Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിയോഗം താങ്ങാനാകാതെ...

വിയോഗം താങ്ങാനാകാതെ കുടുംബാംഗങ്ങളും ഇടവകയും

text_fields
bookmark_border
കടുത്തുരുത്തി: നാഗ്പൂർ അതിരൂപതയുടെ ആർച്ച് ബിഷപ് മാർ എബ്രഹാം വിരുത്തക്കുളങ്ങരയുടെ വിയോഗം താങ്ങാനാകാതെ കുടുംബാംഗങ്ങളും ഇടവകാംഗങ്ങളും. ഒരു മാസം മുമ്പും കല്ലറയിലെ വീട്ടിൽ എത്തി കുടുംബാംഗങ്ങളോടൊപ്പം സമയം െചലവഴിച്ച തങ്ങളുടെ പ്രിയ പോപ്പാച്ച​െൻറ (മാർ എബ്രഹാം വിരുത്തക്കുളങ്ങര) വിയോഗവാർത്ത കുടുംബവും കല്ലറ ഗ്രാമവും ഞെട്ടലോടെയാണ് അറിഞ്ഞത്. അന്തരിച്ച പിതാവി​െൻറ സെക്രട്ടറി ഫാ.തോമസാണ് വ്യാഴാഴ്ച പുലർച്ച അഞ്ചിന് കല്ലറയിലെ തറവാട്ടുവീട്ടിൽ താമസിക്കുന്ന സഹോദരൻ ജോസിനെ വിളിച്ചുപറയുന്നത്. പിന്നീട് രൂപത അധികൃതരും വീട്ടിൽ വിവരം അറിയിച്ചു. കല്ലറ വിരുത്തക്കുളങ്ങര ലൂക്കോസ്‌- ത്രേസ്യാമ്മ ദമ്പതികളുടെ നാലാമത്തെ പുത്രനാണ് എബ്രഹാം. എട്ടു സഹോദരങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മരിച്ചു. മറ്റു സഹോദരങ്ങളെല്ലാം തറവാട്ടുവീടിന് സമീപത്തുതന്നെയാണ് താമസം. തറവാട്ടിൽ താമസിക്കുന്ന ജോസി​െൻറ സപ്തതി ആഘോഷത്തിനായാണ് മാർ എബ്രഹാം വിരുത്തക്കുളങ്ങര മാർച്ച് മൂന്നിന് കല്ലറയിലെ തറവാട്ടിലെത്തിയത്. 27ന് വീണ്ടും നാട്ടിലേക്ക് വരാനിരിെക്കയാണ് മരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story