Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുതുച്ചേരി വ്യാജ...

പുതുച്ചേരി വ്യാജ രജിസ്​ട്രേഷൻ: ജപ്​തി ചെയ്​ത കാർ സർക്കാർ ഒാഫിസ്​ മുറ്റത്ത്​

text_fields
bookmark_border
കോട്ടയം: പുതുച്ചേരി വ്യാജരജിസ്ട്രേഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ജപ്‌തി ചെയ്‌ത ബെൻസ് കാർ രണ്ടുമാസമായി സർക്കാർ ഓഫിസ് മുറ്റത്ത്. പിഴത്തുകയായ 12 ലക്ഷം അടക്കാത്തതിനാൽ പൊതുമരാമത്ത് റവന്യൂ റിക്കവറി വിഭാഗം ഓഫിസ് മുറ്റത്താണ് പൊടിപിടിച്ചുകിടക്കുന്നത്. കോട്ടയത്തെ പ്രമുഖ ലോട്ടറി വ്യാപാരിയായ തിരുമലൈകുമാറി​െൻറ ഉടമസ്ഥതയിലുള്ളതാണ് കാർ. വ്യാജരേഖ ഉപയോഗിച്ച് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്‌ത കാറി​െൻറ പിഴത്തുകയായി 12ലക്ഷം അടക്കാനായിരുന്നു മോട്ടോർ വാഹന വകുപ്പി​െൻറ നിർദേശം. മറ്റു രണ്ടു കാർകൂടി പിടിച്ചെടുക്കാൻ നടപടി ആരംഭിച്ചെങ്കിലും അവർ ഹൈകോടതിയിൽനിന്ന് സ്റ്റേ നേടി. ഇതിനിടെ കാറി​െൻറ ഉടമസ്ഥൻ സർക്കാറിനെ സമീപിച്ച് പിഴത്തുക അടക്കുന്നതിന് സാവകാശം നേടിയെടുത്തു. 20 മാസംകൊണ്ട് 12ലക്ഷം അടച്ചാൽ മതിയെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ, റവന്യൂ റിക്കവറി ഉത്തരവ് സർക്കാർ പിൻവലിച്ചില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story