Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപഠനവൈകല്യം...

പഠനവൈകല്യം തിരിച്ചറിയാൻ ഗവേഷണഫലങ്ങൾ ഉപയോഗപ്പെടുത്തണം -പ്രോ വി.സി

text_fields
bookmark_border
കോട്ടയം: കുട്ടികളിലെ പഠനവൈകല്യം കണ്ടെത്താനും അവർക്ക് പരിഹാരബോധനം നടത്താനും ഗവേഷണഫലങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് മഹാത്മാഗാന്ധി സർവകലാശാല േപ്രാ-വൈസ് ചാൻസലർ പ്രഫ. സാബു തോമസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച് ഇൻ ലേണിങ് ഡിസെബിലിറ്റീസും സ്പെൽ ലേണിങ് സപ്പോർട്ട് സ​െൻററും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ശിൽപശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനപ്രശ്നങ്ങളും പഠനവൈകല്യങ്ങളും ഒന്നാണെന്ന് ധരിക്കുകയും ഒരേപോലെ പരിഗണിക്കപ്പെടുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടർന്നുപോകുന്നത് അവസാനിപ്പിക്കണം. ഈ മേഖലയിൽ സർവകലാശാലകളിൽ നടത്തിയ ഗവേഷണഫലങ്ങൾ സമൂഹത്തിൽ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ആനിയമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച് ഇൻ ലേണിങ് ഡിസെബിലിറ്റീസ് ഡയറക്ടർ ഡോ. കെ.എം. മുസ്തഫ, സ്പെൽ ലേണിങ് സപ്പോർട്ട് സ​െൻററർ ഡയറക്ടർ ഹാഷിം അൽക്ക എന്നിവർ സംസാരിച്ചു. ശിൽപശാല ഞായറാഴ്ച സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story