Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2018 12:06 PM IST Updated On
date_range 11 Aug 2018 12:06 PM ISTപിതൃസ്മരണയിൽ ഇന്ന് കർക്കടകവാവ് ബലി
text_fieldsbookmark_border
കോട്ടയം: പിതൃസ്മരണയിൽ കർക്കടകവാവ് ബലി. നാഗമ്പടം മഹാദേവക്ഷേത്രത്തിൽ ശനിയാഴ്ച പുലർച്ച അഞ്ചിന് ബലിതർപ്പണ പൂജകൾ ആരംഭിക്കും. ജില്ലയിലെ പ്രധാന ബലിതർപ്പണകേന്ദ്രമായ നാഗമ്പടത്ത് ഭക്തജനങ്ങളുടെ തിരക്ക് പരിഗണിച്ച് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പിതൃബലി, തിലഹവനം, കൂട്ടനമസ്കാരം തുടങ്ങിയ പൂജകൾക്കായി പ്രത്യേക തറകൾ സജ്ജീകരിച്ചു. ക്ഷേത്രം തന്ത്രി കുമരകം ഗോപാലൻ ശാന്തി, മേൽശാന്തി കുമരകം രജീഷ് ശാന്തി എന്നിവർ നേതൃത്വം വഹിക്കും. തിരുവാര്‍പ്പ് ശ്രീവിജ്ഞാനോദയ യോഗം ഗുരുദേവ ക്ഷേത്രത്തിലെ ചടങ്ങുകള്‍ രാവിലെ ആറിന് തുടക്കമാകും. പരിയാരം എസ്.എന്‍.ഡി.പി യോഗം 1711ാം നമ്പര്‍ പരിയാരം ശാഖ ഗുരുദേവ ക്ഷേത്രത്തിലെ കര്‍ക്കടക വാവുബലി രാവിലെ 5.30ന് നടക്കും. കോട്ടയം എസ്.എൻ.ഡി.പി യോഗം കോട്ടയം ടൗണ്‍ ബി ശാഖയിലെ ഗുരുധര്‍മ സമിതിയുടെ കർക്കടക വാവുബലി രാവിലെ അഞ്ചിന് കൊപ്രത്ത് കടവില്‍ നടക്കും. കുമരകത്തെ ക്ഷേത്രങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുലര്‍ച്ച 5.30ന് ബലിതര്‍പ്പണം ആരംഭിക്കും. ശ്രീകുമാരമംഗലം ക്ഷേത്രം, മുത്തെൻറ നട മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലാണ് പ്രധാനമായും ബലിതര്‍പ്പണം നടക്കുക. എം.എന്‍. ഗോപാലന്‍ തന്ത്രികള്‍ മുത്തെൻറ നടയിലും എരമല്ലൂര്‍ ഉഷേന്ദ്രന്‍ തന്ത്രികള്‍ ശ്രീകുമാരമംഗലം ക്ഷേത്രത്തിലും മുഖ്യകാര്‍മികത്വം വഹിക്കും. ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ ഒരേസമയം ആയിരം വ്യക്തികള്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ സൗകര്യമുണ്ട്. കൂരോപ്പട മാടപ്പാട് ശ്രീഭഗവതി ക്ഷേത്രത്തിൽ പുലര്‍ച്ച 5.30ന് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. തിലഹവനം, പിതൃനമസ്‌കാരം എന്നിവയുണ്ടാകും. തിരുവഞ്ചൂർ നരിമറ്റം ദേവീക്ഷേത്രത്തിൽ പുലർച്ച 5.30ന് വാവുബലി തുടങ്ങും. രാവിലെ 8.30ന് മൃത്യുഞ്ജയഹോമം നടക്കും. മുട്ടമ്പലം കൊപ്രത്ത് ദുർഗാക്ഷേത്രത്തിൽ കർക്കടകവാവു പ്രമാണിച്ച് തിലഹവനം ഉണ്ടായിരിക്കും. അയർക്കുന്നം കൊങ്ങാണ്ടൂർ വിശ്വകർമ്മ സേവാ ട്രസ്റ്റിെൻറ നേതൃത്വത്തിൽ കടുത്തോട്ടിൽ കടവിൽശനിയാഴ്ച രാവിലെ പിതൃതർപ്പണം നടക്കും. സുനിൽ രാജ് ആചാരി മുഖ്യകാർമികത്വം വഹിക്കും. മുട്ടമ്പലം ഗുരുധർമ സമിതി ആഭിമുഖ്യത്തിൽ സുരേഷ് ശാന്തിയുടെ കാർമികത്വത്തിൽ പുലർച്ച അഞ്ച് മുതൽ കൊപ്രത്തുകടവിൽ കർക്കടകവാവു ബലി നടക്കും. കുടമാളൂർ 1517-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിെൻറ ആഭിമുഖ്യത്തിൽ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ പുലർച്ച മുതൽ കർക്കടകവാവ് പിതൃതർപ്പണം നടത്തും. ക്ഷേത്രകടവിൽ പുലർച്ച അഞ്ച് മുതൽ 10.30 വരെയാണ് ബലിതർപ്പണം. ഇറഞ്ഞാൽ ദേവീക്ഷേത്ര ആറാട്ട്കടവിൽ (പാലക്കാട്ട് കടവ്) പുലർച്ച അഞ്ച് മുതൽ വാവുബലി നടക്കും. വൈക്കം രാജീവ് ശർമയുടെ കാർമികത്വത്തിലാണ് പിതൃതർപ്പണം. ദര്‍ശന അഖിലകേരള ശങ്കേഴ്‌സ് ചിത്രരചന മത്സരം ഇന്ന് കോട്ടയം: 25ാമത് ദര്‍ശന അഖില കേരള ശങ്കേഴ്‌സ് ചിത്രരചന, കാര്‍ട്ടൂണ്‍ മത്സരങ്ങള്‍ കോട്ടയം ദര്‍ശന സാംസ്‌കാരിക കേന്ദ്രത്തില്‍ ശനിയാഴ്ച രാവിലെ 9.30ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ന്യൂഡൽഹി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ രവിശങ്കര്‍ അധ്യക്ഷത വഹിക്കും. ഏഴുവിഭാഗങ്ങളിലായാണ് മത്സരം. രാവിലെ 10ന് നഴ്‌സറി ക്ലാസ് മുതല്‍ നാലാംക്ലാസ് വരെയുള്ള കുട്ടികളുടെ പെയിൻറിങ് മത്സരവും സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാർഥികള്‍ക്കുള്ള പ്രത്യേക കളറിങ് മത്സരവും നടക്കും. ഉച്ചക്ക് രണ്ടിന് കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ മത്സരങ്ങളും നടക്കും. മുതിര്‍ന്നവര്‍ക്കായുള്ള കാരിക്കേച്ചര്‍ മത്സരത്തിന് പ്രായപരിധിയില്ല. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാർഥികളുടെ പെയ്ൻറിങ് മത്സരം നടക്കും. എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് വെള്ളി മെഡലുകളും കാഷ് അവാര്‍ഡുകളും ലഭിക്കും. കൂടാതെ ദര്‍ശന സാംസ്‌കാരിക കേന്ദ്രം നല്‍കുന്ന ട്രോഫികള്‍, ഡി.സി ബുക്‌സ് നല്‍കുന്ന 10 സ്‌പെഷൽ ട്രോഫികളും 25 പ്രോത്സാഹന സമ്മാനങ്ങളും നൽകും. ഫോണ്‍ - 9447008255, 9188520400.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story