Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇൻഫാം ദേശീയ...

ഇൻഫാം ദേശീയ നേതൃസമ്മേളനവും കർഷകറാലിയും 27ന്​ കാഞ്ഞിരപ്പള്ളിയിൽ

text_fields
bookmark_border
കോട്ടയം: ഇന്ത്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മ​െൻറി​െൻറ (ഇന്‍ഫാം) ദേശീയ നേതൃസമ്മേളനവും കര്‍ഷകറാലിയും ഇൗമാസം 27ന് കാഞ്ഞിരപ്പള്ളിയില്‍ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്‍ഫാം സ്ഥാപക ചെയര്‍മാന്‍ ഫാ. മാത്യു വടക്കേമുറിയുടെ കൂവപ്പള്ളിയിലെ കബറിടത്തിൽനിന്ന് ഉച്ചക്ക് 1.45ന് ദീപശിഖപ്രയാണം ആരംഭിക്കും. ക്ഷീരകർഷക അവാർഡ് ജേതാവ് ജോണി കാരയ്ക്കാട്ട് നേതൃത്വം നൽകും. ദീപശിഖ 26ാം മൈലില്‍ എത്തുമ്പോള്‍ അക്കരപ്പള്ളി ഗ്രൗണ്ടില്‍നിന്ന് കര്‍ഷകറാലി ആരംഭിക്കും. 2.15ന് ഇൻഫാം ദേശീയ രക്ഷാധികാരി മാർ മാത്യു അറയ്ക്കൽ ഫ്ലാഗ്ഒാഫ് ചെയ്യും. റാലി മഹാജൂബിലി ഹാളില്‍ എത്തുന്നതോടെ സമ്മേളനം ആരംഭിക്കും. ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷതവഹിക്കും. കാഞ്ഞിരപ്പള്ളി സഹായമെത്രാൻ മാര്‍ ജോസ് പുളിക്കല്‍, ഇന്‍ഫാം കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ദേശീയ സെക്രട്ടറി ജനറല്‍ വി.സി. സെബാസ്റ്റ്യന്‍, ദേശീയ പ്രസിഡൻറ് പി.സി. സിറിയക്, വൈസ് ചെയര്‍മാന്‍ കെ. മൈതീന്‍ ഹാജി, ട്രസ്റ്റി ഡോ. എം.സി. ജോര്‍ജ്, ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പള്ളി, കണ്‍വീനര്‍ ജോസ് എടപ്പാട്ട്, രൂപത പ്രസിഡൻറ് എബ്രഹാം മാത്യു എന്നിവര്‍ സംസാരിക്കും. സമ്മേളനത്തിൽ ഇന്‍ഫാം അഗ്രോ ഇന്നവേഷന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. വാർത്തസമ്മേളനത്തിൽ ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ, സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പള്ളി, സംഘാടക സമിതി ജനറൽ കൺവീനർ ഫാ. മാത്യു പനച്ചിക്കൽ, സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട്, രൂപത പ്രസിഡൻറ് അഡ്വ. എബ്രഹാം മാത്യു എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story