Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 11:05 AM IST Updated On
date_range 14 April 2018 11:05 AM ISTമുഖ്യമന്ത്രിക്ക് പൊലീസിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു ^ചെന്നിത്തല പീഡനക്കേസിൽ ഉൾപ്പെട്ട ബി.ജെ.പിക്കാർക്ക് സംരക്ഷണം
text_fieldsbookmark_border
മുഖ്യമന്ത്രിക്ക് പൊലീസിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു -ചെന്നിത്തല പീഡനക്കേസിൽ ഉൾപ്പെട്ട ബി.ജെ.പിക്കാർക്ക് സംരക്ഷണം പത്തനംതിട്ട: ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് പൊലീസിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെെട്ടന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് കസ്റ്റഡിമരണങ്ങളും പൊലീസിെൻറ തേർവാഴ്ചയും വ്യാപകമായി. പിണറായി സർക്കാർ അധികാരമേറ്റശേഷം വാരാപ്പുഴയിലെ ശ്രീജിത്തിേൻറതടക്കം ആറ് കസ്റ്റഡിമരണങ്ങൾ നടന്നു. ജില്ല കോൺഗ്രസ് ജനറൽ ബോഡി യോഗത്തിെൻറയും കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള ഡിജിറ്റൽ ഒപ്പുശേഖരണത്തിെൻറ ജില്ലതല ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ ജനപ്രതിനിധികൾ പീഡനക്കേസിൽ ഉൾപ്പെട്ടിട്ടും കേെസടുക്കാൻ പോലും തയാറാകാത്ത സ്ഥിതിയാണ് ഉത്തരേന്ത്യയിലടക്കം നിലനിൽക്കുന്നത്. സംഘ്പരിവാർ നേതൃത്വത്തിലെ കേന്ദ്രസർക്കാർ ദലിതെരയും പാവങ്ങെളയും പീഡിപ്പിച്ച് കൊല്ലുകയാണ്. കോടതിെയയും െതരഞ്ഞെടുപ്പ് കമീഷെനയും വരുതിയിൽ നിർത്തി തങ്ങളുടെ അജണ്ട നടപ്പാക്കുകയാണ് കേന്ദ്രസർക്കാർ. സുപ്രീംകോടതി കൊളീജിയത്തിെൻറ ശിപാർശപോലും തള്ളിക്കളയുന്ന സ്ഥിതി വളരെ ഗുരുതരമാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരെ കേരളത്തിലെ അമ്മമാരുടെ കൈെയാപ്പുചാർത്തി പ്രതിഷേധം പ്രകടിപ്പിക്കാനാണ് കെ.പി.സി.സി അമ്മമനസ്സ് എന്ന ഡിജിറ്റൽ കാമ്പയിൻ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് അധ്യക്ഷതവഹിച്ചു. ചിറ്റാറിലെ രക്തസാക്ഷി കെ.ജെ. വർഗീസിെൻറ പത്നി കുഞ്ഞമ്മ വർഗീസ് ആദ്യത്തെ ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തി. ആേൻറാ ആൻറണി എം.പി, അടൂർ പ്രകാശ് എം.എൽ.എ, കെ.പി.സി.സി ഭാരവാഹികളായ ടി. ശരച്ഛന്ദ്രപ്രസാദ്, ജോൺസൺ എബ്രഹാം, പഴകുളം മധു, നിർവാഹകസമിതി അംഗം മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ല ചെയർമാൻ പന്തളം സുധാകരൻ, സതീഷ് കൊച്ചുപറമ്പിൽ, ഡി.സി.സി ഭാരവാഹികളായ റിങ്കു ചെറിയാൻ, കാട്ടൂർ അബ്ദുസ്സലാം, ജേക്കബ് പി. ചെറിയാൻ, സാമുവൽ കിഴക്കുപുറം, കെ.കെ. റോയ്‌സൺ, എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, എം.ജി. കണ്ണൻ, സജി കൊട്ടക്കാട്, ജോൺസൺ വിളവിനാൽ, കെ. ജാസിംകുട്ടി, സുനിൽ എസ്. ലാൽ, എം.സി. ഷറീഫ് എന്നിവർ സംസാരിച്ചു. ജമ്മു-കശ്മീരിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ട് വയസ്സുകാരിയായ പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുമുന്നിൽ നടത്തിയ മെഴുകുതിരി െതളിച്ചുള്ള പ്രതിഷേധകൂട്ടായ്മയും ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story