Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 11:12 AM IST Updated On
date_range 6 April 2018 11:12 AM ISTമരപ്പട്ടിയും കുഞ്ഞുങ്ങളും കച്ചവടം മുടക്കി
text_fieldsbookmark_border
* പിടികൂടുന്നതിന് വനംവകുപ്പ് അധികൃതർക്ക് അലംഭാവമെന്ന് ആക്ഷേപം വണ്ടിപ്പെരിയാർ: വ്യാപാരസ്ഥാപനത്തിൽ കയറിയ . ഇവയെ പിടികൂടണമെന്ന വിവരം വനംവകുപ്പ് ഓഫിസിൽ അറിയിച്ചെങ്കിലും അധികൃതർ അലംഭാവം കാണിച്ചതായി ആരോപണമുണ്ട്. പെരിയാർ ടൗണിലെ ഫൈസലിെൻറ ഉടമസ്ഥതയിലുള്ള ക്വീൻസ് ലേഡീസ് കോർണിലാണ് കഴിഞ്ഞ ദിവസം രാത്രി മരപ്പട്ടി 'കുടുംബസമേതം' കയറിക്കൂടിയത്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് കട തുറന്നപ്പോൾ അസഹനീയ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിലെ സീലിങ്ങിനിടയിൽ മരപ്പട്ടി കൂട്ടത്തെ കണ്ടത്. എന്നാൽ, രാവിലെ തന്നെ വനംവകുപ്പിലെ കുമളി, എരുമേലി റേഞ്ച് ഓഫിസുകളിൽ അറിയിച്ചെങ്കിലും ജീവനക്കാർ എത്തിയില്ല. ഇരു ഓഫിസിൽനിന്ന് തങ്ങളുടെ അതിർത്തിയല്ല എന്ന മറുപടിയാണ് ലഭിച്ചത്. കോട്ടയം ഡി.എഫ്.ഒയെ വിവരം അറിയിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫിസിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് വൈകീട്ട് ആറോടെ രണ്ട് താൽക്കാലിക വാച്ചർമാർ സ്ഥലത്തെത്തിയെങ്കിലും കുഞ്ഞുങ്ങൾ കൂടെയുള്ളതിനാൽ മരപ്പട്ടി ആക്രമിക്കുമെന്ന് പറഞ്ഞ് നിസ്സഹായരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. രാത്രി വൈകിയും ഇവയെ പിടികൂടിയിട്ടില്ല. മരാമത്ത് പണികളുടെ നിജസ്ഥിതി ലഭ്യമായില്ല; നഗരസഭയിൽ ബഹളം തൊടുപുഴ: നഗരസഭയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മരാമത്ത് പണി ഏറ്റെടുത്ത് നടപ്പാക്കുന്നതില്‍ ഗുരുതരവീഴ്ച സംഭവിച്ചതായി ആരോപണം. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ മരാമത്തുവേലകളുടെ പൊതുസ്ഥിതി അവതരിപ്പിക്കാന്‍ അസി. എന്‍ജിനീയര്‍ക്ക് കഴിയാതിരുന്നതിനെ തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ ബഹളംവെച്ചു. വൈസ് ചെയര്‍മാെൻറ അടക്കം ചിലരുടെ വാര്‍ഡുകളില്‍ മാത്രമാണ് പണി മുറക്ക് നടന്നതെന്ന വിമര്‍ശനം പല കൗണ്‍സിലര്‍മാരും ഉയര്‍ത്തി. കെ.കെ.ആര്‍. റഷീദ്, പി.വി. ഷിബു, എം.കെ. ഷാഹുല്‍ ഹമീദ്, സബീന ബിഞ്ചു, ബിന്‍സി അലി, രേണുക രാജശേഖരന്‍, കെ. ഗോപാലകൃഷ്ണന്‍, ജിഷ ബിനു തുടങ്ങിയ കൗണ്‍സിലര്‍മാര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ചില കരാറുകാരെ ഓര്‍വര്‍സിയര്‍മാര്‍ക്ക് ഭയമാണെന്ന് ഷാഹുല്‍ ഹമീദ് ആരോപിച്ചു. മേയ് 10നുള്ളില്‍ എല്ലാ വാര്‍ഡിലെയും ടാറിങ് പൂര്‍ത്തീകരിക്കുമെന്നും മറ്റ് ജോലികള്‍ ഈമാസം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്നുമായിരുന്നു അസി. എന്‍ജിനീയറുടെ മറുപടി. എന്നാല്‍, പണികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ അസി. എൻജിനീയർ തയാറായില്ല. ഇത് ലഭ്യമാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു മറുപടി. 13 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട് 10 ദിവസം മുമ്പ് നോട്ടീസ് നല്‍കിയാണ് ഈ യോഗം വിളിച്ചതെന്നും അതിെൻറ ഗൗരവം അനുസരിച്ച് മറുപടി നല്‍കാന്‍ തയാറാകാത്തത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ആര്‍. ഹരി ആരോപിച്ചു. മാര്‍ച്ച് 31ന് പദ്ധതി അവസാനിച്ചതാണ്. അതിന് മുമ്പ് എത്ര പ്രവൃത്തികള്‍ ചെയ്‌തെന്നും പൂര്‍ത്തിയാക്കാത്തത് എത്രയെന്നും വ്യക്തമാക്കണം. കരാര്‍ ഒപ്പിട്ട ശേഷം ആരംഭിക്കാത്തത്, കരാര്‍പോലും വെക്കാത്തത് എന്നിങ്ങനെ കണക്കുകള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരാറിെൻറ പകര്‍പ്പ് കാണിക്കാനും ഹരി വെല്ലുവിളിച്ചു. 107 ശതമാനം പദ്ധതിച്ചെലവെന്ന് അവകാശപ്പെടുന്ന തൊടുപുഴ നഗരസഭയില്‍ 57.8 ശതമാനം തുക മാത്രമാണ് ചെലവഴിച്ചതെന്നും ആര്‍. ഹരി കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം നഗരസഭയില്‍ കരാറുകാരെ വിളിച്ചുചേര്‍ത്ത് സംഘടിപ്പിച്ച യോഗത്തെക്കുറിച്ച് മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണെ അറിയിക്കാതിരുന്നത് തെറ്റാണെന്ന് എല്‍.ഡി.എഫ് പാര്‍ലമെൻററി പാര്‍ട്ടി ലീഡര്‍ രാജീവ് പുഷ്പാംഗദന്‍ പറഞ്ഞു. ചെയര്‍മാനും വൈസ് ചെയര്‍മാനും യോഗത്തില്‍ പങ്കെടുത്തെങ്കിലും കാര്യമുണ്ടായില്ല. പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ മരാമത്ത് പണികളുടെ സ്ഥിതി സംബന്ധിച്ച് സുതാര്യമായ കണക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. അതിനിടെ, മരാമത്ത് പണികളുടെ തല്‍സ്ഥിതി കണക്ക് ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി കൗണ്‍സിലര്‍ ബാബു പരമേശ്വരന്‍ ഇറങ്ങിപ്പോയി. നിര്‍മാണ സാമഗ്രികളുടെ അഭാവവും ചില കരാറുകാര്‍ പണി ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നതുമാണ് പണിക്ക് തടസ്സമെന്ന് വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായര്‍ മറുപടി നല്‍കി. എന്നാല്‍, നിര്‍മാണ സാമഗ്രികള്‍ എത്തിക്കാമെന്ന് അറിയിച്ചിട്ടും പണി ആരംഭിക്കാത്ത സ്ഥിതിയുണ്ടെന്ന് കെ.കെ.ആര്‍. റഷീദ് പറഞ്ഞു. എത്രയും വേഗം പണി ആരംഭിക്കുന്നില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കൗണ്‍സിലര്‍മാരുടെ നീക്കം. 'ഇടുക്കി ഷോർട്ട് ഫിലിം ഫെസ്റ്റ് 2018' ഇന്ന് മുതൽ തൊടുപുഴ: ഇടുക്കി പ്രസ്ക്ലബ് തൊടുപുഴ ചാഴികാട്ട് ആശുപത്രി സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഹ്രസ്വചലച്ചിത്ര പ്രദർശനത്തിന് (ഇടുക്കി ഷോർട്ട് ഫിലിം ഫെസ്റ്റ്-2018') വെള്ളിയാഴ്ച തൊടുപുഴയിൽ വേദിയുണരും. എട്ടുവരെ തീയതികളിലായി തൊടുപുഴ പ്രസ്ക്ലബ് ഹാളിലെ നവീകരിച്ച മിനി തിയറ്ററിലാണ് പ്രദർശനം. രാവിലെ 10ന് ചലച്ചിത്ര സംവിധായകൻ പ്രദീപ് എം. നായർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. പ്രസ്ക്ലബ് പ്രസിഡൻറ് അഷ്റഫ് വട്ടപ്പാറ അധ്യക്ഷതവഹിക്കും. മൂന്ന് ദിവസങ്ങളിലും പകൽ 11.00, 2.30, രാത്രി എട്ട് മണി എന്നിങ്ങനെ രണ്ടു മണിക്കൂർ വീതമാണ് പ്രദർശനം. ആറ്, എട്ട് തീയതികളിൽ എട്ട് ചിത്രങ്ങൾ വീതവും ഏഴിന് 11 ചിത്രങ്ങളും പ്രദർശിപ്പിക്കും. ഒരു ദിവസം ഒരേ സിനിമകളായിരിക്കും എല്ലാ ഷോ ടൈമിലും പ്രദർശിപ്പിക്കുക. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story