Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഴക്ക്​ ശമനം:...

മഴക്ക്​ ശമനം: ദുരിതമൊഴിയാതെ മലയോര മേഖല

text_fields
bookmark_border
കോട്ടയം: മഴക്ക് നേരിയ ശമനമുെണ്ടങ്കിലും ആശങ്കയൊഴിയാതെ ഇപ്പോഴും മലയോരമേഖല. കാർഷികമേഖലയിലെ കനത്ത നാശമാണ് പ്രധാന പ്രതിസന്ധി. കനത്ത മഴയിൽ ഹെക്ടർ കണക്കിന് സ്ഥലത്തെ കപ്പ, വാഴ, റബർ, ഇഞ്ചി അടക്കം മിക്ക കാർഷിക വിളകൾക്കും നാശംനേരിട്ടു. റബർ വിലയിടിവിൽ നട്ടംതിരിയുന്ന കർഷകർക്ക് ടാപ്പിങ് പൂർണമായും നിർത്തിവെക്കേണ്ടിവന്നത് കനത്ത തിരിച്ചടിയായി. മഴ തോരാത്ത സാഹചര്യത്തിൽ ചെറുകിട കർഷകരാണ് ഏറെ വലയുന്നത്. ഇത് ടാപ്പിങ് തൊഴിലാളികളെയും ദുരിതത്തിലാക്കി. ചെലവുകാശ് നൽകാൻപോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ചെറുകിട കർഷകർ. മധ്യകേരളത്തിലെ മലയോരമേഖലയിൽ കാലവർഷം ഇക്കുറി കോടികളുടെ നാശം വരുത്തിയെന്നാണ് ജില്ല ഭരണകൂടങ്ങളുടെ കണക്ക്. എന്നാൽ, ഇതി​െൻറ നാലിലൊന്നുപോലും കർഷകർക്ക് മടക്കിക്കൊടുക്കാൻ സർക്കാറിന് കഴിയില്ല. പലരും അർധപട്ടിണിയിലുമാണ്. ജില്ലയിൽ പലയിടത്തും ഒാണമടുത്തിട്ടും വ്യാപാരസ്ഥാപനങ്ങൾ ഇനിയും സജീവമല്ല. സാമ്പത്തിക പ്രതിസന്ധിയും കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷത്തിനൊപ്പം ഇടവിട്ട് പെയ്യുന്ന മഴ മലയോരമേഖലയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത വർധിപ്പിക്കുകയാണ്. പൂഞ്ഞാർ, തീക്കോയി, വെള്ളിക്കുളം, തലനാട്, അടിവാരം, മൂന്നിലവ്, മേലുകാവ്, കൂട്ടിക്കൽ, ഏന്തയാർ, ഇളങ്കാട്, ഇളങ്കാട് ടോപ്പ്, െപരുവന്താനം, കോരുത്തോട്, കുഴിമാവ്, പുഞ്ചവയൽ, കരിനിലം, പമ്പാവാലി, മുക്കുട്ടുതറ, ചാത്തൻതറ, കണമല, തിടനാട് തുടങ്ങിയ മേഖലകളിലാണ് ദുരിതമേറെ. പലയിടത്തും ഉരുള്‍പൊട്ടല്‍ സാധ്യതയും തള്ളാനാകില്ല. ജനങ്ങൾ ഇപ്പോഴും ഭീതിയുടെ നിഴലിലാണ്. മലയോര മേഖലകളിലേക്ക് രാത്രി ഏഴുമുതൽ പുലർച്ച ഏഴുവരെ യാത്രകള്‍ ഒഴിവാക്കണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശവും ആശങ്ക ഇരട്ടിപ്പിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലയിടങ്ങളിലും തുടർച്ചയായി അവധി നൽകേണ്ടിവന്നതും വിദ്യാഭ്യാസത്തെയും ബാധിച്ചു. വരും ദിവസങ്ങളിൽ മഴ ശക്തിപ്രാപിക്കുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തി​െൻറ മുന്നറിയിപ്പും ഭീതിവിതക്കുന്നു. തോരാമഴയിലും കാറ്റിലും കൃഷിയിടങ്ങളിൽ വൻ നാശം നേരിട്ടവരെ സഹായിക്കാനുള്ള സർക്കാർ നടപടി ഇനിയും എങ്ങുമെത്തിയിട്ടില്ല. വെള്ളംകയറി സകലതും നഷ്ടപ്പെട്ടവർക്കാണ് തീരാദുരിതം. ഒാണവിപണി ലക്ഷ്യമിട്ട് തയാറാക്കിയ പച്ചക്കറികളും മറ്റ് വിളകളും നശിച്ചിട്ടുണ്ട്. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. റബർ അടക്കം വൻ മരങ്ങൾ കടപുഴകിയും ലക്ഷങ്ങളുടെ നഷ്ടവും ചെറുകിട കർഷകർക്കുണ്ടായി. കർഷകരുടെ ജീവിതം വഴിമുട്ടിയ നിലയിലാണ്. ഭാഗികമായും പൂർണമായും വീടുകൾ തകർന്നവരും നിരവധിയുണ്ട്. വ്യാപാരമേഖലക്ക് കനത്ത നഷ്ടം; സാമ്പത്തിക തകർച്ചയിൽ കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി: രണ്ടുമാസത്തിലേറെയായി തുടരുന്ന കനത്ത മഴ കാഞ്ഞിരപ്പള്ളി മേഖലയെ സാമ്പത്തികമായി തകര്‍ത്തു. വ്യാപാര-കാര്‍ഷിക-തൊഴില്‍ മേഖലകളില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ്. റബര്‍ വിലയിടിവും നോട്ടുനിരോധനവുംമൂലം പ്രതിസന്ധിയിലായ വ്യാപാരമേഖലക്ക് താങ്ങാവുന്നതിലും അപ്പുറമാണ് തുടര്‍ച്ചയായി പെയ്യുന്ന മഴ. റബര്‍ വിലയിടിവുമൂലം തൊഴില്‍മേഖലകളില്‍ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് കാലംതെറ്റി പെരുമഴയെത്തിയത്. ത്രിതല പഞ്ചായത്തുകളടക്കം സര്‍ക്കാർ ഏജന്‍സികളുടെ നിർമാണപ്രവർത്തനങ്ങൾ നിലച്ചു. കൃഷിപ്പണികളും കെട്ടിടനിർമാണ മേഖലയിലെ പണികളും നിലച്ചിട്ട് രണ്ടുമാസത്തിലേറെയായി. സ്‌കൂള്‍ തുറക്കല്‍ കാലത്തും വ്യാപാരസ്ഥാപനങ്ങളില്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. അടുത്ത പ്രതീക്ഷ ഓണം-പെരുന്നാള്‍ വിപണികളാണ്. അതും നഷ്ടമായ അവസ്ഥയിലാണ് വ്യാപാരികള്‍. കാര്‍ഷികമേഖലയിലെ കനത്ത നഷ്ടം അടുത്തകാലത്തൊന്നും പരിഹരിക്കാനാവില്ല. കനത്ത മഴയിൽ ഫംഗസ് ബാധിച്ച് റബര്‍മരങ്ങളുടെ ഇലകള്‍ പൊഴിഞ്ഞതാണ് ഏറെ പ്രശ്‌നം. സാധാരണഗതിയില്‍ റബര്‍ മരങ്ങളുടെ ഇലകള്‍ പൊഴിയുന്നത് ഡിസംബര്‍-ജനുവരി മാസങ്ങളിലാണ്. മഴയിൽ മരത്തില്‍ പ്ലാസ്റ്റിക് ഇട്ടവര്‍ക്കുപോലും ടാപ്പിങ് നിർത്തിവെക്കേണ്ടി വന്നു. ഇല പൊഴിച്ചിലിൽ വരുംദിവസങ്ങളിലും മാസങ്ങളിലും ടാപ്പിങ് നിര്‍ത്തിവെക്കേണ്ടി വരുമെന്ന് കര്‍ഷകര്‍ പറഞ്ഞു. ഓണത്തിന് വിളവെടുക്കാമെന്ന പ്രതീക്ഷയില്‍ കൃഷിയിറക്കിയ പച്ചക്കറി കൃഷിയും വാഴകൃഷികളും ഇല്ലാതായി. ഇത്തവണത്തെ ഓണത്തിന് പച്ചക്കറികള്‍ക്കും വാഴക്കുലകള്‍ക്കും ഇതരസംസ്ഥാനത്തെയാണ് ആശ്രയിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story