Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസഹപാഠിക്ക്​...

സഹപാഠിക്ക്​ 'സ്​നേഹവസന്തം' പകർന്ന്​ പൂർവവിദ്യാർഥികൾ ഒരുമിച്ചു

text_fields
bookmark_border
* സഹപാഠിയുടെ ചികിത്സ ധനശേഖരണാർഥം, പഠിച്ചിറങ്ങി 25 വർഷത്തിനുശേഷം നടന്ന സംഗമം സ്കൂൾ ചരിത്രത്തിൽ ആദ്യം തൊടുപുഴ: കലാലയങ്ങളുടെ ഇടനാഴികൾ അവിടെനിന്ന് പഠിച്ചിറങ്ങി കാലമെത്ര കഴിഞ്ഞാലും ഒാരോ വിദ്യാർഥിക്കും ഗൃഹാതുരതയുടെ ഒരുപിടി നനുത്ത ഒാർമകളാണ്. സൗഹൃദവും പിണക്കവും ഇടകലർന്ന പഠനത്തിരക്കുകൾ ഒന്നു കഴിഞ്ഞുകിട്ടണേയെന്ന് പഠിക്കുന്ന കാലത്ത് ആഗ്രഹിക്കുന്നവർ തന്നെയാണ് വളർന്ന് വലുതായശേഷം ആ കുട്ടിക്കാലം മതിയായിരുെന്നന്ന് ചിന്തിക്കുന്നതും. ഇവിടെ 1976ൽ പ്രവർത്തനം ആരംഭിച്ച ഒരു സ്കൂളി​െൻറ ചരിത്രത്തിലാദ്യമായി പൂർവവിദ്യാർഥികൾ ഒരുമിച്ചത് വെറുതെ ആയിരുന്നില്ല. തങ്ങളുടെ സഹപാഠിയുടെ ചികിത്സ ധനശേഖരണാർഥമായിരുന്നു അത്. തൊടുപുഴക്കടുത്ത് മുതലക്കോടം സ​െൻറ് ജോർജ് ഹൈസ്കൂളിലെ എസ്.എസ്.എൽ.സി ബാച്ച് 'സ്നേഹവസന്തം 93'എന്നപേരിൽ ഒത്തുചേർന്നപ്പോൾ സാധ്യമായത് അവശ്യനേരത്ത് എവിടെനിന്നോ പൊട്ടിമുളച്ച നന്മയുടെ തണൽമരമായിരുന്നു. ഏകദേശം 90,000 രൂപയാണ് സഹായനിധിയിലേക്ക് ഇവരുടെ കൂട്ടായ്മ സമാഹരിച്ചത്. 116 പേരടങ്ങിയ 1993ലെ ആ പത്താം ക്ലാസ് ബാച്ചിലെ 63പേരെ ഒരുമിച്ചുകൂട്ടാനായി എന്നതും ഇവരുടെ സമർപ്പണത്തിന് തെളിവാണ്. രണ്ട് സഹപാഠികൾ ഒാർമകൾ അവശേഷിപ്പിച്ച് മരണത്തിന് കീഴടങ്ങിയതുമാത്രം സംഗമത്തിൽ ചെറുനൊമ്പരമായി. ഗൾഫിലുള്ള 20 പേരിൽ നാലുപേർ പരിപാടിയിൽ പെങ്കടുക്കാൻ മാത്രം സമയം കണ്ടെത്തി വന്നുചേർന്നത് സന്തോഷം പകരുന്നതായി. 2016 ആഗസ്റ്റിലാണ് ഗൾഫിൽ ജോലിചെയ്യുന്ന ബിബിൻ ജോർജ് അഡ്മിൻ ആയി വാട്സ്ആപ് ഗ്രൂപ് ആരംഭിച്ചത്. പിന്നീട് പലർ വഴിയായി 84ഒാളം പേരുടെ നമ്പർ സംഘടിപ്പിച്ചു. വാട്സ്ആപ് ഇല്ലാത്തവരടക്കം 110പേരെ പലതവണയായി വിളിച്ച് ഒാർമിപ്പിച്ച് ഏപ്രിൽ ആറിന് ഉച്ചകഴിഞ്ഞ് മുതലക്കോടത്ത് സംഗമം നടത്തിയപ്പോൾ അന്ന് തങ്ങളെ പഠിപ്പിച്ച 17 അധ്യാപകരെകൂടി പെങ്കടുപ്പിക്കാൻ സാധിച്ചു. 1991ൽ പെൻഷൻ പറ്റിയ അധ്യാപകൻ വരെ പെങ്കടുത്തു. സ്കൂളിലേക്ക് പ്രത്യേകം സ്േനഹോപഹാരവും പൂർവവിദ്യാർഥികൾ സമർപ്പിച്ചു. 90ഒാളം വിദ്യാർഥികളിൽ മിക്കവരും അന്ന് പഠിച്ചിറങ്ങിയശേഷം ആദ്യമായി കാണാനും സംഗമം സാക്ഷ്യം വഹിച്ചു. ചില അധ്യാപകർ വിദ്യാർഥികളുടെ പേരുപോലും ഒാർത്തെടുക്കുകയുണ്ടായി. സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, മൗലവിമാർ, വൈദികർ ഉൾപ്പെടെ സമൂഹത്തി​െൻറ വിവിധ മേഖലകളിൽ വളർന്നുപന്തലിച്ച ഇൗ വിദ്യാർഥിക്കൂട്ടായ്മ വർഷത്തിലൊരിക്കൽ സംഗമിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് പിരിഞ്ഞത്. മുതലക്കോടം പാരിഷ് ഹാളിൽ ചേർന്ന സംഗമം സ്കൂൾ മാനേജർ ഫാ.ജോസഫ് അടപ്പൂർ ഉദ്ഘാടനം ചെയ്തു. പൂർവിദ്യാർഥിയും സംഘാടകസമിതി ജന. കൺവീനറുമായ ഫാ. ബിജോ എൻ. ചാക്കോ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ ഷാജു മാത്യു മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. മുഹമ്മദ് അർഷദ്, അഷ്റഫ് മനാനി, ഹബീബ് മൗലവി, ബിബിൻ ജോർജ് തുടങ്ങിയവർ സംസാരിച്ചു. അന്നത്തെ അധ്യാപകരായ എ.കെ. മത്തായി, റോസ്ലിൻ വർഗീസ്, കെ.വി. എലിയാമ്മ, സിസ്റ്റർ ആലിസ് മരിയ, ബേബി ജോസഫ്, കെ.എ. ഫ്രാൻസിസ്, ചിന്നമ്മ വി. ജോർജ്, ആലമ്മ, ജോസഫ് മാത്യു, എം.വി. ജോസ്, മേരി, കെ.എ. മത്തായി, എം.കെ. തോമസ്, ജോർജ് കാരകുന്നേൽ, സൂസന്ന സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു. ജീവകാരുണ്യനിധി ഉദ്ഘാടനവും നടന്നു. വിധവകളുടെ പെൻഷൻ വർധിപ്പിക്കാത്തതിൽ പ്രതിഷേധം തൊടുപുഴ: ബജറ്റിൽ വിധവകളുടെയും വയോജനങ്ങളുടെയും പ്രശ്നങ്ങൾ പരിഗണിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും വിധവകളുടെ പെൻഷൻ മൂവായിരം രൂപയായി വർധിപ്പിക്കണമെന്നും വയോജനങ്ങൾക്ക് മെഡിക്കൽ അലവൻസ് അനുവദിക്കണമെന്നും സോഷ്യൽ ജസ്റ്റിസ് വെൽഫെയർ സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് ആപ്പാഞ്ചിറ പൊന്നപ്പൻ. കേരള വിധവ- വയോജന ക്ഷേമസംഘം താലൂക്ക് സമ്മേളനം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. ബജറ്റിൽ വിധവകളുടെ കടങ്ങൾ എഴുതിത്തള്ളുന്നിനെക്കുറിച്ച് പരാമർശിക്കാത്തത് അവഗണനയാണെന്നും പൊന്നപ്പൻ ആരോപിച്ചു. ക്ഷേമസംഘം ജില്ല പ്രസിഡൻറ് വി.ആർ. രമണിയമ്മ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ജലജ പുരുഷൻ, രാധ ശങ്കരൻകുട്ടി, രത്നമ്മ തൊടുപുഴ, സുധാകരൻ കുമാരമംഗലം, ഉഷ രവി, കെ. ഗീത, ആനന്ദവല്ലി, രാജമ്മ ഗോപി, രാജിത ഷിബു, ഓമന തങ്കച്ചൻ എന്നിവർ സംസാരിച്ചു. രത്നമ്മ തൊടുപുഴ (പ്രസി.), കെ. ആനന്ദവല്ലി (സെക്ര.), രാജമ്മ ഗോപി, രാജിത ഷിബു (വൈസ് പ്രസി.), ഓമന തങ്കച്ചൻ (ട്രഷ.) എന്നിവർ ഉൾപ്പെട്ട 11 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story