Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാൻകുത്തിമേട്ടിലെ...

മാൻകുത്തിമേട്ടിലെ 20ഒാളം ആദിവാസി കുടുംബങ്ങൾ ആനപ്പേടിയിൽ

text_fields
bookmark_border
നെടുങ്കണ്ടം: മാൻകുത്തിമേട്ടിലെ മന്നാക്കുടിയിൽ ആനപ്പേടിയിൽ പുറത്തിറങ്ങാനാകാതെ ഇരുപതോളം ആദിവാസി കുടുംബങ്ങൾ. സന്ധ്യക്കുശേഷം പുറത്തിറങ്ങാകാത്ത സ്ഥിതിയാണ്. രാത്രിയാണ് കാട്ടാനക്കൂട്ടമെത്തുന്നത്. തമിഴ്നാട് സംരക്ഷിത വനമേഖലയിൽനിന്ന് കാട്ടാനക്കൂട്ടം അതിർത്തി ഗ്രാമങ്ങളായ മാൻകുത്തിമേട്, തേവാരം മേട്, കല്ലുപാലം മേഖലകളിലാണ് ഭീതിപരത്തുന്നത്. ഉടുമ്പൻചോലയിൽനിന്ന് രണ്ടു കിലോമീറ്റർ മാത്രമാണ് കല്ലുപാലത്തിനുള്ളത്. ഒരു മാസത്തിനിടെ 13 തവണയാണ് കാട്ടാനക്കൂട്ടം മേഖലയിലെത്തിയത്. മിക്കവാറും ആറ് ആനകളുടെ ഒരുകൂട്ടമാണ് എത്താറെന്ന് നാട്ടുകാർ പറയുന്നു. മുൻ വർഷങ്ങളിലും ആനശല്യമുണ്ടാെയങ്കിലും വേനൽക്കാലങ്ങളിൽ ഒന്നോ രണ്ടോ തവണ മാത്രമാണെത്തിയിരുന്നത്. കൃഷിയിടങ്ങളിലെത്തി വ്യാപക നാശം വിതെച്ച ഇവ മടങ്ങൂ. കപ്പ, ചേമ്പ്, വാഴ എന്നിവയാണ് ആനകളുടെ ഉന്നം. ഏലച്ചെടികളും മറ്റു വിളകളും നശിപ്പിക്കുന്നതും പതിവാണ്. ആനപ്പേടിയിൽ പുറത്തിറങ്ങാതെയാണ് ഇവർ കഴിയുന്നത്. ശല്യം രൂക്ഷമായതോടെ വലിയ കുഴികളെടുത്ത് ആനത്താരക്ക് തടയിട്ടിരിക്കുകയാണ്. കേരള-തമിഴ്നാട് അതിർത്തിയിൽ മൂന്നാൾ താഴ്ചയിൽ വിവിധയിടങ്ങളിൽ കിടങ്ങുകൾ തീർത്തിട്ടുണ്ട്. ഇതിനു സമാന്തരമായി തടിക്കഷണങ്ങൾ ഇട്ട് നിർമിച്ച പാലത്തിലൂടെയാണ് പ്രദേശവാസികൾ മറുഭാഗത്തേക്ക് കടക്കുന്നത്. മുമ്പ് ഒരു ആനത്താരയായിരുന്ന മാൻകുത്തിമേട്ടിലെ തമിഴ്നാട് അതിർത്തിയിൽ കിടങ്ങ് നിർമിച്ചു. ഇതാണ് കേരളത്തി​െൻറ പ്രദേശത്തേക്ക് കടന്നുവരാൻ കാരണം. ഇവിടെ വിളകൾ തീർന്നാൽ സമീപ പ്രദേശങ്ങളിലേക്കും ആനക്കൂട്ടം ഇറങ്ങാൻ സാധ്യതയുള്ളതായി ഭയക്കുന്നു. ആനക്കല്ല്, പാലാർ, ഉടുമ്പൻചോല എന്നിവിടങ്ങളാണ് മാൻകുത്തിമേടിനോട് ചേർന്നുകിടക്കുന്നത്. അപകടഭീഷണിയുയർത്തി കൂറ്റൻ മരം; ഏതുനിമിഷവും നിലം പൊത്താം ചെറുതോണി: ഏതുനിമിഷവും നിലം പൊത്താറായി നിൽക്കുന്ന കൂറ്റൻ മരം അപകടഭീഷണി ഉയർത്തുന്നു. പനംകൂട്ടി പാമ്പ്ള കവലയിലെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമാണ് അടിത്തറ ഇളകി മരം നിൽക്കുന്നത്. ഇടുക്കി-നേര്യമംഗലം റോഡിൽ അടിമാലിക്ക് തിരിയുന്ന കവലയിലാണ് കാറ്റൊന്നു പിടിച്ചാൽ താഴെവീഴാൻ പാകത്തിൽ മരം നിൽക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ എറണാകുളം, അടിമാലി, കുമളി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവിസ് നടത്തുന്ന റോഡാണിത്. മരം വീണാൽ വാഹനഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടും. ചെക്ക് പോസ്റ്റിനും വ്യാപാരസ്ഥാപനങ്ങൾക്കും നടുക്കായതിനാൽ വൻ ദുരന്തസാധ്യത നിലനിൽക്കുന്നു. ഇത് വെട്ടിമാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അധികൃതർ തയാറാകുന്നില്ല. അഡ്വ. എൽദോ അഭിമാനകരമായ ഓർമ -പ്രഫ. ടി.എം. യേശുദാസൻ മുട്ടം: ദലിത് ഐക്യത്തി​െൻറയും പൊതുപ്രവർത്തനത്തി​െൻറയും ധീരവും അഭിമാനാർഹവുമായ ഓർമയാണ് അഡ്വ. ടി.ഡി. എൽദോയുടേതെന്ന് പ്രമുഖ ദലിത് എഴുത്തുകാരൻ പ്രഫ. ടി.എം. യേശുദാസൻ. അഡ്വ. എൽദോയുടെ അഞ്ചാമത് അനുസ്മരണവും ദലിത് ഉണർവി​െൻറ പുതുവായനകളും മുട്ടം വ്യാപാർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത് ഐക്യസമിതി സംസ്ഥാന പ്രസിഡൻറ് കെ.കെ. ജിൻഷു അധ്യക്ഷതവഹിച്ചു. ദലിത് ചിന്തകൻ കെ.കെ. ബാബുരാജ്, ട്രാൻസ് ജൻഡർ ആക്ടിവിസ്റ്റ് റോസ ഫെലീസ്യ, അബേദ്കർ സ്റ്റുഡൻറ്സ് അസോസിയേഷൻ നേതാവ് അജയൻ ഇടുക്കി എന്നിവർ സംസാരിച്ചു. ദലിത് ഐക്യസമിതി സംസ്ഥാന സെക്രട്ടറി സജി പാമ്പാടി സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ബെന്നി സാമുവൽ നന്ദിയും പറഞ്ഞു. പി.ഐ. ജോണി, പി.ആർ. സുരേഷ് കുമാർ, പി.യു. പൗലോസ്, അജയൻ താന്നിക്കാമറ്റം, അനിൽ കൂട്ടനാൽ, കെ.എ. ഷാജി, സിൻജ പീറ്റർ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story