Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 11:09 AM IST Updated On
date_range 26 April 2018 11:09 AM ISTമിന്നിമറഞ്ഞ് വൈദ്യുതി; പരിഹാരമില്ലാതെ കെ.എസ്.ഇ.ബി
text_fieldsbookmark_border
മുട്ടം: കാഞ്ഞാർ, മുട്ടം മേഖലകളിൽ രാത്രിയിലെ തുടർച്ചയായ വൈദ്യുതി തടസ്സം ജനങ്ങളെ വലക്കുന്നു. ഒരുമണിക്കൂർ വൈദ്യുതി ലഭിച്ചാൽ അടുത്ത രണ്ട് മണിക്കൂർ അപ്രത്യക്ഷമാകും. വൈദ്യുതി ഓഫിസിൽ വിളിച്ചാൽ പലപ്പോഴും ഫോൺ എടുക്കില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. എടുത്താൽതന്നെ പറയുന്നത് നിരവധി കാരണങ്ങൾ. പ്രധാനമായും പറയുന്നത് 11 കെ.വി ലൈനിൽ തകരാർ ആണെന്നാണ്. എന്നും 11 കെ.വി ലൈനിൽ തകരാർ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് നാട്ടുകാർ ചോദിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി വൈദ്യുതി എത്തുന്നത് ചുരുക്കം സമയങ്ങളിൽ മാത്രം. തുടർച്ചയായി വൈദ്യുതി നിലക്കുന്നത് മൂലം ബേക്കറി ഉടമകൾക്ക് ആയിരങ്ങൾ നഷ്ടം സംഭവിക്കുന്നതായി പറയുന്നു. ഫ്രീസറിൽ സൂക്ഷിച്ച െഎസ്ക്രീം, ചോക്കലേറ്റ് ഇനങ്ങൾ ഉരുകി വെള്ളം ആകുന്നു. വേനൽമഴ ആരംഭിക്കും മുമ്പുള്ള മുന്നൊരുക്കം വൈദ്യുതി ബോർഡ് നടത്താതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ആക്ഷേപമുണ്ട്. വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുകിടക്കുന്ന വൃക്ഷ ശിഖരങ്ങൾ വെട്ടിമാറ്റിയാൽ മാത്രം അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം പരിഹരിക്കാൻ കഴിയുമേത്ര. ചെറിയ മിന്നലേറ്റാൽ പോലും ഇൻസുലേറ്ററുകൾ പൊട്ടിത്തകരുന്നതായി പറയുന്നു. നിലവാരം കുറഞ്ഞ ഇൻസുലേറ്റർ ഉപയോഗിക്കുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. നിലവിലെ ഇൻസുലേറ്ററുകളേക്കാൾ കൂടുതൽ കാലം പഴയ ഇൻസുലേറ്ററുകൾ നിലനിൽക്കുന്നതായും വൈദ്യുതി വകുപ്പ് ജീവനക്കാർ പറയുന്നു. ലൈനിൽ തകരാറുണ്ടായാൽ ജീവനക്കാരുടെ കുറവുമൂലം പരിഹരിക്കാനും കാലതാമസം നേരിടുന്നു. ജീവനക്കാരുടെ കുറവ് മൂലമാണ് യഥാസമയം മുന്നൊരുക്കം നടത്താൻ കഴിയാത്തതെന്നാണ് ബോർഡ് നൽകുന്ന വിശദീകരണം. വൈദ്യുതി തടസ്സം പതിവാകുന്നതിനാൽ കുടിവെള്ളം കിട്ടുന്നില്ലെന്നും പരാതി വ്യാപകം. മുട്ടം, കാഞ്ഞാർ മേഖലകളിലെ ഭൂരിപക്ഷം ജനങ്ങളും ജല അതോറിറ്റി പദ്ധതിയിൽനിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. യഥാസമയം വൈദ്യുതി ലഭിക്കാത്തതിനാൽ പമ്പിങ് മുടങ്ങുന്നു. കൃത്യസമയത്ത് കുടിവെള്ളം എത്തിക്കാൻ സാധിക്കുന്നിെല്ലന്ന് ജല അതോറിറ്റി ജീവനക്കാർ പറയുന്നു. മുട്ടത്ത് സെക്ഷൻ ഓഫിസ് അനുവദിച്ചാൽ പ്രശ്നം പകുതി പരിഹരിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. മൂലമറ്റം സെക്ഷൻ ഒാഫിസിെൻറ പരിധിയിൽനിന്നാണ് മുട്ടത്തേക്കും കാഞ്ഞാറിലേക്കും വൈദ്യുതി എത്തിക്കുന്നത്. 15 കിലോമീറ്റർ അകലെ നിന്നുവേണം ഇവിടത്തെ തകരാറുകൾ പരിഹരിക്കാൻ ജീവനക്കാരെത്തേണ്ടത്. ഇതുമൂലം വൈദ്യുതി തടസ്സമുണ്ടായാൽ മണിക്കൂറുകൾക്ക് ശേഷമായിരിക്കും പരിഹരിക്കുക. ഒരു സെക്ഷന് കീഴിൽ വരേണ്ട പ്രദേശത്തിെൻറ ചുറ്റളവ് 10 ച.കി. മീറ്ററും 10,000 ഉപഭോക്താക്കളുമാണ്. എന്നാൽ, മൂലമറ്റത്തിന് കീഴിൽ 130 ച.കി. മീറ്ററിലധികം വിസ്തീർണവും 17,000ത്തിലധികം ഉപഭോക്താക്കളുമുണ്ട്. മൂലമറ്റം സെക്ഷൻ വിഭജിക്കുകയാണെങ്കിൽ മുട്ടം, കുടയത്തൂർ, വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തുകളിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനാകും. രാത്രി തകരാറുകൾ ഉണ്ടായാൽ മൂലമറ്റത്ത് നിന്നാണ് മുട്ടം ഉൾെപ്പടെയുള്ള പ്രദേശങ്ങളിൽ ജീവനക്കാരെത്തുന്നത്. മുട്ടത്ത് സെക്ഷൻ ഒാഫിസും സബ് സ്റ്റേഷനും ആരംഭിച്ചാലേ ഇതിന് ഒരു ശാശ്വത പരിഹാരം കാണാൻ കഴിയൂ. നിർമാണം നടക്കുന്ന മുട്ടം സബ് സ്റ്റേഷൻ എന്ന് പ്രവർത്തനസജ്ജമാകുമെന്ന കാര്യത്തിൽ വൈദ്യുതി വകുപ്പിന് വ്യക്തമായ ധാരണയില്ല. ഇനിയും പണികൾ പൂർത്തീകരിച്ചിട്ടില്ല. ഉടുമ്പന്നൂരിൽ മിന്നലിൽ െവെദ്യുതോപകരണങ്ങൾ കത്തിനശിച്ചു തൊടുപുഴ: ഉടുമ്പന്നൂർ മേഖലയിൽ കനത്ത മഴയിലും മിന്നലിലും നിരവധി വീടുകളിലെ വൈദ്യുതോപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. ചൊവ്വാഴ്ച വൈകീട്ടുണ്ടായ മിന്നലിൽ ബി.എസ്.എൻ.എൽ ടവറും തകർന്നു. ഇതുമൂലം മൊബൈൽ ഉപഭോക്താക്കളും വലഞ്ഞു. ഉടുമ്പന്നൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളിയുടെ വയറിങ് കത്തിനശിച്ചു. ബൾബുകൾ പൊട്ടിത്തെറിച്ചു. വാഴയിൽ തോമസിെൻറ പുരയിടത്തിൽ ഒരു മീറ്ററോളം ആഴത്തിൽ കുഴിയായി. തോമസിെൻറ വീട്ടിൽ കുടുംബ യൂനിറ്റ് വാർഷികം നടക്കുന്നതിനിടെയായിരുന്നു മിന്നൽ. ഇവിടെ ആറ് വീടുകളിലെ മുപ്പതോളം അംഗങ്ങളുണ്ടായിരുന്നു. ആളുകൾ വീട്ടിലേക്ക് മാറിയതിനാൽ ആർക്കും പരിക്കില്ല. സമീപത്തുണ്ടായിരുന്ന രണ്ട് തെങ്ങുംമിന്നലിൽ കത്തി. ഇലക്ട്രിക് മീറ്റർ അകലേക്ക് പൊട്ടിത്തെറിച്ചു. കിഴക്കേപറമ്പിൽ വർഗീസ്, പാറപ്പുറത്ത് ഷിബു, ഗവ. പ്ലീഡർ എബി ഡി. കോലോത്ത് എന്നിവരുടെ വീടുകളിലെ ടി.വി, ഫ്രിഡ്ജ് ഉൾെപ്പടെ ഉപകരണങ്ങൾ വ്യാപകമായി കത്തിനശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story