Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകർഷക സഹായ പാക്കേജുകൾ...

കർഷക സഹായ പാക്കേജുകൾ പ്രഖ്യാപിക്കണം -ഇൻഫാം

text_fields
bookmark_border
കോട്ടയം: വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തത്താൽ കാർഷിക മേഖല തകർന്നടിഞ്ഞിട്ടും ക്രിയാത്മക ഇടപെടലും സഹായവുമില്ലാതെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുഖംതിരിഞ്ഞുനിൽക്കുന്നത് അപലപനീയവും നീതിനിഷേധവുമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. രണ്ടുമാസമായി തുടരുന്ന കാലാവസ്ഥ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും വൻ കൃഷിനാശമാണ് വരുത്തിയത്. വിവിധ സാമൂഹിക-സാമുദായിക-സന്നദ്ധസംഘടനകളുടെ അവസരോചിത സഹായ ഇടപെടലുകളിലൂടെയാണ് പലരും ജീവിക്കുന്നത്. സംസ്ഥാന സർക്കാറി​െൻറ ഇടപെടലുകൾ ഉദ്യോഗസ്ഥതലത്തിൽ അട്ടിമറിക്കപ്പെടുന്നു. കേന്ദ്രസർക്കാർ പ്രതിനിധി വന്നുപോയിട്ടും നടപടിയില്ല. അടിയന്തര ദുരന്തനിവാരണ കർഷക സഹായ പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story