Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൃഷ്​ണനെയും അർജുനെയും...

കൃഷ്​ണനെയും അർജുനെയും കുഴിച്ചുമൂടിയത്​ ജീവനോടെ

text_fields
bookmark_border
തൊടുപുഴ/ഗാന്ധിനഗർ (കോട്ടയം): മുണ്ടൻമുടിയിൽ കൊലക്കുശേഷം നാലുപേരുടെയും മരണം ഉറപ്പാക്കി മടങ്ങിയ അനീഷും ലിബീഷും പിറ്റേന്ന് മൃതദേഹങ്ങൾ കുഴിച്ചിടാൻ വീട്ടിലെത്തിയപ്പോൾ ഞെട്ടി. മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹങ്ങൾക്കരികിൽ തളംെകട്ടിയ രക്തത്തിനു നടുവിൽ തലക്ക് കൈകൊടുത്ത് ഇരിക്കുകയായിരുന്നു പ്ലസ് ടു വിദ്യാർഥിയായ അർജുൻ. ഞായറാഴ്ച അർധരാത്രിക്ക് ശേഷമാണ് കൊല നടക്കുന്നത്. കൃഷ്ണനെയും ഭാര്യ സുശീലയെയും ആർഷയെയും അടിച്ചുവീഴ്ത്തുന്ന ശബ്ദവും ബഹളവും കേട്ടാണ് പ്ലസ് ടു വിദ്യാർഥിയായ അർജുൻ സ്വീകരണ മുറിയിലേക്ക് എത്തുന്നത്. കൊലയാളികളെ കണ്ട അർജുൻ തിരിഞ്ഞോടി. പിന്നാലെയെത്തിയ അനീഷും ലിബീഷും ചേർന്ന് അർജുനെ വെട്ടിവീഴ്ത്തുകയായിരുന്നു. നാലുപേരുടെയും മൃതദേഹങ്ങൾ ഹാളിൽ തന്നെ കിടത്തി ഇവർ മടങ്ങി. പിറ്റേന്ന് രാത്രിയാണ് പ്രതികൾ മൃതേദഹങ്ങൾ കുഴിച്ചിടാൻ കൊല നടന്ന വീട്ടിലേക്കെത്തുന്നത്. പിൻവാതിലിലൂടെ അകത്തു കയറിയ ഇവർ കണ്ടത് മൃതദേഹങ്ങൾക്കരികിൽ ഭിത്തിയിൽ ചാരി ഇരിക്കുന്ന അർജുനെയായിരുന്നു. ഇവൻ ഇതുവരെ മരിച്ചില്ലേ എന്ന ചോദ്യത്തോടെ ഇരുവരും ചേർന്ന് അവിടെയിരുന്ന ചുറ്റികയെടുത്ത് അർജു​െൻറ തലക്കടിക്കുകയായിരുന്നു. തുടർന്നാണ് ഇവർ അടുക്കളയോട് ചേർന്ന് കുഴിയെടുത്ത് എല്ലാവരെയും കുഴിച്ചിടുന്നത്. താൻ കണ്ട വിവരങ്ങൾ പുറത്തറിയിക്കാനുള്ള മാനസിക ധൈര്യംപോലും ആ സമയത്ത് അർജുനുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അർജുന് നേരത്തേ മനോവൈകല്യം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കൃഷ്ണ​െൻറയും അർജു​െൻറയും ശ്വാസകോശത്തിൽ മണ്ണ് കണ്ടിരുന്നു. ഇരുവരെയും മരണം ഉറപ്പാക്കാതെ കുഴിച്ചിടുകയായിരുന്നുവെന്നാണ് കരുതുന്നത്. അർജുന് കുഴിച്ചുമൂടുേമ്പാൾ ജീവനുണ്ടായിരുന്നെന്ന് പോസ്റ്റ്മോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം അധികൃതർ വ്യക്തമാക്കി. ജീവനോടെ കുഴിച്ചിടുേമ്പാൾ ഉണ്ടാകുന്ന ശാരീരിക വ്യതിയാനം കണക്കാക്കിയാണ് ഇത് കണ്ടെത്തിയത്. ശ്വാസനാളത്തിൽ മൺതരിയും ഉണ്ടായിരുന്നു. ഇത് മണ്ണിടനിയിൽെവച്ച് ശ്വാസം എടുത്തതി​െൻറ തെളിവാണ്. ഒരാളെ ജീവനോടെ കുഴിച്ചിടുന്നതും മരിച്ചശേഷം കുഴിച്ചിടുന്നതും തമ്മിലുള്ള വ്യത്യാസം പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമായി അറിയാനാകുമെന്നും ഡോക്ടർമാർ പറയുന്നു. ഇപ്പോൾ പിടിയിലായ പ്രതികളിൽ ഒരാൾ ഇക്കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുഴി മൂടുേമ്പാൾ അർജുൻ ഞരങ്ങിയെന്നാണ് ഇയാൾ പൊലീസിനു മൊഴി നൽകിയത്. കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് അസി. പ്രഫ. സന്തോഷ് ജോയിയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story