Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 10:57 AM IST Updated On
date_range 19 April 2018 10:57 AM ISTമധ്യപ്രദേശ് സ്വദേശിയുടെ മുങ്ങിമരണം കൊലപാതകം; ബന്ധു അറസ്റ്റിൽ
text_fieldsbookmark_border
തൊടുപുഴ: കഴിഞ്ഞദിവസം തൊടുപുഴയാറ്റിൽ ഒഴുക്കിൽെപട്ട, ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഒപ്പം കുളിക്കാനുണ്ടായിരുന്ന യുവാവ് അറസ്റ്റിലായി. മധ്യപ്രദേശ് ഗ്വാളിയാർ ജില്ലയിൽ ദബറ താലൂക്കിൽ രാജേന്ദ്രസിങ്ങിെൻറ മകൻ രാമചന്ദ്രസിങ്ങിെൻറ മരണമാണ് പൊലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന് കണ്ടെത്തിയത്. കൂടെ ജോലിചെയ്തിരുന്നതും രാമചന്ദ്രസിങ്ങിെൻറ ബന്ധുവുമായ ഉത്തർപ്രദേശ് മാധവ്ഗ്രാം താലൂക്കിൽ ഉപേന്ദ്രസിങ്ങാണ് (22) പിടിയിലായത്. ശനിയാഴ്ചയായിരുന്നു സംഭവം. ഇരുവരും ചേർന്ന് തൊടുപുഴ ടൗൺ ഹാളിനുസമീപത്തെ കടവിൽ കുളിക്കാനെത്തിയപ്പോഴുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ഉപേന്ദ്രസിങ് രാമചന്ദ്രസിങ്ങിനെ പുഴയിലേക്ക് തള്ളിയിടുകയായിരുെന്നന്ന് തൊടുപുഴ സി.ഐ എൻ.ജി. ശ്രീമോൻ പറഞ്ഞു. വാക്കുതർക്കത്തിനിടെ രാമചന്ദ്രസിങ് ഉപേന്ദ്രസിങ്ങിെൻറ പുറത്തുകയറാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ ഉപേന്ദ്രസിങ് ചീത്ത വിളിച്ചതോടെ ഇരുവരും തമ്മിൽ മൽപിടിത്തമായി. അതിനിടെ, രാമചന്ദ്രസിങ്ങിനെ പുഴയിലേക്ക് തള്ളിയിട്ടു. രണ്ടു മീറ്ററോളം ആഴമുള്ള കയത്തിൽ കാണാതായ രാമചന്ദ്രസിങ്ങിെൻറ മൃതദേഹം നാട്ടുകാരും അഗ്നിരക്ഷ സേനയും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ഉപേന്ദ്രസിങ്ങും ഒഴുക്കിൽപെട്ടെങ്കിലും നീന്തി രക്ഷപ്പെട്ടു. അപകടമെന്നനിലയിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും പൊലീസിന് ലഭിച്ച രഹസ്യവിവരമാണ് കേസിൽ നിർണായകമായത്. ഉപേന്ദ്രസിങ് രാമചന്ദ്രസിങ്ങിനെ പുഴിയിലേക്ക് തള്ളിയിടുന്നത് ഇവർക്കൊപ്പം ജോലിചെയ്യുന്ന തമിഴ്‌നാട് സ്വദേശി കണ്ടിരുന്നു. രണ്ടുദിവസം ഇക്കാര്യം പുറത്തുപറയാതിരുന്ന ഇയാൾ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഉപേന്ദ്രസിങ് കുറ്റം സമ്മതിച്ചു. മർച്ചൻറ്സ് അസോസിയേഷൻ നേതൃത്വത്തിൽ തൊടുപുഴയിൽ നടക്കുന്ന ജുറാസിക് റോബോട്ടിക് അനിമൽ പ്രദർശനത്തിലെ സെക്യൂരിറ്റി ജോലിക്കെത്തിയതായിരുന്നു ഇരുവരും. തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ വി.സി. വിഷ്ണുകുമാർ, അഡീഷനൽ എസ്.ഐമാരായ വി.സി. ജോസഫ്, കെ. സുധാകരൻ, സി.പി.ഒമാരായ ഉബൈസ്, നജീബ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story