Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 11:02 AM IST Updated On
date_range 25 April 2018 11:02 AM ISTഅതിസുരക്ഷ നമ്പർ പ്ലേറ്റ്: സർക്കാർ നിലപാട് കേന്ദ്രത്തെ അറിയിക്കും^കമീഷണർ
text_fieldsbookmark_border
അതിസുരക്ഷ നമ്പർ പ്ലേറ്റ്: സർക്കാർ നിലപാട് കേന്ദ്രത്തെ അറിയിക്കും-കമീഷണർ കോട്ടയം: നിരത്തിലോടുന്ന മുഴുവൻ വാഹനങ്ങൾക്കും അടുത്ത വർഷം ജനുവരി ഒന്നുമുതൽ അതിസുരക്ഷ നമ്പർപ്ലേറ്റ് നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാറിെൻറ കരട് വിജ്ഞാപനത്തിൽ സർക്കാർതലത്തിൽ ചർച്ച നടത്തിയശേഷം നിലപാട് അറിയിക്കുമെന്ന് ട്രാൻസ്പോർട്ട് കമീഷണർ കെ. പദ്മകുമാർ. കരട് വിജ്ഞാപനത്തെക്കുറിച്ച് സർക്കാറിനും പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം. അതിന് ശേഷമാകും ഇക്കാര്യത്തിൽ േകന്ദ്രം അന്തിമതീരുമാനം എടുക്കുകയെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. അതിസുരക്ഷ നമ്പർപ്ലേറ്റ് നിർബന്ധമാക്കി 2012ൽ സുപ്രീംകോടതി ഉത്തരവിെട്ടങ്കിലും കേരളമടക്കം 13 സംസ്ഥാനങ്ങൾ ഇത് ഇനിയും നടപ്പാക്കിയിട്ടില്ല. ഇതേതുടർന്ന് 13 സംസ്ഥാനങ്ങളും നിലവിൽ കോടതിയലക്ഷ്യ നടപടി നേരിടുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് കേന്ദ്രം ഇതുസംബന്ധിച്ച നടപടി ഉൗർജിതമാക്കാൻ തീരുമാനിച്ചത്. അതിസുരക്ഷ നമ്പർപ്ലേറ്റിനുള്ള ടെൻഡർ നടപടിയിലാണ് സംസ്ഥാനം. ഇതിെൻറ പ്രാഥമിക നടപടി പൂർത്തിയാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ തീരുമാനം ഉടൻ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ടെൻഡർ സംബന്ധിച്ച സർക്കാർ നിലപാട് അറിഞ്ഞശേഷം തുടർനടപടിയുമായി മുന്നോട്ടുപോകും. പുതിയ വാഹനങ്ങളിൽ അതിസുരക്ഷ നമ്പർപ്ലേറ്റുകൾ സ്ഥാപിച്ചുെകാടുക്കുന്നതിനുള്ള ഉത്തരവാദിത്തം വാഹനനിർമാതാക്കൾക്കും വിൽപനക്കാർക്കുമാണെന്നാണ് കേന്ദ്രസർക്കാറിെൻറ കരട് വിജ്ഞാപനത്തിലുള്ളത്. എന്നാൽ, പഴയവാഹനങ്ങളുടെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. േകന്ദ്രസർക്കാർ തീരുമാനം അറിഞ്ഞശേഷം ഇക്കാര്യത്തിലും വ്യക്തത വരുത്തും. അതിസുരക്ഷ നമ്പർപ്ലേറ്റിനുള്ള ടെൻഡർ നടപടിയുമായി സംസ്ഥാനം മുന്നോട്ടുപോകുമെന്നും കമീഷണർ പറഞ്ഞു.1989െല കേന്ദ്രമോേട്ടാർവാഹന നിയമവും 88ലെ മോേട്ടാർവാഹന നിയമത്തിെൻറ പത്താംവകുപ്പും ഭേദഗതി െചയ്യാനാണ് കരട് വിജ്ഞാപനത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാവിഷയത്തിലും സംസ്ഥാന സർക്കാർ വിശദ ചർച്ചനടത്തിയശേഷം നിലപാട് വ്യക്തമാക്കും. കോടതിയിലും സർക്കാർ നിലപാട് പിന്നീട് അറിയിക്കും. സി.എ.എം. കരീം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story