Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 11:05 AM IST Updated On
date_range 20 April 2018 11:05 AM ISTകേരള കോൺഗ്രസ് തെരഞ്ഞെടുപ്പ് ഇന്ന്, 'വെട്ടിനിരത്തൽ' ഭീതിയിൽ ജോസഫ് വിഭാഗം
text_fieldsbookmark_border
കോട്ടയം: കേരള കോൺഗ്രസ് എം സംഘടന തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കുേമ്പാൾ 'വെട്ടിനിരത്തൽ' ഭീതിയിൽ പി.ജെ. ജോസഫ് വിഭാഗം. കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ഉച്ചക്ക് രണ്ടിനുചേരുന്ന സംസ്ഥാന കമ്മിറ്റിയിലാണ് ഭാരവാഹി തെരഞ്ഞെടുപ്പ്. നിലവിലെ ജംേബാ കമ്മിറ്റികൾക്ക് പകരം എല്ലാതലങ്ങളിലും ഭാരവാഹികളുടെ എണ്ണം കുറക്കാൻ നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിെൻറ മറവിൽ ഒഴിവാക്കപ്പെടുമോയെന്ന ആശങ്കയിലാണ് ജോസഫിനെ അനുകൂലിക്കുന്നവർ. ഇടതു മുന്നണിയിലേക്ക് ചേക്കേറാനുള്ള കെ.എം. മാണിയുടെ നീക്കത്തെ ജോസഫും അദ്ദേഹത്തിനൊപ്പം നിൽക്കുന്നവരും എതിർക്കുകയാണ്. ഇൗ സാഹചര്യത്തിൽ ഇത്തരക്കാരെ ഒഴിവാക്കി പൂർണമായും ഒപ്പം നിൽക്കുന്നവരെ ഭാരവാഹികളാക്കാനാണ് മാണിയുടെയും മകൻ ജോസ് കെ. മാണിയുെടയും നീക്കം. നേരത്തേ കോട്ടയം ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അനുകൂലിയായിരുന്ന ജില്ല പ്രസിഡൻറിനെ മാറ്റി വിശ്വസ്തനെ മാണി വിഭാഗം തലപ്പത്ത് പ്രതിഷ്ഠിച്ചിരുന്നു. 25 വർഷം പ്രസിഡൻറയിരുന്ന ഇ.ജെ. ആഗസ്തിയെയാണ് മാറ്റിയത്. സമാനസ്ഥിതി സംസ്ഥാനതലത്തിലും ഉണ്ടാകുമെന്ന ആശങ്കയാണ് ജോസഫ് വിഭാഗത്തിേൻറത്. ഇതിനെ പ്രതിരോധിക്കാൻ ഇവർ ജോസഫിൽ സമ്മർദം ചെലുത്തുന്നുണ്ട്. ഭാരവാഹി തെരഞ്ഞെടുപ്പിൽ പൊട്ടിത്തെറിയുണ്ടാകുന്നത് മുന്നണി പ്രവേശന വിലപേശലിന് തിരിച്ചടിയാകുമെന്നതിനാൽ ജോസഫിനെ വിശ്വാസത്തിലെടുക്കാനും മാണി ശ്രമം തുടങ്ങിയിട്ടുണ്ട്. തനിക്കൊപ്പം നിൽക്കുന്നവരെ ഒഴിവാക്കാൻ അനുവദിക്കിെല്ലന്ന നിലപാടിലാണ് ജോസഫെന്നാണ് വിവരം. മുമ്പ് ജോസഫ് നിർദേശിക്കുന്നവരെ ഉൾപ്പെടുത്തുകയായിരുന്നു പതിവ്. ഭാരവാഹി തെരഞ്ഞെടുപ്പിൽ ഇതിനുവിരുദ്ധ നടപടികൾ ഉണ്ടാകിെല്ലന്ന് ജോസഫ് ഒപ്പം നിൽക്കുന്നവർക്ക് ഉറപ്പ് നൽകിയിട്ടുമുണ്ട്. ജില്ലതല പുനഃസംഘടനയിൽ ജോസ് കെ. മാണിക്കൊപ്പം നിൽക്കുന്നവർക്കായിരുന്നു മുൻഗണന. സംസ്ഥാനതലത്തിലും ഇത് അവർത്തിക്കും. എന്നാൽ, മേൽത്തട്ടിൽ അഴിച്ചുപണി ഉണ്ടായേക്കില്ല. കെ.എം. മാണി ചെയർമാനും പി.ജെ. ജോസഫ് വർക്കിങ് ചെയർമാനുമായി തുടരും. ഡെപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലും മാറ്റമുണ്ടാകില്ല. നേരത്തേ ജോസ് െക. മാണിയെ ചെയർമാനാക്കാൻ നീക്കം നടന്നിരുന്നു. ജോസഫ് എതിർത്തതോടെ ഇത് പൊളിഞ്ഞു. പഴയ ജോസഫ് ഗ്രൂപ്പിലെ ഒരുവിഭാഗം ജനാധിപത്യ കേരള കോൺഗ്രസ് രൂപവത്കരിച്ച് പാർട്ടി വിട്ടതിനാൽ തുടക്കത്തിലെ അത്രയും ഭാരവാഹികൾ വേണമെന്ന ജോസഫിെൻറ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മാണിക്കൊപ്പം നിൽക്കുന്നവർ പറയുന്നു. ഇത്തരത്തിൽ ഒരുവിഭാഗം പാർട്ടി വിട്ടതിനാൽ വലിയ തോതിൽ ഒഴിവാക്കൽ നടക്കില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പാർട്ടി ചെയർമാൻ പേരുകൾ പ്രഖ്യാപിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story