Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 10:50 AM IST Updated On
date_range 14 April 2018 10:50 AM ISTഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊന്ന കേസ്: മാതാവിന് ജീവപര്യന്തം
text_fieldsbookmark_border
മുട്ടം (തൊടുപുഴ): ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊന്ന കേസിൽ മാതാവ് വാഗമൺ വില്ലേജിൽ മൊട്ടക്കുന്ന് ഭാഗത്ത് നിരാത്തിൽ പ്രവീണിെൻറ ഭാര്യ വിജിഷക്ക് ജീവപര്യന്തം തടവ്. 25,000 രൂപ പിഴ ഒടുക്കാനും പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുമാസം കൂടുതൽ കഠിനതടവിനും ശിക്ഷിച്ച് തൊടുപുഴ ജില്ല സെഷൻസ് കോടതി ജഡ്ജി വി.ജി. അനിൽകുമാർ ഉത്തരവിട്ടു. 2013 ഒക്ടോബർ 17നാണ് കേസിനാസ്പദമായ സംഭവം. കുളിമുറിയിൽ വെച്ച് ഇരട്ടക്കുട്ടികളെ പ്രസവിച്ച ഉടൻ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വിജിതയും ഭർത്താവ് പ്രവീണും മുേമ്പ അടുപ്പത്തിലായിരുന്നു. വിവാഹത്തിന് വിജിഷയുടെ വീട്ടുകാർ എതിരായതിനാൽ വിവാഹം കഴിക്കാതെ തന്നെ ഇരുവരും പ്രവീണിെൻറ വീട്ടിൽ ഒരുമിച്ച് ജീവിച്ചുവരുകയായിരുന്നു. അതിനിടെ, 2013 ഒക്ടോബർ 17ന് ആലപ്പുഴയിൽ നടന്ന സമൂഹവിവാഹത്തിൽ ഇരുവരും എത്തി വിവാഹിതരായി. ഗർഭിണിയാണെന്ന കാര്യം മറച്ചുവെച്ച് നിറവയറുമായാണ് വിജിഷ കതിർമണ്ഡപത്തിൽ എത്തിയത്. അഞ്ച് ദമ്പതികളാണ് ചടങ്ങിൽ വിവാഹിതരായത്. ഇവർക്ക് 25,000 രൂപയും അഞ്ചുപവൻ സ്വർണാഭരണങ്ങളും 10,000 രൂപ വിലവരുന്ന വസ്ത്രങ്ങളും ഓഡിറ്റോറിയം സംഘാടകർ നൽകി. വൈകുന്നേരം ആറുമണിയോടെ വീട്ടിലെത്തിയ ഉടൻ വിജിഷ കുളിമുറിയിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ചു. വിവാഹദിവസം തന്നെ പ്രസവം നടന്നത് ഉണ്ടാക്കാവുന്ന മാനഹാനി ഭയന്ന് കുട്ടികളെ കറിക്കത്തി ഉപയോഗിച്ച് െകാലപ്പെടുത്തിയെന്നാണ് കേസ്. പീരുമേട് സർക്കിൾ ഇൻസ്പെക്ടറായിരുന്ന പി.വി. മനോജ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story