Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 10:48 AM IST Updated On
date_range 23 April 2018 10:48 AM ISTKTM ഇൻബോക്സ്
text_fieldsbookmark_border
എം.സി റോഡിൽ പട്ടിത്താനം മുതൽ ആച്ചിക്കൽവരെ അപകട മേഖല പി.ഡി. രമേശൻ, കുറവിലങ്ങാട് പട്ടിത്താനം മുതൽ ആച്ചിക്കൽവരെ അപകടം പതിവ്. കഴിഞ്ഞ ദിവസങ്ങളിൽ കാളികാവ് ഭാഗത്താണ് ഏറെയും അപകടം നടന്നത്. നിയന്ത്രണം വിട്ട ഇന്നോവ കാർ ബസ്കാത്തിരിപ്പ് കേന്ദ്രം ഇടിച്ചുതകർത്ത് പാടത്തേക്ക് മറിയുകയായിരുന്നു. വെമ്പള്ളി നടുക്കവലയിലും വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം കോഴായിൽ കെ.എസ്.ആർ.ടി.സി ബസ് ലോറിക്ക് പിന്നിൽ ഇടിച്ച് നിരവധിയാളുകൾക്കാണ് പരിക്കേറ്റത്. കാളികാവിൽ അവസാനം നടന്ന അപകടത്തിൽ അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. റോഡ് ഉന്നതനിലവാരത്തിലായതോടെ വാഹനങ്ങളുടെ വേഗം ക്രമാതീതമായി വർധിച്ചതും അപകടങ്ങൾക്ക് കാരണമാകുന്നു. റോഡിലെ സുരക്ഷാ ക്രമീകരണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞിട്ട് വർഷം ഒന്നു കഴിഞ്ഞിട്ടും തുടർനടപടിയില്ല. മോനിപ്പള്ളി മുതൽ പുതുവേലിവരെ കയറ്റിറക്കങ്ങളും വളവുകളും ഉള്ള പാതയാണ്. റോഡ് നവീകരിച്ചെങ്കിലും വളവ് നിവർത്താത്തതാണ് പ്രധാന പ്രശ്നം. സ്ഥിരം അപകടം നടക്കുന്ന മേഖലകളിൽ വേഗനിയന്ത്രണ സംവിധാനം ഉൾപ്പെടെയുള്ളവ വേണം. ഗതാഗതക്കുരുക്ക് ഒഴിവാക്കണം; പാർക്കിങ്ങിന് സൗകര്യം ഏർപ്പെടുത്തണം സേബി വെള്ളരിങ്ങാട്ട്, പാലാ പൗരസമിതി പാലാ മിനി സിവിൽ സ്റ്റേഷൻ പരിസരത്തിലൂടെ സ്റ്റേഡിയം ജങ്ഷനിലേക്കുള്ള റോഡിലെ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. വീതി കുറഞ്ഞ റോഡിൽ സിവിൽ സ്റ്റേഷൻ, സബ് ട്രഷറി, രജിസ്ട്രാർ ഓഫിസ്, സ്കൗട്ട് ആൻഡ് ഗൈഡ് ഓഫിസ്, ബി.എസ്.എൻ.എൽ തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളാണ് ഇരുവശത്തുമായി പ്രവർത്തിക്കുന്നത്. ഇവിടേക്കെത്തുന്നവർ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡിന് വശങ്ങളിലെ കെട്ടിടനിർമാണത്തിലുണ്ടായ അശാസ്ത്രീയതയാണ് ജനങ്ങൾക്ക് വിനയായത്. ജില്ല ട്രഷറിക്കും ബി.എസ്.എൻ.എൽ ഓഫിസിനും പാർക്കിങ് സ്ഥലമില്ല. റോഡിനോട് ചേർന്നുള്ള ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറ പ്രവേശന കവാടത്തിെൻറ സ്ഥലമാണ് വാഹനങ്ങൾക്ക് ആശ്രയം. എന്നാൽ, അടുത്തിടെ സർക്കാർ വാഹനങ്ങളോ അനുമതിയുള്ള വാഹനങ്ങളോ മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്. ഇതോടെ വഴിയരികിൽ വാഹനങ്ങൾ നിർത്തിയിട്ട് സമീപത്തുള്ള ഓഫിസുകളിലേക്ക് പോകേണ്ട അവസ്ഥയാണ്. സിവിൽ സ്റ്റേഷന് സമീപമുള്ള നാലുവരി ബൈപാസിെൻറ ഇരുവശവും വാഹനങ്ങൾ ൈകയടക്കിയിരിക്കുകയാണ്. നഗരസഭ ഓപൺ സ്റ്റേജിെൻറ സ്ഥലം പ്രയോജനപ്പെടുത്തി പാർക്കിങ്ങിന് സൗകര്യം ഏർപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story