Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 11:11 AM IST Updated On
date_range 24 April 2018 11:11 AM ISTരക്ഷാദൗത്യവുമായി ആദ്യം ഇറങ്ങിയത് ശശിധരൻപിള്ളയും ബാബുവും; നടുക്കം വിെട്ടാഴിയാതെ
text_fieldsbookmark_border
കോട്ടയം: അഗ്നിബാധയിൽ രക്ഷാദൗത്യമേറ്റെടുത്ത കണ്ടത്തിൽ ഗ്രൂപ് ജനറൽ മാനേജർ ശശിധരൻപിള്ളക്കും ലോഡ്ജ് മാനേജർ ബാബുവിനും നടുക്കംവിട്ടുമാറുന്നില്ല. തിങ്കളാഴ്ച പുലർച്ച രൂക്ഷഗന്ധത്തോടെ പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടാണ് ഇരുവരും മുകളിലത്തെ നിലയിൽനിന്ന് പുറേത്തക്ക് ഇറങ്ങിയത്. അപ്പോഴും കാര്യമായി ഒന്നും കണ്ടെത്തിയില്ല. വീണ്ടും പുക ഉയർന്നതോടെയാണ് താഴെയെത്തി നോക്കിയപ്പോഴാണ് ഹൈപ്പർമാർക്കറ്റിൽനിന്ന് കറുത്തപുകപടലങ്ങൾ പുറത്തേക്ക് തള്ളുന്നത് കണ്ടത്. അപകടം മണത്തറിഞ്ഞ് മുകളിൽ താമസിക്കുന്നവരെ എത്രയുംവേഗം പുറത്തിറക്കാനുള്ള ദൗത്യം പിന്നെ ഏറ്റെടുക്കുകയായിരുന്നു. മുകളിലത്തെ നിലയിൽ എത്തിയപ്പോൾ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. വാതിലുകൾ മുട്ടിവിളിച്ച് തീപിടിച്ചെന്ന് പറഞ്ഞതോടെ പലരും ഞെട്ടിയുണർന്നു. താമസക്കാർ കൈയിൽകിട്ടിയതുമെടുത്ത് പുറത്തേക്ക് ഇറങ്ങി. ഇതിൽ ഞായറാഴ്ച രാത്രിയിലെത്തിയ ഒരുകുടുംബവും ഉൾപ്പെട്ടിരുന്നു. തറയിലെ ടൈൽസിനുപോലും ചൂട് അനുഭവപ്പെട്ട സമയത്താണ് എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയതെന്ന് കാഞ്ഞിരപ്പള്ളി താമരേശ്ശരിൽ ശശിധരൻപിള്ളയും കോട്ടയം കുമ്മനം സ്വദേശി ബാബുവും 'മാധ്യമ'ത്തോട് പറഞ്ഞു. കെട്ടിടത്തിെൻറ പടിക്കെട്ടുകളിലും അനുഭവപ്പെട്ട ചൂട് അവഗണിച്ചാണ് പലരും പുറത്തുകടന്നത്. അപ്പോഴും അഗ്നിബാധയുടെ ഗൗരവം ബോധ്യമായിരുന്നില്ല. കെട്ടിടത്തിൽ പുക ഉയർന്നതോടെ അഗ്നിശമനസേനയെ വിവരമറിയിച്ചു. പിന്നാലെയാണ് സ്ത്രീകളടമുള്ള 40േപരെയും മുകളിലത്തെ നിലയിൽനിന്ന് താഴെയിറക്കിയത്. നാലുനിലകെട്ടിടത്തിെൻറ ഏറ്റവും മുകളിലത്തെ 37 മുറികളിലായാണ് കണ്ടത്തിൽ െറസിഡൻസി പ്രവർത്തിക്കുന്നത്. ഇതിൽ 13 മുറികളിലാണ് താമസക്കാർ ഉണ്ടായിരുന്നത്. കോട്ടയത്തുനിന്ന് നിമിഷങ്ങൾക്കുള്ളിൽ സേനയെത്തി ഷട്ടർ തുറന്നപ്പോഴാണ് അഗ്നി വിഴുങ്ങിയെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്. പിന്നെ മുകളിലെത്ത തുണിക്കടയിലേക്ക് തീപടരുമെന്ന ആശങ്കയും വർധിച്ചു. കടയിൽനിന്ന് പുറത്തേക്ക് തീയാളിയതോടെ ലോഡ്ജിലെ മുറികളിലെത്തി പരിശോധിച്ചപ്പോൾ തറയിൽ കാലുകുത്താൻകഴിയാത്തവിധം ചൂടാണ് അനുഭവപ്പെട്ടത്. മുറികളിലെ ഭിത്തികൾ വിണ്ടുകീറിയിട്ടുണ്ട്. തലയണയും മെത്തകളും കരിയിൽ പുതഞ്ഞിരുന്നു. ചൂടിെൻറ കാഠിന്യത്താൽ ടൈലുകളും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ചൂടേറ്റ് ടി.വി ഉൾപ്പെടെയുള്ള ഉപകരണങ്ങളും ഉരുകിനശിച്ചെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story