Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപത്തനംതിട്ട ലൈവ്​-3

പത്തനംതിട്ട ലൈവ്​-3

text_fields
bookmark_border
മുത്തശ്ശിയല്ല ഇനി അമ്മ പറഞ്ഞുതരും കഥകൾ... വിളക്കി​െൻറ വെളിച്ചത്തിൽ, വെറ്റിലചവച്ച ചുണ്ടുകളാൽ മുത്തശ്ശി ചൊല്ലിത്തന്നിരുന്ന കഥകൾ ഗൃഹാതുര ഓർമകളാണ് ഇന്ന്. മുത്തശ്ശിക്കഥകൾ അന്യമായി പോകുന്ന പുതിയ തലമുറക്ക് വായനയുടെ അനുഭവങ്ങൾ അമ്മയിലൂടെ പകർന്നുനൽകാൻ പദ്ധതി തയാറാക്കിയിരിക്കുകയാണ് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ. 2018-19 അധ്യയനവർഷത്തെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി അമ്മക്കൊരു പുസ്തകം പദ്ധതിക്ക് സ്കൂൾ അധികൃതർ തുടക്കംകുറിച്ചു. സ്കൂളിൽ അമ്മമാർക്ക് പ്രത്യേക ലൈബ്രറി വിഭാഗവും രജിസ്റ്ററും ഇതിലേക്കായി ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് അമ്മമാർക്ക് നേരിട്ട് പുസ്തകങ്ങൾ എടുക്കാനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. വായനയുടെ അനുഭവത്തിലൂടെ ആശയത്തെ കുട്ടികളുമായി പങ്കുവെക്കാൻ അമ്മമാർക്ക് അവസരമുണ്ടാകും.10ാം ക്ലാസ് വിദ്യാർഥിനി അൽഷിഫയുടെ അമ്മ സുൽത്താനക്ക് തകഴി ശിവശങ്കരപിള്ളയുടെ രണ്ടിടങ്ങഴി എന്ന നോവൽ നൽകി കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറും എഴുത്തുകാരനുമായ പ്രവീൺ പ്ലാവിളയിലാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. കുട്ടികളുടെ പുസ്തകച്ചുമട് ഇറക്കിവെപ്പിച്ച് നാഷനല്‍ യു.പി സ്കൂൾ നേതാജിയുടെ സഹോദര സ്ഥാപനമായ നാഷനല്‍ യു.പി സ്കൂളിലെ കുട്ടികള്‍ക്ക് ഇനി നട്ടെല്ല് നിവര്‍ത്തി നടക്കാം. ഇനി മുതല്‍ വാഴമുട്ടത്തെ നാഷനല്‍ യു.പി സ്കൂളിലെ കുട്ടികള്‍ക്ക് സ്കൂള്‍ ബാഗില്ല. പുസ്തകങ്ങളുടെ അമിതഭാരമില്ല. ആകെ കൊണ്ടുവരേണ്ടത് രണ്ട് ബുക്ക് മാത്രം. അതിനായി എല്ലാ വിദ്യാർഥികള്‍ക്കും പരിസ്ഥിതി സൗഹാര്‍ദ തുണിസഞ്ചി നൽകി. ഇനി എല്ലാ കുട്ടികള്‍ക്കുമുള്ള പുസ്തകങ്ങള്‍ ക്ലാസ് മുറികളില്‍ ലഭ്യമാക്കും. എല്ലാ വിഷയങ്ങളുടെയും നോട്ടുകള്‍ കുട്ടികള്‍ ഒരു ബുക്കില്‍ എഴുതിയാല്‍ മതി. വീട്ടിലെത്തിയാല്‍ അതത് വിഷയങ്ങളുടെ നോട്ടുകള്‍ ബുക്കുകളില്‍ പകര്‍ത്തിയെഴുതണം. ഒരുദിവസം ഒരു വിഷയത്തി​െൻറ ബുക്ക് എന്ന ക്രമത്തില്‍ അധ്യാപകര്‍ പരിശോധിക്കും. അങ്ങനെ ഒരു റഫ് ബുക്കും ഒരു ഫെയര്‍ ബുക്കും അടക്കം രണ്ട് ബുക്കുകള്‍ മാത്രമാണ് കുട്ടികള്‍ കരുതേണ്ടത്. സ്കൂള്‍ ബാഗി​െൻറ അമിതഭാരം നട്ടെല്ലിനും ശ്വാസകോശത്തി​െൻറ വികാസത്തിനും ദോഷം ചെയ്യുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്ന സാഹചര്യത്തിലാണ് നടപടി. തുണിസഞ്ചി ഉപയോഗിക്കുന്നതിലൂടെ കുട്ടികള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തി​െൻറ ഭാഗമാകാനും കഴിയും. പരിസ്ഥിതി പ്രവര്‍ത്തകനും ബേഡ്സ് ക്ലബ് ഇൻറര്‍നാഷനലി​െൻറ ജില്ല കോഓഡിനേറ്ററുമായ ഡോ. ആര്‍. അഭിലാഷ് 'ബാഗ്ലെസ് കാമ്പസ്' ഉദ്ഘാടനം നിര്‍വഹിച്ചു. പടം PTL156 Konni RVHSS A Praveen Plavilayil കോന്നി റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്കൂളിെല അമ്മവായന പദ്ധതി പ്രവീൺ പ്ലാവിളയിൽ ഉദ്ഘാടനം ചെയ്യുന്നു PTL157 Vazhamuttam National School A വാഴമുട്ടം നാഷനൽ സ്കൂളിെല കുട്ടികൾ ഗോ ഗ്രീൻ ബാഗുമായി ========================== PTL158 Mashi PTA A 'മഷിപേനയെ ഒാർമയില്ലേ... പുള്ളിക്കാരൻ വീണ്ടും സ്റ്റാറാകുന്നു' വാർത്തയോടൊപ്പം ഉപയോഗിക്കാൻ ========================== മനോജ് പുളിവേലിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story