Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകഠ്​വ അഭിഭാഷകനെതിരായ...

കഠ്​വ അഭിഭാഷകനെതിരായ പൊലീസ്​ അതിക്രമം 21ന്​ പരിഗണിക്കും

text_fields
bookmark_border
ന്യൂഡൽഹി: കഠ്വയിൽ കൂട്ട ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ നിയമപോരാട്ടത്തിലേക്ക് കൊണ്ടുവന്ന ബക്കർവാൾ സമുദായത്തിലെ അഭിഭാഷകൻ താലിബ് ഹുസൈന് പൊലീസ് പീഡനത്തിൽനിന്ന് സംരക്ഷണം നൽകണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. താലിബിനെ പൊലീസ് കള്ളക്കേസിൽ കുടുക്കി മർദിച്ചുവെന്ന പരാതിയിൽ സുപ്രീംകോടതി ജമ്മു-കശ്‌മീർ സർക്കാറിനോട് വിശദീകരണം തേടി. ഈമാസം 21നകം സർക്കാർ വിശദീകരണം നൽകണം. താലിബ് ഹുസൈ​െൻറ കുടുംബാംഗങ്ങൾ നൽകിയ ഹേബിയസ് കോർപ്പസ് ഹരജിയിലാണ് നടപടി. നിയമവിധേയമായ കസ്റ്റഡിയിൽ കഴിയുന്ന ഒരാളുടെ കാര്യത്തിൽ ഹേബിയസ് കോർപ്പസ് ഹരജി ഉചിതമെല്ലന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ െബഞ്ച് അഭിപ്രായെപ്പട്ടു. എന്നാൽ, ഒരാൾ പൊലീസ് കസ്റ്റഡിയിൽ ക്രൂര പീഡനത്തിന് ഇരയാകുന്നതോടെ ആ കസ്റ്റഡി നിയമവിരുദ്ധമായെന്ന് താലിബിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് വാദിച്ചു. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story