Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇടമലക്കുടിയില്‍ കനത്ത...

ഇടമലക്കുടിയില്‍ കനത്ത കാറ്റും മഴയും, 15 വീടുകള്‍ നശിച്ചു

text_fields
bookmark_border
മൂന്നാര്‍: രണ്ടു ദിവസങ്ങളായി ഇടമലക്കുടിയില്‍ കനത്ത കാറ്റിലും മഴയിലും നാശനഷ്ടങ്ങള്‍. മണിക്കൂറുകളോളം നിര്‍ത്താതെ പെയ്ത മഴയില്‍ നിരവധി വീടുകളും കൃഷികളും നശിച്ചു. പതിനഞ്ചോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇരിപ്പുവല്ലിക്കുടി, രണ്ടാം വാര്‍ഡിലെ കീഴ്വളയംപാറ, നാലാം വാര്‍ഡിലെ കീഴ്പത്തംകുടി എന്നിവിടങ്ങളിലായിരുന്നു നാശനഷ്ടങ്ങള്‍ ഏറെയും. ഈ വാര്‍ഡുകളിലുള്ള ഒരു വാലാപ്പുരയും നശിച്ചു. വാലാപ്പുരയിലുള്ളവരെയും മറ്റുള്ളവരെയും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. കുരുമുളക്, കപ്പ, കമുക് തുടങ്ങിയ വിളകളാണ് നശിച്ചത്. കനത്ത കാറ്റില്‍ മൊബൈല്‍ ടവറും ഭാഗികമായി തകര്‍ന്നു. ഇതോടെ പരസ്പരം ബന്ധപ്പെടാനും സാധിക്കാതെ നിലയിലാണ്. പഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനം നടക്കുന്നുണ്ട്. കൃഷി ഓഫിസർ, പഞ്ചായത്ത് ഓഫിസര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഇടമലക്കുടിയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story