Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്ഷേത്രമതിലിൽ എഴുതിയ...

ക്ഷേത്രമതിലിൽ എഴുതിയ പ്രതികളെക്കുറിച്ച്​ സൂചന ലഭിച്ചെന്ന്​ പൊലീസ്​

text_fields
bookmark_border
ചങ്ങനാശ്ശേരി: പുഴവാത് വൈകുണ്‌ഠേശ്വര സന്താനഗോപാലമൂര്‍ത്തി ക്ഷേത്രത്തി​െൻറ മതിലില്‍ കഠ്വയിൽ കൊല്ലപ്പെട്ട പെൺകുട്ടിക്കായി എഴുതിയ സംഭവത്തില്‍ പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന. രണ്ടുയുവാക്കള്‍ ബൈക്കിലെത്തി സ്‌പ്രേ പെയിൻറ് വാങ്ങിയതായി കണ്ടെത്തി. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തി​െൻറ മുഖ്യ കവാടത്തിലെ തൂണിലും ചേര്‍ന്നുള്ള മതിലിലുമായാണ് ചുവന്ന സ്‌പ്രേ പെയിൻറ് ഉപയോഗിച്ച് എഴുത്ത് നടത്തിയത്. അധികൃതരുടെ നിർദേശപ്രകാരം ചുവരെഴുത്ത് മായ്ചശേഷം പുതിയ പെയിൻറടിച്ചു് വൃത്തിയാക്കിയിരുന്നു. പെരുന്ന ബസ് സ്റ്റാന്‍ഡിൽ പാര്‍ക്ക് ചെയ്ത കെ.എസ്.ആര്‍.ടി.സി ബസുകളിലും പെരുന്നയിലെ എന്‍.എസ്.എസ് സ്ഥാപനത്തി​െൻറ മതിലിലും സമാനരീതിയില്‍ സ്‌പ്രേ പെയിൻറ് ഉപയോഗിച്ച് എഴുതിയിരുന്നു. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖി​െൻറ മേല്‍നോട്ടത്തിലാണ് അന്വേഷണം. മന്ത്രി കെ.ടി. ജലീല്‍ ക്ഷേത്രഭാരവാഹികളുടെ സംയമനത്തെയും എടുത്ത തീരുമാനങ്ങളെയും പ്രകീര്‍ത്തിച്ച് ക്ഷേത്രോപദേശക സമിതി പ്രസിഡൻറ് രാജപ്പന്‍ പിള്ളയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story