Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2018 11:08 AM IST Updated On
date_range 5 Aug 2018 11:08 AM ISTകുമ്പസാരം: ഓർത്തഡോക്സ് സഭ പ്രതിഷേധ ദിനാചരണം ഇന്ന്
text_fieldsbookmark_border
കോട്ടയം: കുമ്പസാരം നിർത്തലാക്കണമെന്ന ദേശീയ വനിത കമീഷെൻറ നിർദേശത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സഭ ദേവാലയങ്ങളിൽ ഞായറാഴ്ച പ്രതിഷേധ പ്രമേയങ്ങൾ പാസാക്കും. പ്രതിഷേധ ദിനാചരണ ഭാഗമായാണ് പഠനമോ വിശകലനമോ ചർച്ചയോ കൂടാതെ ഏകപക്ഷീയവും അപക്വവുമായ വിധത്തിൽ സമർപ്പിക്കപ്പെട്ട ആ നിർദേശം തളളിക്കളയണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നത്. ൈക്രസ്തവ സഭകൾ പിന്തുടർന്നുവന്ന വിശ്വാസപ്രമാണങ്ങളെയും മൂല്യങ്ങളെയും തത്ത്വസംഹിതകളെയും തികഞ്ഞ ആദരവോടും സഹിഷ്ണുതയോടും കൂടി സമീപിച്ചിരുന്ന സമ്പന്നമായ ഭാരതീയ സംസ്കാരത്തിന് കളങ്കം ചാർത്തുന്നവിധം സമർപ്പിക്കപ്പെട്ട നിർദേശം തളളിക്കളയണമെന്ന് ഇതിൽ ആവശ്യപ്പെടുന്നു. സഭയുടെ കൂദാശകളിൽ പ്രധാനപ്പെട്ട ഒന്നായ കുമ്പസാരം നിർത്തലാക്കണമെന്ന ദേശീയ വനിത കമീഷെൻറ നിർദേശത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിെൻറ ഭാഗമായാണ് പ്രതിഷേധദിനം ആചരിക്കുന്നതെന്ന് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story