Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2018 11:00 AM IST Updated On
date_range 17 Aug 2018 11:00 AM ISTപ്രളയത്തിൽ മുങ്ങി ഇടുക്കി
text_fieldsbookmark_border
27 പേരാണ് ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മരിച്ചത് ഒമ്പതുപേരെ കാണാതായി 42 ഇടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും തൊടുപുഴ നഗരത്തിലെ ആശുപത്രികളിലും വെള്ളം കയറി, രോഗികളെ മാറ്റി തൊടുപുഴ: മുല്ലപ്പെരിയാർ-ഇടുക്കി അണക്കെട്ടുകൾ ഒരുമിച്ച് തുറക്കേണ്ടിവരുകയും ജില്ലയിലെ മുഴുവൻ ഡാമുകളും തുറന്നുവെക്കേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തതാണ് ഇടുക്കിയെ വെള്ളത്തിൽ മുക്കിയത്. തോരാമഴയിൽ അടുത്തകാലത്തൊന്നുമുണ്ടാകാത്ത വിധം െറക്കോഡ് ജലം മണ്ണിലേക്ക് ഒലിച്ചിറങ്ങുകകൂടി െചയ്തതോടെ തീരത്തുള്ളവർ മാത്രമല്ല മലയോരം മുഴുവൻ അപകട ഭീതിയിലായി. വ്യാപക മണ്ണിടിച്ചിലും ഉരുൾപൊട്ടലുമാണ് ജില്ലയിൽ ഉണ്ടായത്. ഇതുവരെ ജില്ലയിൽ വിവിധ പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ആറ് കുടുംബങ്ങൾ ഇല്ലാതായി. 27 പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മരിച്ചത്. ഒമ്പതുപേരെ കാണാതായി. ഇടുക്കിയിലേക്ക് ഗതാഗതം നിലച്ചതിന് പുറമെ വിവിധ മൊൈബൽ കമ്പനികളുെട നെറ്റ്വർക്കുകളും സ്തംഭിച്ചു. മൂന്നു ദിവസമായി മലയോര മേഖലയിൽ ജനങ്ങൾ വീടിന് പുറത്തിറങ്ങിയിട്ട്. 42 ഇടങ്ങളിലാണ് ജില്ലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായത്. ഇൗ പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. തൊടുപുഴ നഗരത്തിലും സമീപത്തും കനത്ത മഴയെ തുടർന്ന് വെള്ളം പൊങ്ങിയതോടെ ആശുപത്രികളുടെ പ്രവർത്തനവും പ്രതിസന്ധിയിലായി. തൊടുപുഴയാറിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ചാഴികാട്ട് ആശുപത്രി, സെൻറ് മേരീസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ വെള്ളം കയറിയതിനാൽ രോഗികളെ അടിയന്തരമായി നഗരസഭ അതിർത്തിയിെല മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ബുധനാഴ്ച രാത്രിയോടെയാണ് തൊടുപുഴയാർ കരകവിഞ്ഞൊഴുകിയത്. ഇതോടെ ആശുപത്രികളുടെ താഴത്തെനില വെള്ളത്തിലാവുകയായിരുന്നു. വെൻറിലേറ്റർ, തീവ്രപരിചരണ വിഭാഗം എന്നിവിടങ്ങളിൽ കഴിയുന്നവരെയാണ് മുതലക്കോടം, തൊടുപുഴ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story