Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടുക്കിവഴി...

ഇടുക്കിവഴി തമിഴ്​നാട്ടിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ്​ തുടങ്ങുന്നു

text_fields
bookmark_border
പീരുമേട്: കോട്ടയം, എറണാകുളം ഡിപ്പോകളിൽനിന്ന് ഇടുക്കി ജില്ല വഴി തമിഴ്നാട്ടിലേക്ക് കെ.എസ്.ആർ.ടി.സി 16 സർവിസുകൾ ആരംഭിക്കുന്നു. കോട്ടയം-കുമളി-കമ്പം റൂട്ടിൽ ആറ് ബസുകൾ, എറണാകുളം-നെടുങ്കണ്ടം-കമ്പംമെട്ട് റൂട്ടിൽ നാല് ബസുകൾ, കോട്ടയം-കുമളി-പഴനി റൂട്ടിൽ രണ്ട് ബസ് എന്നിങ്ങനെയാണ് ആരംഭിക്കുക. എറണാകുളം-മൂന്നാർ -ഉദുമൽപേട്ട-പഴനി റൂട്ടിൽ രണ്ട് ബസും എറണാകുളം- കോതമംഗലം-കമ്പംമെട്ട്-കമ്പം-തേനി, കോട്ടയം-മൂന്നാർ - ഉദുമൽപേട്ട റൂട്ടുകളിൽ ഒരു ബസുമാണ് സർവിസ് തുടങ്ങുന്നത്. കോട്ടയം-കമ്പം റൂട്ടിലെ സർവിസ് കെ.എസ്.ആർ.ടിസിക്ക് വൻ നേട്ടമാകും. കമ്പത്തുനിന്ന് കേരളത്തിലേക്ക് നൂറുകണക്കിന് യാത്രക്കാരാണ് ദിവസേന യാത്ര ചെയ്യുന്നത്. ഇവർ കുമളിയിലെത്തി ബസ് മാറിക്കയറിയാണ് ഇരുവശത്തേക്കും യാത്ര തുടരുന്നത്. പുതിയ സർവിസുകൾ ഫാസ്റ്റ് പാസഞ്ചർ പദവിയിലാണ് ആരംഭിക്കുന്നത്. തമിഴ്നാട് എസ്.ഇ.ടി.സി കോർപറേഷ​െൻറ ഒരു ബസ് മൂവാറ്റുപുഴ-കാത്തിരപ്പള്ളി-കുമളി-വേളാങ്കണ്ണി റൂട്ടിലും സർവിസ് ആരംഭിക്കും. അന്തർ സംസ്ഥാന സർവിസുകൾ ആരംഭിക്കുന്നതോടെ ഇരു സംസ്ഥാനത്തേക്കും യാത്ര ചെയ്യുന്നവർ കുമളിയിലിറങ്ങി ബസ് മാറിക്കയറേണ്ട സ്ഥിതി ഇല്ലാതാകും. സമയലാഭവുമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story