Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതടി മോഷണം വ്യാപകം

തടി മോഷണം വ്യാപകം

text_fields
bookmark_border
കട്ടപ്പന: ഉടമ ഉപേക്ഷിച്ചുപോയ പീരുമേട് ടീ കമ്പനിയുടെ ലോൺട്രി എസ്റ്റേറ്റിൽ . തോട്ടത്തി​െൻറ ഭാഗമായ വട്ടപ്പതാൽ, പത്തേക്കർ, കമ്പിതൂൺ ഭാഗത്തുനിന്നാണ് നീർവേങ്ങ, യൂക്കാലി, കാറ്റാടി തുടങ്ങിയ മരങ്ങൾ വ്യാപകമായി മുറിച്ചു കടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് മോഷണം തകൃതിയായത്. വെട്ടിയ കൂറ്റൻതടികൾ ഉപ്പുതറ-പേത്തക്കർ റോഡിലെ വിവിധ സ്ഥലങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ മാത്രം കോടിക്കണക്കിന് രൂപയുടെ തടികളാണ് ഇവിടെ നിന്ന് കടത്തിയത്. ഇത് സംബന്ധിച്ച് കാര്യമായ അന്വേഷണം ഉണ്ടായില്ല. ചില ട്രേഡ് യൂനിയൻ നേതാക്കളുടെ ഒത്താശയോടെയാണ് തടി മോഷണമെന്ന് നേരേത്ത തന്നെ ആക്ഷേപം ഉയർന്നിരുന്നു. തോട്ടം പൂട്ടിയതോടെ കൊളുന്ത് നുള്ളി വിറ്റ് ഉപജീവനം നടത്താൻ സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ തൊഴിലാളികൾക്ക് തോട്ടം വീതിച്ചു നൽകിയിരുന്നു. ഫാക്ടറിയിലെ ആവശ്യങ്ങൾക്കുള്ള വിറകിനുവേണ്ടി കമ്പനി നട്ടുവളർത്തിയ മരങ്ങൾ നിൽക്കുന്ന ബൽറ്റ് കാട് എന്നറിയപ്പെടുന്ന ഭൂമിയും തന്നാണ്ടു കൃഷി ചെയ്യാൻ തൊഴിലാളികൾ കൈവശം െവച്ചിരുന്നു. ഇൗ ഭൂമിയിലെ തടികളാണ് വെട്ടിക്കടത്തുന്നത്. തടി വെട്ടുന്നതു ഉൾപ്പെടെ എസ്റ്റേറ്റിൽ നടന്ന മോഷണ പരമ്പരകളാണ് തോട്ടം തുറക്കുന്നതിനായി നടന്ന അനുരഞ്ജന ചർച്ചകൾക്ക് തടസ്സമായത്. ബ്രിട്ടീഷുകാർ പണിത ബംഗ്ലാവ്, ഗ്രൂപ് ഹോസ്പിറ്റൽ, ക്വാർട്ടേഴ്സുകൾ ഉൾപ്പെടെയുള്ളതൊന്നും ഇപ്പോൾ എസ്റ്റേറ്റിൽ അവശേഷിക്കുന്നില്ല. കോടിക്കണക്കിന് രൂപയുടെ തേക്ക്, ഈട്ടി, ആഞ്ഞിലി തുടങ്ങിയ വൻ മരങ്ങളെല്ലാം വർഷങ്ങൾക്കു മുേമ്പ മോഷ്ടിക്കപ്പെട്ടിരുന്നു. ബൽറ്റ്കാടുകളിലെ മരങ്ങൾ വെട്ടിയതു ഉൾപ്പെടെ ഒരു വർഷത്തിനുള്ളിൽ ഏഴു സംഭവങ്ങളിലായി ഉപ്പുതറ െപാലീസ് മൂന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, തോട്ടം മാനേജ്മ​െൻറി​െൻറ നിസ്സഹകരണം മൂലം കേസി​െൻറ തുടർനടപടി പൂർത്തീകരിച്ച് കോടതിയിൽ എത്തിക്കാനായില്ല. തോട്ടത്തിൽനിന്ന് തടിവെട്ടുന്നു എന്ന് സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് ബുധനാഴ്ച പൊലീസ് സ്ഥലത്തെത്തി തടി കൊണ്ടുപോകരുതെന്ന് നിർദേശിച്ചു. എന്നാൽ, രേഖാമൂലം പരാതി നൽകാൻ കമ്പനി അധികൃതർ തയാറായിട്ടില്ല. തോട്ടം തുറക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന തൊഴിൽ മന്ത്രിയുടെ പ്രസ്താവന വന്നശേഷവും നടക്കുന്ന തടി മോഷണം തുടർനടപടികൾക്ക് തടസ്സമാകുമെന്ന് തൊഴിലാളികൾ പറയുന്നു. പീരുമേട് ടീ കമ്പനിയുടെ തേയില തോട്ടത്തിലേതു പോലെ തടി മോഷണങ്ങൾ പൂട്ടിക്കിടക്കുന്ന മറ്റ് തോട്ടങ്ങളിലും നടക്കുന്നുണ്ട്. എന്നാൽ, എവിടെയും കാര്യമായ അന്വേഷണം നടക്കാറില്ലെന്ന് തൊഴിലാളികൾ പറയുന്നു. വോളിബാൾ മത്സരം ആരംഭിച്ചു രാജാക്കാട്: ഓണാഘോഷ പരിപാടികളുടെ മുന്നോടിയായി വോളിബാൾ മത്സരങ്ങൾക്ക് തുടക്കം. മാങ്ങാത്തൊട്ടി തുഷാരം ക്ലബ് നേതൃത്വത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സേനാപതി സർവിസ് സഹകരണ ബാങ്കി​െൻറയും ഗാന്ധി മെമ്മോറിയൽ ഡെവലപ്മ​െൻറ് സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് ടൂർണമ​െൻറ്. സേനാപതി സഹകരണ ബാങ്ക് പ്രസിഡൻറ് ജയിംസ് തെങ്ങുംകുടി ഉദ്ഘാടനം നിർവഹിച്ചു. അരുവിളംചാൽ ട്രൈബൽ എൽ.പി സ്‌കൂൾ അങ്കണത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ പി.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജയിംസ് മത്തായി, കെ.പി. സുരേന്ദ്രൻ, ആഘോഷ കമ്മിറ്റി കൺവീനർ കെ.എ. ബെന്നി, രതീഷ് പാറക്കൽ, സാബു മാരിയിൽ എന്നിവർ പങ്കെടുത്തു. 16 ടീമുകൾ ഏറ്റുമുട്ടുന്ന വോളിബാൾ മത്സരങ്ങൾക്ക് ശേഷം അത്തപ്പൂക്കളം, മാവേലി, വടംവലി, വാഴയിൽ കയറ്റം തുടങ്ങിയവ നടക്കും. 24ന് ഘോഷയാത്രക്ക്‌ ശേഷം മാങ്ങാത്തൊട്ടി ടൗണിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. കസ്തൂരിരംഗൻ റിപ്പോർട്ട്: ഡൽഹിയിൽ കോൺഗ്രസ് ധർണ എട്ടിന് തൊടുപുഴ: കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിലെ മെല്ലെപ്പോക്കിനെതിരെ ബുധനാഴ്ച ഡൽഹിയിൽ കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ധർണയിൽ പെങ്കടുക്കേണ്ട ആദ്യസംഘം തിങ്കളാഴ്ച പുറപ്പെടും. ബുധനാഴ്ച രാവിലെ പത്തിന് ഡൽഹി ജന്തർമന്തറിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. കരട് വിജ്ഞാപനം പുറപ്പെടുവിച്ചാൽ 545 ദിവസത്തിനുശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് ചട്ടം. കസ്തൂരിരംഗൻ റിപ്പോർട്ട് സംബന്ധിച്ച് ഒടുവിൽ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തി​െൻറ കാലാവധി വരുന്ന സെപ്റ്റംബർ നാലിന് അവസാനിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story