Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 11:17 AM IST Updated On
date_range 7 Aug 2018 11:17 AM ISTകെ.എസ്.ആർ.ടി.സി സർവിസുകൾ നിർത്തിയതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം
text_fieldsbookmark_border
എസ്.എൻ.ഡി.പി യൂത്ത് മൂവ്മെൻറ് പ്രളയബാധിതർക്ക് സഹായം എത്തിച്ചു കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂനിയൻ യൂത്ത് മൂവ്മെൻറ് ആഭിമുഖ്യത്തിൽ കുട്ടനാട്ടിലെ പ്രളയദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും എത്തിച്ചു. 5000 കിലോ ഭക്ഷ്യധാന്യങ്ങളാണ് ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. ശേഖരിച്ച ഭക്ഷ്യധാന്യങ്ങളുമായി പുറപ്പെട്ട വാഹനം മലനാട് എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ് ബിജു മാധവൻ ഫ്ലാഗ് ഓഫ് ചെയ്തു. കുമളി: യാത്രക്കാരെ പെരുവഴിയിലാക്കി കെ.എസ്.ആർ.ടി.സി സർവിസുകൾ നിർത്തലാക്കിയ അധികൃതരുടെ നടപടിക്കെതിരെ കുമളി ഡിപ്പോയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. കുമളി ഡിപ്പോയിലെ ബസുകളിൽ ചിലത് കൽപറ്റയിലേക്ക് മാറ്റുകയും നഷ്ടത്തിെൻറ പേരിൽ കോട്ടയം-കുമളി റൂട്ടിലെ ചില സർവിസുകൾ നിർത്തലാക്കിയെന്നും നേതാക്കൾ പറഞ്ഞു. ദേശീപാതയിലൂടെ ആലപ്പുഴ, ചങ്ങനാശ്ശേരി, കോട്ടയം, ഉപ്പുതറ ഭാഗങ്ങളിലേക്കുള്ള മിക്ക സർവിസുകളും നിർത്തലാക്കിയ അധികൃതരുടെ നടപടി മൂലം യാത്രക്കാരും വിദ്യാർഥികളുമാണ് ഏറെ കഷ്ടത്തിലായത്. പ്രശ്നത്തിൽ ഇടപെടാതെ എം.എൽ.എയും ഭരണപക്ഷവും സ്വകാര്യ ബസ് ലോബിക്ക് സഹായകമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജസ്റ്റിെൻറ നേതൃത്വത്തിൽ നടന്ന മാർച്ചും ധർണയും കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിജു ദാനിയേൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ സുരേഷ്, വി. തങ്കപ്പൻ, പ്രസാദ് മാണി, റോബിൻ കാരക്കാട്ട്, പി.പി. റഹിം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story