Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 11:26 AM IST Updated On
date_range 7 Aug 2018 11:26 AM IST'മൈനാകം' വഴി ആർക്കും മലയാളം പഠിക്കാം
text_fieldsbookmark_border
കോട്ടയം: കേരളീയരല്ലാത്തവരെയും മലയാളം പഠിപ്പിക്കാൻ മലയാളം മിഷൻ ഒരുങ്ങുന്നു. ഇതര സംസ്ഥാനക്കാരടക്കം മലയാളം പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി മിഷെൻറ നേതൃത്വത്തിൽ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കുന്നു. 'മൈനാകം' ഒാൺലൈൻ കോഴ്സുകൾ നവംബർ ഒന്നിന് തുടങ്ങും. മലയാളം ആർക്കും പഠിക്കാവുന്നതരത്തിലാണ് ഒാൺൈലൻ കോഴ്സ്. വിഡിയോ, ഗ്രാഫിക്സ് എന്നിവ ഉപയോഗിച്ചാകും പാഠഭാഗങ്ങൾ വിശദീകരിക്കുക. ആശയത്തിൽനിന്ന് വാക്കുകൾ, വാക്കുകളിൽനിന്ന് അക്ഷരങ്ങൾ എന്ന രീതിയിലാകും സിലബസ്. മറ്റ് ഭാഷക്കാർക്ക് പ്രത്യേക വിഭാഗമാകും. കേട്ട് മനസ്സിലാക്കിയശേഷം വായന, എഴുത്ത് എന്നീ നിലകളിലേക്കാവും ഇവർക്കുള്ള പാഠഭാഗങ്ങൾ. ആദ്യഘട്ടമായി 10-16 വയസ്സുള്ളവർക്കാണ് കോഴ്സിൽ ചേരാനാവുക. പിന്നീട് ആറുവയസ്സുള്ളവർക്ക് വരെ ചേരാം. വ്യത്യസ്ത പ്രായക്കാർക്ക് ഒാരോ കോഴ്സുകളാകും ആരംഭിക്കുക. വെബ്സൈറ്റിൽ പ്രായം രേഖപ്പെടുത്തുന്നതോെട ഇൗ വിഭാഗത്തിനുള്ള കോഴ്സ് ലഭ്യമാകുന്നതരത്തിലാകും വെബ്സൈറ്റ് ക്രമീകരിക്കുക. വെർച്വൽ ക്ലാസുകളും നടക്കും. പരീക്ഷയും ഒാൺലൈനായാകും. ഇതിനുള്ള വെബ്സൈറ്റിെൻറ ജോലികൾ നടന്നുവരുകയാണ്. സി-ഡിറ്റ് നേതൃത്വത്തിലാണ് രൂപകൽപന. ഇൗ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് കോഴ്സുകളിൽ ചേരാൻ കഴിയുന്നതരത്തിലാകും സംവിധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story