Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഒറ്റപ്പെട്ട്​...

ഒറ്റപ്പെട്ട്​ മാങ്കുളം; പെരുമൻകുത്ത് മാങ്ങാപ്പിള്ളിയിൽ നടപ്പാലം ഒലിച്ചുപോയി

text_fields
bookmark_border
മാങ്കുളം: കനത്ത മഴയിൽ മാങ്കുളം പഞ്ചായത്തിലെ പെരുമൻകുത്ത് മാങ്ങാപ്പിള്ളിയിൽ നടപ്പാലം ഒലിച്ചുപോയി. ഞായറാഴ്ച ഉച്ചയോടെ ശക്തമായി പെയ്ത മഴയോടൊപ്പമാണ് നടപ്പാലം ഒലിച്ചുപോയത്. ഇതോടെ 20 കുടുംബം ഒറ്റപ്പെട്ടു. കഴിഞ്ഞദിവസം തകർന്ന വിരിഞ്ഞാപ്പാറ പാലത്തി​െൻറ പുനർ നിർമാണം തിങ്കളാഴ്ച മുതൽ പട്ടാളത്തി​െൻറ നേതൃത്വത്തിൽ ആരംഭിക്കുമെന്ന് ഇവിടെ തമ്പടിക്കുന്ന ഡെപ്യൂട്ടി തഹസിൽദാർ ജയിംസ് നൈനാൻ പറഞ്ഞു. പാലം നിർമിക്കാൻ പഞ്ചായത്ത് സാമഗ്രികൾ എത്തിച്ചുനൽകുമെന്ന് അറിയിച്ചിട്ടുണ്ട്. കാലവർഷത്തിൽ മാങ്കുളത്തുമാത്രം 50 ഹെക്ടറോളം കൃഷി നശിച്ചു. എഴുപതിലേറെ വീടുകളും രണ്ട് പാലവും തകർന്നു. മണ്ണിടിച്ചിലിനെത്തുടർന്ന് ഒറ്റപ്പെട്ട താളുംകണ്ടത്തേക്കുള്ള റോഡ് തുറക്കാൻ നാട്ടുകാരും അധികൃതരും തീവ്രശ്രമം തുടരുകയാണ്. 200 കുടുംബമാണ് റോഡ് തകർന്നതോടെ ഇവിടെ ഒറ്റപ്പെട്ട അവസ്ഥയിലുള്ളത്. ഏഴ് ദിവസമായി വൈദ്യുതി ഇല്ല. വാർത്തവിനിമയ സംവിധാനങ്ങളും ഫോണുകളും നിശ്ചലമായി. ശനിയാഴ്ച സൈന്യത്തി​െൻറ നേതൃത്വത്തിൽ സുരക്ഷ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഞായറാഴ്ച മഴ ശക്തമായതോടെ പലയിടത്തും മണ്ണിടിഞ്ഞുവീണു. വിരിപാറയിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപകനാശമാണ് ഉണ്ടായത്. ചെറുതോണി പാലം ബലപ്പെടുത്താൻ രണ്ടര കോടി ചെറുതോണി: ചെറുതോണി പാലം ബലപ്പെടുത്താൻ കേന്ദ്ര ഹൈവേ റോഡ് വികസന വകുപ്പിൽനിന്ന് രണ്ടര േകാടി അനുവദിച്ചതായി ജോയ്സ് ജോർജ് എം.പി അറിയിച്ചു. അണക്കെട്ട് തുറന്ന് വിട്ടതിനെത്തുടർന്നും കാലപ്പഴക്കംകൊണ്ടുമാണ് പാലത്തിന് ബലക്ഷയം സംഭവിച്ചത്. ഗർഡറുകൾ സ്ഥാപിച്ച് വീതി കൂട്ടി കാൽനട യാത്രക്കാർക്ക് പ്രത്യേക സൗകര്യം ഒരുക്കും. ഇരുചക്രവാഹനങ്ങളും ഓട്ടോകളും പോകാൻ ഒരുവശത്ത് സൗകര്യമൊരുക്കും. ടെൻഡർ നടപടി ഉടൻ പൂർത്തിയാക്കി നിർമാണം ആരംഭിക്കാനാവും. എന്നാൽ, പുതിയ പാലം നിർമിക്കണമോ എന്ന കാര്യംകൂടി പരിഗണിക്കുന്നുണ്ട്. വെള്ളം ഇറങ്ങിയാൽ ഉടൻ സാധ്യതകൾ പരിശോധിക്കാൻ ദേശീയപാത വിഭാഗം എൻജിനീയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ട്രക്ചറൽ എൻജിനീയറുൾെപ്പടെ ഉന്നത ഉദ്യോഗസ്ഥർ ഉടൻ പരിശോധന നടത്തുമെന്നും എം.പി അറിയിച്ചു. പാലത്തി​െൻറ കാര്യത്തിൽ ജില്ല ആസ്ഥാന നിവാസികൾക്ക് ആശങ്ക വേെണ്ടന്നും ആവശ്യമായ ഫണ്ട് ലഭ്യമാക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്നും എം.പി പറഞ്ഞു. കീരിത്തോട്, പലകപ്പാലം മുതൽ കാൽവരിമൗണ്ട് കട്ടിങ് വരെ ബി.എം ബി.സി ടാറിങ് നടത്താൻ ദേശീയപാത വിഭാഗത്തിൽനിന്ന് 35 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളിൽ നിർമാണം ആരംഭിക്കും. ഇടുക്കി, തങ്കമണി, നാലുമുക്ക് റോഡി​െൻറ നിർമാണം ആരംഭിച്ചു. സെൻട്രൽ റോഡ് ഫണ്ടിൽ (സി.ആർ.എഫ്) ഉൾപ്പെടുത്തി 16 കോടി ചെലവിലാണ് അന്തർദേശീയ നിലവാരത്തിൽ റോഡ് നിർമിക്കുന്നത്. കാലവർഷക്കെടുതിയിൽ തകർന്ന ഗ്രാമീണ റോഡുകൾ പുനർ നിർമിക്കാൻ പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്നും എം.പി പറഞ്ഞു. മാട്ടുപ്പെട്ടി ഡാമും പരമാവധി സംഭരണശേഷിയിലേക്ക് മൂന്നാർ: വിനോദസഞ്ചാര കേന്ദ്രമായ മാട്ടുപ്പെട്ടി ഡാം പരമാവധി സംഭരണ ശേഷിയോടടുക്കുന്നു. രണ്ടടികൂടി വെള്ളം ഉയർന്നാൽ ഡാം കവിയും. 159 അടി സംഭരണശേഷിയുള്ള ഡാമിൽ 157 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്രദേശമായതിനാലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലവും ഡാം നിറയുന്നത് സാധാരണ നവംബർ, ഡിസംബറിലാണ്. തമിഴ്നാട്ടിലെ കാലവർഷം ഈ സമയത്താണെന്നതാണ് ഇതിനുകാരണം. കാലവർഷത്തി​െൻറ തീവ്രത ഇത്തവണ മാട്ടുപ്പെട്ടി ഡാമി​െൻറ വൃഷ്ടി പ്രദേശങ്ങളിലും അനുഭവപ്പെട്ടതോടെ ജലസംഭരണിയിലേക്ക് നീരൊഴുക്ക് ശക്തമായി. മാട്ടുപ്പെട്ടി ഡാം പ്രതീക്ഷിച്ചതിലും നേരേത്ത നിറഞ്ഞതോടെ ഇവിടെ വൈദ്യുതി ഉൽപാദനം വർധിപ്പിക്കാൻ സാഹചര്യം ഒരുങ്ങി. ദിേനന രണ്ട് മെഗാവാട്ട് വൈദ്യുതിവരെ ഇവിടെ ഉൽപാദിപ്പിക്കാനാകും. മഴ ശക്തമായി ഡാം കവിയുന്ന സ്ഥിതിയിലേക്കെത്തിയാൽ ഡാം തുറക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. മാട്ടുപ്പെട്ടിയോട് ചേർന്ന കുണ്ടള ഡാമിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നാലടികൂടി വെള്ളമെത്തിയാൽ പരമാവധി സംഭരണശേഷിയായ 60 അടിയിലെത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story