Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടുക്കിയിലെ ആദ്യ...

ഇടുക്കിയിലെ ആദ്യ മന്ത്രവാദക്കൊല പനംകുട്ടിയിൽ

text_fields
bookmark_border
ചെറുതോണി: ഇടുക്കിയിൽ ആദ്യ മന്ത്രവാദക്കൊല നടന്നത് അടിമാലിക്കടുത്ത് പനംകുട്ടിയിൽ. 1981 ഡിസംബർ 17ന് നിധികിട്ടാൻ 17കാരിയെ ഭർത്താവും ഭർതൃമാതാവും ചേർന്ന് നരബലിനടത്തിയ സംഭവം കേരളത്തെ നടുക്കിയിരുന്നു. കോളിളക്കം സൃഷ്ടിച്ച സംഭവം നടന്നിട്ട് 37 വർഷം പിന്നിടുന്നു. നിധികിട്ടാൻ ദേവപ്രീതിക്കുവേണ്ടി സ്വന്തം ഭാര്യയെ നരബലി നടത്തിയത് പനംകുട്ടി ചുരുളിപ്പറമ്പിൽ മോഹനനാണ്. ഇഷ്ടദൈവമായി ഹനുമാനെ ആരാധിച്ചിരുന്ന കുടുംബമായിരുന്നു മോഹനേൻറത്. ഹനുമാൻ സേവ നടത്താൻ പൂജാമുറിയും വീട്ടിലുണ്ടായിരുന്നു. ഇവരുടെ വീട്ടിലെ സ്ഥിരം സന്ദർശകനും ബന്ധുവുമായിരുന്നു മന്ത്രവാദി കാലടി മാണിക്യമംഗലം സ്വദേശി ഭാസ്കരൻ. വീടി​െൻറ നടുമുറിക്കുള്ളിൽ നിധിയിരിപ്പുണ്ടെന്നും കിട്ടണമെങ്കിൽ ഹനുമാനെ പ്രതീപ്പെടുത്താൻ നരബലി നടത്തണമെന്നുമുള്ള മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് മോഹനൻ ത​െൻറ ഭാര്യ സോഫിയയെ ബലികൊടുക്കാൻ തയാറായത്. മോഹന​െൻറ രണ്ടാം ഭാര്യയായിരുന്നു സോഫിയ. ആദ്യഭാര്യ പിണങ്ങിപ്പോയശേഷം പ്രണയിച്ച് കൂട്ടിക്കൊണ്ടുവന്നതാണ് സോഫിയയെ. ഈറ്റവെട്ടി പനമ്പുണ്ടാക്കി വിറ്റ് ഉപജീവനം കഴിച്ചിരുന്ന കുടുംബമായിരുന്നു മോഹനേൻറത്. കുളമാവ് മുത്തിയുരുണ്ടയാറിൽ തച്ചിലേടത്ത് വർഗീസി​െൻറ മൂന്നാമത്തെ മകളായിരുന്നു സോഫിയ. ഈറ്റവെട്ടാൻ പോയ മോഹനനുമായി േപ്രമത്തിലായതോടെ വീട്ടുകാരെ ഉപേക്ഷിച്ച് സോഫിയ മോഹനനോടൊപ്പം പോവുകയായിരുന്നു. വീട്ടിൽ പൂജനടത്തി ദേഹത്ത് ശൂലംകൊണ്ട് 13 തവണകുത്തിയാണ് സോഫിയയെ കൊന്ന് നടുമുറിയിൽ കുഴിച്ചിട്ടത്. മുരിക്കാശ്ശേരി പൊലീസ് ചാർജ് ചെയ്ത് കേസിൽ മോഹനൻ, മാതാവ് രാധ, അച്ഛൻ കറുപ്പയ്യൻ, മോഹന​െൻറ സഹോദരൻ ഉണ്ണി, മന്ത്രവാദി കാലടി മാണിക്യമംഗലം ഭാസ്കരൻ എന്നിവരായിരുന്നു പ്രതികൾ. കോടതി ഇവർക്ക് ജീവപര്യന്തം ശിക്ഷവിധിച്ചു. മന്ത്രവാദത്തി​െൻറ സൂത്രധാരനായിരുന്ന സഹോദരൻ ഉണ്ണി ശിക്ഷാകാലാവധിക്കിടെ ജയിലിൽ മരിച്ചു. ബാക്കിയെല്ലാവരും ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story