Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 10:59 AM IST Updated On
date_range 15 April 2018 10:59 AM ISTപുഷ്പമേള തിങ്കളാഴ്ചവരെ നീട്ടി
text_fieldsbookmark_border
പത്തനംതിട്ട: നഗരോത്സവം യതായി നഗരസഭ ചെയർപേഴ്സൺ രജനി പ്രദീപും വൈസ് ചെയർമാൻ പി.കെ. ജേക്കബും അറിയിച്ചു. അവധിക്കാലത്തെ തിരക്കും ജനത്തിരക്കേറിയതുമാണ് മേള ഒരു ദിവസം കൂടി നീട്ടിയത്. വൈകുന്നേരങ്ങളിലെ കലാപരിപാടികൾക്കും ഫുഡ് കോർട്ടുകളിലും കഴിഞ്ഞ ദിവസവും വൻ തിരക്കാണ് അനുഭവപ്പെട്ടതെന്നും ഇവർ പറഞ്ഞു. പുഷ്പമേളയോടനുബന്ധിച്ച് വിവിധ പുരസ്കാരം ലഭിച്ച മാധ്യമപ്രവർത്തകരെ ആദരിച്ചു. നഗരസഭ ചെയർപേഴ്സൺ രജനി പ്രദീപിെൻറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വീണ ജോർജ് എം.എൽ.എയാണ് മാധ്യമ പ്രവർത്തകരെ ആദരിച്ചത്. പി. വിദ്യ (മാതൃഭൂമി ന്യൂസ് ) ജി. വിശാഖൻ ( മംഗളം), ബെന്നി അജന്ത (ഫോട്ടോഗ്രാഫർ ) എന്നിവർ ആദരം ഏറ്റുവാങ്ങി. ചടങ്ങിൽ വൈസ് ചെയർമാനും പുഷ്പമേള കോഓഡിനേറ്റർ കൂടിയായ പി.കെ. ജേക്കബ്, വത്സൻ ടി. കോശി, വി.ആർ. ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു. വിഷുക്കൈനീട്ടമായി പ്ലാവിൻതൈകൾ പത്തനംതിട്ട: സർക്കാർ ചക്കയെ ഔദ്യോഗിക ഫലവൃക്ഷമായി പ്രഖ്യാപിച്ചതിനു പിന്നാലെ പത്തനംതിട്ട നഗരോത്സവ പുഷ്പമേളയിലും ചക്കക്ക് ആദരം. ഇതിെൻറ അടിസ്ഥാനത്തിൽ വിഷുവിന് ഒരു വീട്ടിൽ ഒരു പ്ലാവിൻതൈ നടുക എന്ന ആശയത്തിൽ വിഷുദിനമായ ഞായറാഴ്ച പുഷ്പമേള സ്റ്റാൾ സന്ദർശിക്കുന്ന ആദ്യ നൂറുപേർക്ക് പത്തനംതിട്ട നഗരസഭയും കായംകുളം മണ്ണാശേരി അഗ്രികൾച്ചറൽ ഫാമും ചേർന്ന് സിന്ദൂരവരിക്കപ്ലാവിൻ തൈകളാണ് വിഷുൈക്കനീട്ടമായി നൽകുന്നത്. വീടിെൻറ താക്കോല്‍ ദാനം പത്തനംതിട്ട: സാമൂഹിക പ്രവര്‍ത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതര്‍ക്കായി നിര്‍മിച്ചു നല്‍കുന്ന 94ാമത് വീട് ജയ ഫ്രാന്സിസിെൻറ സഹായത്താല്‍ മഞ്ഞനിക്കര കാവിെൻറ വടക്കേതില്‍ സുമിമോള്‍ക്കും കുടുംബത്തിനും വിഷുക്കൈനീട്ടമായി നല്‍കി. പഞ്ചായത്തില്‍നിന്ന് ലഭിച്ച വീട് പൂര്‍ത്തീകരിക്കാൻ കഴിയാത്ത അവസ്ഥയില്‍ സുമിമോളും ഒരുകൈ നഷ്ടപ്പെട്ട പിതാവ് കുഞ്ഞുമോനും ചെറിയ പ്ലാസ്റ്റിക് ഷെഡില്‍ കഴിയുകയായിരുന്നു. പഞ്ചായത്തിെൻറ ലൈഫ് പദ്ധതിയില്‍ ഉൾപ്പെടുത്തി വീട് പൂര്‍ത്തീകരിക്കാന്‍ ടീച്ചറിെൻറ സഹായം തേടുകയായിരുന്നു. പഞ്ചായത്തില്‍നിന്ന് ലഭിക്കാനുണ്ടായിരുന്ന 40,000 രൂപ ടീച്ചര്‍ സുമിമോളുടെയും പിതാവിെൻറയും പേരില്‍ അഞ്ചു വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമായി തിരികെ നല്‍കി. വീടിെൻറ ഉദ്ഘാടനവും താക്കോല്‍ ദാനവും ചെന്നീര്‍ക്കര പഞ്ചായത്ത് പ്രസിഡൻറ് കല അജിത് നിർവഹിച്ചു. ഡോ. എം.എസ്. സുനില്‍, സുജ റെജി, ഡോ. സന്തോഷ് ബാബു, സി.എസ്. കൃഷ്ണകുമാര്‍, ഡി രതീഷ്, കെ.പി. ജയലാല്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story