Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതുഴച്ചിൽ...

തുഴച്ചിൽ പരിശീലനത്തിനിടെ ചുണ്ടൻവള്ളം ശിക്കാരി ബോട്ടിലിടിച്ചു

text_fields
bookmark_border
കോട്ടയം: . കുമരകം മുത്തേരിമടയിൽ ഞായറാഴ്ച വൈകീട്ട് 4.30 ഒാടെയായിരുന്നു അപകടം. കുമരകം നവധാര ബോട്ട് ക്ലബ് തുഴയുന്ന കരുവാറ്റ ശ്രീവിനായകൻ ചുണ്ടൻവള്ളമാണ് പരിശീലനം കാണാനെത്തിയവരുമായി വന്ന ശിക്കാരി ബോട്ടുമായി ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. ചുണ്ടൻവള്ളത്തി​െൻറ ചുണ്ട് ഒടിഞ്ഞു. പിച്ചളയിൽ നിർമിച്ച ചുണ്ട് പലക തുളച്ച് ബോട്ടി​െൻറ ഉള്ളിലേക്ക് കയറി കേടുപാട് സംഭവിച്ചു. പരിശീലന ട്രാക്കിലൂടെ ഫിനിഷിങ് പോയൻറിലേക്ക് അതിവേഗത്തിൽ ചുണ്ടൻവള്ളം കുതിച്ചെത്തിയപ്പോൾ മുത്തേരിമട ആറി​െൻറ പടിഞ്ഞാേറ കരയിൽനിന്ന് കിഴക്കേകരയിലേക്ക് ശിക്കാരി ബോട്ട് തോട് മുറിച്ച് കടന്നതാണ് അപ്രതീക്ഷിത അപകടത്തിന് കാരണമായതെന്ന് കുമരകം പൊലീസ് പറഞ്ഞു. നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കാനായിരുന്നു വിനായക​െൻറ പരിശീലനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story