നാടകവേദിയിലൂടെ സാമൂഹിക ജീവിതം പഠിച്ച്​ വിദ്യാർഥികൾ

06:35 AM
10/08/2018
അടൂർ: ക്ലാസ് മുറികൾക്കും പാഠപുസ്തകങ്ങൾക്കും പുറത്തുകടന്ന് കുട്ടികളുടെ ജീവിതത്തിൽ കലാപരമായ മാറ്റങ്ങൾ സൃഷ്ടിച്ച് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാടകവേദി (ചിൽഡ്രൻസ് തിയറ്റർ). സാമൂഹികജീവിതം സമഗ്രമായും കുട്ടിമനസ്സിന് സ്വീകാര്യമാകും വിധവും നാടകത്തിൽ ആവിഷ്കരിക്കുന്നു. മറ്റുള്ളവരെ തള്ളി വീഴ്ത്തുന്നതല്ല മത്സരബുദ്ധിയെന്നും തന്നിലെ കഴിവുകളെ പരമാവധി വികസിപ്പിച്ച് സമൂഹത്തിന് സമർപ്പിക്കുക എന്നതാണെന്നും സ്വയം ബോധ്യപ്പെടുത്താനും സാമൂഹികതിന്മകളെ നിരീക്ഷിക്കാനും അവയോട് ക്രിയാത്മകമായി പ്രതികരിക്കാനും വിദ്യാർഥികളെ സജ്ജരാക്കാൻ നാടകവേദി ഉതകുന്നതായി കോഓഡിനേറ്ററും പ്രിൻസിപ്പലുമായ ഡോ. അമ്പിളി പറഞ്ഞു. നാടകസംവിധായകൻ മനോജി​െൻറ നേതൃത്വത്തിൽ കുട്ടികൾക്ക് 41 ദിവസത്തെ പരിശീലനം നൽകി. തിയറ്റർ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമാണ്. ഈ വർഷത്തെ നാടക പരിശീലനത്തി​െൻറ പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു. ഉരുൾപൊട്ടൽ ഭീഷണിയിൽ മലയോര മേഖല കോന്നി: ഇടമുറിയാതെ പെയ്യുന്ന കനത്ത മഴ മൂലം മലയോര നിവാസികൾ ഉരുൾപൊട്ടൽ ഭീതിയിൽ. നാലുദിവസമായി കോന്നിയിലും പരിസരത്തും തോരാ മഴയാണ്. അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ ജനം പുറത്തേക്ക് ഇറങ്ങുന്നുള്ളൂ. ചൊവ്വാഴ്ച മുതൽ ബുധനാഴ്ച രാവിലെ എട്ടുവരെ ഏഴര സ​െൻറീമീറ്റർ മഴയും ബുധനാഴ്ച രാവിലെ മുതൽ വ്യാഴാഴ്ച രാവിലെ എട്ടുവരെ എട്ടു സ​െൻറീമീറ്റർ മഴയുമാണ് കോന്നിയിലെ മഴമാപിനിയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ജൂലൈയിൽ മാത്രം കോന്നിയിൽ 70 സ​െൻറീമീറ്റർ മഴയാണ് ലഭിച്ചത്. മുമ്പ് ഇത്തരം സാഹചര്യം ഉണ്ടായപ്പോൾ കോന്നിയുടെ ഉയർന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടി നിരവധി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കോന്നി അരുവാപ്പുലം തേക്കുതോട്, തണ്ണിത്തോട് മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിലാണ് ഇത്തരം ഭീഷണി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോന്നി താലൂക്ക് ഒാഫിസിൽ കൺട്രോൾ റൂം തുറന്നു.
Loading...
COMMENTS