Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആലിംഗനം യു.എസ്​...

ആലിംഗനം യു.എസ്​ വിസക്ക്​ അനുഗുണമല്ല

text_fields
bookmark_border
ട്വിറ്ററിൽ മോദിയെ പരിഹസിച്ച് രാഹുൽ ന്യൂഡൽഹി: യു.എസിൽ ജോലിചെയ്യുന്നവരുടെ പങ്കാളികളുടെ തൊഴിൽവിസ അവസാനിപ്പിക്കാനുള്ള തീരുമാനം ഇന്ത്യക്ക് കനത്ത തിരിച്ചടിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ചില കാര്യങ്ങൾ ആലിംഗനത്തിലൂടെ നേടിയെടുക്കാൻ കഴിയും. എന്നാൽ, വിസയുടെ കാര്യം അങ്ങനെയല്ല. നിങ്ങൾക്കുള്ളത് നിങ്ങൾക്ക്-രാഹുൽ ട്വിറ്ററിൽ മോദിയെ പരിഹസിച്ചു. യു.എസി​െൻറ തീരുമാനം ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് ബാധിക്കുക. ''പണം കൊടുത്ത് വാങ്ങാൻ കഴിയാത്ത ചിലതുണ്ട്. എന്നാൽ, മാസ്റ്റർ കാർഡ് എല്ലാറ്റിനും ഉപയോഗിക്കാം''- എന്ന പരസ്യവാചകം കടമെടുത്താണ് രാഹുലി​െൻറ ട്വീറ്റ്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നൽകുന്നതാണ് മോദിയുടെ വിദേശകാര്യനയമെന്നും രാഹുൽ ആരോപിച്ചു. മുംബൈ ഭീകരാക്രമണത്തി​െൻറ സൂത്രധാരനും ലശ്കറെ ത്വയ്യിബ തലവനുമായ ഹാഫിസ് സഇൗദിനെ പാകിസ്താൻ വീട്ടുതടങ്കലിൽ നിന്ന് വിട്ടയച്ചപ്പോഴും മോദിയുടെ ആലിംഗന നയതന്ത്രത്തെയും രാഹുൽ കളിയാക്കിയിരുന്നു. എഴുപതിനായിരത്തിലേറെ ആളുകളുടെ തൊഴിൽവിസയാണ് ട്രംപ് ഭരണകൂടം നിർത്തലാക്കാനൊരുങ്ങുന്നത്. എച്ച് വൺ ബി വിസയുള്ളവരുടെ പങ്കാളികൾക്ക് അനുവദിക്കുന്നതാണ് എച്ച് 4 തൊഴിൽ വിസ. ഒബാമ ഭരണകൂടമാണ് ഇൗ സമ്പ്രദായം കൊണ്ടുവന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story