Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2018 11:09 AM IST Updated On
date_range 6 Aug 2018 11:09 AM ISTകുടിവെള്ള പൈപ്പ് പൊട്ടി ഒഴുകുന്നു
text_fieldsbookmark_border
ചെറുതോണി: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും നന്നാക്കാൻ നടപടിയില്ല. വാഴത്തോപ്പ് പഞ്ചായത്തിൽ ലക്ഷംകവല-ഭൂമിയാംകുളം റോഡിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. പലസ്ഥലങ്ങളിലായി വെള്ളം പാഴാകുന്നുണ്ടെങ്കിലും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഉയർന്ന പ്രദേശങ്ങളിലുള്ളവർക്ക് കുടിവെള്ളം ലഭിക്കുന്നില്ല. വെള്ളം ഒഴുക്ക് ശക്തമായതിനാൽ കാൽനടക്കാരും ഇരുചക്രങ്ങളിൽ സഞ്ചരിക്കുന്നവരും ദുരിതത്തിലാണ്. കാൽനടക്കാർ ദേഹത്ത് വെള്ളം വീഴാതിരിക്കാൻ കുട ചൂടേണ്ട അവസ്ഥയിലാണ്. ഇടുക്കി അണക്കെട്ടിൽനിന്ന് ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം വൈദ്യുതി ഉപയോഗിച്ച് പമ്പ് ചെയ്ത് കേശമുനിയിലെത്തിച്ചാണ് പരിസരങ്ങളിൽ വിതരണം ചെയ്യുന്നത്. രാവും പകലും കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ മറയൂര്‍: പഞ്ചായത്തിലെ പെരടിപള്ളം, വെട്ടുകാട്, കീഴാന്തൂര്‍ മേഖലയിലെ കൃഷിയിടങ്ങളില്‍ കാട്ടാനക്കൂട്ടം വ്യാപകനാശം വിതക്കുന്നു. മുന്‍ കാലങ്ങളില്‍ ആളുകളെ കണ്ടാല്‍ ഓടിപ്പോയിരുന്ന കാട്ടാനക്കൂട്ടം ഇപ്പോള്‍ പട്ടാപ്പകല്‍പോലും ഭയമില്ലാതെ റോഡിലും കൃഷിയിടത്തിലും ഇറങ്ങുന്നു. മൂന്നു മാസത്തിലധികമായി മറയൂര്‍, കരിമുട്ടി, ചെമ്മന്‍കുഴി, ഇന്ദിര നഗര്‍, വെട്ടുകാട്, ഇടക്കടവ്, ചന്ദ്രമണ്ഡലം, പെരടിപള്ളം, വേട്ടക്കാരന്‍കോയില്‍, കുളച്ചിവയല്‍, പെരടിപള്ളം, ആടിവയല്‍, കീഴാന്തൂര്‍ എന്നിവിടങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് വരുത്തിയിട്ടുള്ളത്. പലിശക്ക് പണം വാങ്ങി നടത്തിയ കൃഷി വിളവെടുത്ത് പണം തിരികെ നല്‍കാൻ സമയമായപ്പോഴാണ് കാട്ടാനകൃഷി നശിപ്പിച്ചത്. നഷ്ടപരിഹാരത്തിനു വനംവകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ഫണ്ട് വരുന്ന മുറക്ക് ഒരു വര്‍ഷത്തിലധികമാകും നഷ്ടപരിഹാരം ലഭിക്കാന്‍. അതും മുടക്കിയതിെൻറ 10 ശതമാനം പോലുമാകിെല്ലന്ന് കര്‍ഷകര്‍ പറയുന്നു. അഞ്ചുനാട്ടില്‍ രാപകല്‍ വ്യത്യാസമില്ലാതെ ജനവാസമേഖലയിലെത്തുന്ന കാട്ടാനക്കൂട്ടം മുന്‍വര്‍ഷങ്ങളില്‍ എട്ടോളം ജീവൻ കവര്‍ന്നിട്ടുണ്ട്. ആനശല്യത്തിന് വനംവകുപ്പിനു ശാശ്വത പരിഹാരം കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story