ഡോക്​ടർമാരുടെ സമരം: സർക്കാർ പിടിവാശി ഉപേക്ഷിക്കണം ^ചെന്നിത്തല

05:44 AM
17/04/2018
ഡോക്ടർമാരുടെ സമരം: സർക്കാർ പിടിവാശി ഉപേക്ഷിക്കണം -ചെന്നിത്തല കോട്ടയം: േഡാക്ടർമാരുെട അനിശ്ചിതകാലസമരം അവസാനിപ്പിക്കുന്ന വിഷയത്തിൽ സർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ഡോക്ടർമാർ പണിമുടക്ക് പാവപ്പെട്ടവരെയാണ് ബാധിക്കുന്നത്. സമ്പന്നർക്ക് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുണ്ട്. അതിനാൽ സർക്കാർ പിടിവാശി ഉപേക്ഷിച്ച് ഡോക്ടർമാരുമായി ഉടൻ ചർച്ചക്ക് തയാറാകണമെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു . ചർച്ചചെയ്ത് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് മന്ത്രി കെ.കെ. ശൈലജയോടും െഎ.എം.എ പ്രസിഡൻറിനോടും ഫോണിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ പൊലീസ് അതിക്രമം വർധിച്ചിരിക്കുകയാണ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയ​െൻറ പരാജയമാണ് ഇതിനു കാരണം. പാർട്ടി കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ച് ഏറാൻമൂളികളെ നിയമിക്കുന്നതാണ് പൊലീസ് അതിക്രമങ്ങൾ ആവർത്തിക്കാൻ കാരണം. കൊച്ചിയിൽ രണ്ടുപേരുടെ ചെവി അടിച്ചുപൊട്ടിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ക്രമസമാധാന ചുമതല നിർവഹിക്കേണ്ടവരുടെ നേതൃത്വത്തിൽ ക്രൂരമായ കസ്റ്റഡി മരണം, വാഹനപരിശോധനയുടെ പേരിൽ കൊലപാതകം എന്നിവയടക്കം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Loading...
COMMENTS