Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 11:11 AM IST Updated On
date_range 13 April 2018 11:11 AM ISTഎട്ട് വില്ലേജുകളിലെ സമരം: ജൂണ്‍ 30നകം പരിഹരിക്കണമെന്ന് ഡി.സി.സി
text_fieldsbookmark_border
തൊടുപുഴ: നിർമാണ നിരോധനത്തിനെതിരെയും പട്ടയത്തിനായും ജില്ലയിൽ എട്ട് വില്ലേജുകളിലെ ജനങ്ങള്‍ നടത്തിവരുന്ന സമരം ജൂണ്‍ 30നകം പരിഹരിക്കണമെന്ന് ഡി.സി.സി യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരത്തിൽ മറ്റ് കക്ഷികളുമായി സഹകരിക്കില്ലെന്നും യോഗം തീരുമാനിച്ചു. മേയ് രണ്ടാംവാരം എട്ട് വില്ലേജുകളിൽ ഡി.സി.സി നേതൃത്വത്തിൽ പദയാത്ര നടത്തും. പ്രശ്‌നം പരിഹരിക്കേണ്ട പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാറിനാണ്. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ നയിക്കുന്ന ജനമോചനയാത്രക്ക് 19ന് രാവിലെ 11ന് ആനച്ചാലിലും വൈകീട്ട് നാലിന് കട്ടപ്പനയിലും സ്വീകരണം നല്‍കും. ആനച്ചാല്‍ സമ്മേളനവേദിക്ക് നിയാസ് കൂരാപ്പള്ളി നഗര്‍ എന്നും കട്ടപ്പനയിലെ സമ്മേളനവേദിക്ക് സി.എന്‍. വിജയന്‍ നഗര്‍ എന്നും നാമകരണം ചെയ്യും. ഡി.സി.സി പ്രസിഡൻറടക്കം മുതിര്‍ന്ന നേതാക്കളും ഭാരവാഹികളും 17ന് അവരവരുടെ ബൂത്തുകളില്‍ ഭവനസന്ദര്‍ശനത്തില്‍ പങ്കെടുക്കും. ഇതില്‍ പങ്കെടുക്കാത്തവരെ പാര്‍ട്ടി ഭാരവാഹി പട്ടികയില്‍നിന്ന് നീക്കം ചെയ്യാനും തീരുമാനിച്ചു. ജാഥയുടെ ഭാഗമായി അക്രമത്തിനെതിരെ അമ്മ മനസ്സ് എന്ന പേരില്‍ നടത്തുന്ന ഡിജിറ്റല്‍ പ്രതിഷേധ പരിപാടിയുടെ ജില്ലതല ഉദ്‌ഘാടനം സി.പി.എമ്മുകാര്‍ കൊല ചെയ്‌ത എം. ബാലുവിെൻറ സഹോദരി ശങ്കരി സാമുവേല്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക, പത്തുചെയിന്‍ മേഖലയിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാന്‍ ഉത്തരവിറക്കുക, ദേവികുളം, പീരുമേട് താലൂക്കുകളിലടക്കം പട്ടയനടപടികള്‍ ത്വരിതപ്പെടുത്തുക, റബര്‍, കുരുമുളക്, ഏലം, കാപ്പി എന്നിവയുടെ വിലയിടിവ് തടയുക, ഇടുക്കി മെഡിക്കല്‍ കോളജ് പണി പൂര്‍ത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പഞ്ചായത്തുതലങ്ങളിലും സമരങ്ങള്‍ നടക്കും. ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാര്‍ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻറ് എ.കെ. മണി, എ.ഐ.സി.സി അംഗം ഇ.എം. ആഗസ്‌തി, യു.ഡി.എഫ് ചെയര്‍മാന്‍ എസ്. അശോകന്‍, കൊച്ചുത്രേസ്യ പൗലോസ്, ജോർജ് ജോസഫ് പടവന്‍, കെ.ആര്‍. സുകുമാരന്‍നായര്‍, സിറിയക് തോമസ്, സേനാപതി വേണു, എം.എന്‍. ഗോപി, പി.എ. അബ്‌ദുൽ റഷീദ്, പി.ആര്‍. അയ്യപ്പന്‍, അരുണ്‍ പൊടിപാറ, എം.എം. വര്‍ഗീസ്, ഷാജഹാന്‍ മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ധനവില വർധന നിയന്ത്രിക്കണം -കെ.ടി.യു.സി എം ചെറുതോണി: ദിനംപ്രതി പെേട്രാളിെൻറയും ഡീസലിെൻറയും വില കൂട്ടുന്ന എണ്ണക്കമ്പനികളുടെ നടപടി നിയന്ത്രിക്കണമെന്നും വില നിർണയ അധികാരം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും ചെറുതോണിയിൽ ചേർന്ന കെ.ടി.യു.സി എം ജില്ല പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ഓട്ടോ, ടാക്സി വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന് 50 ശതമാനം സബ്സിഡി ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ജോർജ് അമ്പഴത്തിെൻറ അധ്യക്ഷതയിൽ യൂനിയൻ സംസ്ഥാന പ്രസിഡൻറ് ജോസ് പുത്തൻകാല ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റ്യൻ എം.എൽ.എ, എ.ഒ. അഗസ്റ്റ്യൻ, സെലിൻ മാത്യു കുഴിഞ്ഞാലിൽ, ടി.പി. മൽക്ക, ടോമി തീവള്ളി, രമേശ് മൂന്നാർ, രാഹുൽ മറയൂർ, ജോബി പേടിക്കാട്ടുകുന്നേൽ, ബാബു പാലയ്ക്കൽ, ജിജോ മാധവൻ, കുട്ടിയച്ചൻ കപ്പലുമാക്കൽ എന്നിവർ സംസാരിച്ചു. കരിമ്പൻ-തോപ്രാംകുടി-പ്രകാശ് റോഡിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ചെറുതോണി: കരിമ്പൻ-പതിനാറാംകണ്ടം-തോപ്രാംകുടി-പ്രകാശ് റോഡിന് 50 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും നൽകിയതായി റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. തോപ്രാംകുടി ടൗൺ നവീകരണത്തിന് 10 ലക്ഷം, തോപ്രാംകുടി-പ്രകാശ് റോഡ് നവീകരണത്തിന് 30 ലക്ഷം, കരിമ്പൻ-മുരിക്കാശേരി റോഡിന് 10 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്. ടെൻഡർ നടപടി പൂർത്തിയാക്കി നിർമാണം ഉടൻ ആരംഭിക്കാനാകും. പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേർന്ന നിയോജക മണ്ഡലം അവലോകന യോഗത്തിൽ ഇടുക്കി നിയോജക മണ്ഡലത്തിലെ റോഡുകളുടെ അടിയന്തര നവീകരണത്തിനായി അനുവദിച്ചിട്ടുള്ള 6.94 കോടിയുടെ പ്രവൃത്തികൾ നടപ്പാക്കുന്നതിന് നേരിടുന്ന കാലതാമസം ഒഴിവാക്കി നവീകരണം ഉടൻ സാധ്യമാക്കുന്നതിന് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story