Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right...

മുരിക്കാശേരി–പള്ളിക്കുടി സിറ്റി-പകുതിപ്പാലം റോഡ്​ പൂർത്തിയായില്ല

text_fields
bookmark_border
ചെറുതോണി: വാത്തിക്കുടി-കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുരിക്കാശേരി-പള്ളിക്കുടി സിറ്റി-പകുതിപ്പാലം റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഒമ്പത് കിലോമീറ്റർ വരുന്ന റോഡി​െൻറ ആറര കിലോമീറ്റർ വാത്തിക്കുടി പഞ്ചായത്തിലൂടെയും രണ്ടര കിലോമീറ്റർ കഞ്ഞിക്കുഴി പഞ്ചായത്തിലൂടെയുമാണ് പോകുന്നത്. വാത്തിക്കുടി പഞ്ചായത്തിൽെപടുന്ന ഭാഗം ടാറിങ് ഉൾ െപ്പടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചതാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ ബാക്കി ഭാഗം പി.എം.ജി.എ പദ്ധതിയിൽെപടുത്തി നിർമാണം നടത്തിയ റോഡി​െൻറ 600 മീറ്റർ മാത്രമാണ് മുടങ്ങിയത്. കോൺട്രാക്ടറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കാരണമെന്ന് പറയുന്നു. വാത്തിക്കുടി പഞ്ചായത്തിലുള്ളവർക്ക് അടിമാലി, കോതമംഗലം റോഡുകളിലേക്ക് എളുപ്പം എത്താവുന്ന ഈ റോഡി​െൻറ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ജനവാസ മേഖലയിൽ കാട്ടാനശല്യം രൂക്ഷമായി മൂന്നാര്‍: ജനവാസകേന്ദ്രമായ മൂന്നാര്‍ കോളനിയിലും കാട്ടാന ഭീഷണി. ഗ്രാംസ്ലാന്‍ഡ് എസ്‌റ്റേറ്റില്‍നിന്നുള്ള തേയിലക്കാട്ടിലൂടെയാണ് ആന കോളനിയിലേക്ക് കടന്നത്. കോളനിയിലെ ഇലഞ്ഞിക്കല്‍ സണ്ണിയുടെ വീടിനരികില്‍ ഏറെനേരം നിലയുറപ്പിച്ചു. വീടിനോടുചേര്‍ന്ന ഗേറ്റും വാഴകൃഷിയും നശിപ്പിച്ചു. കഴിഞ്ഞയാഴ്ച മൂന്നാര്‍ ടൗണിലും കാട്ടാനയെത്തിയിരുന്നു. മൂന്നാറിലെ പെരിയവര ജങ്ഷനരികിലാണ് ആനയെത്തിയത്. മാസങ്ങള്‍ക്കുമുമ്പ് പഴയ മൂന്നാറിലെ വീടുകള്‍ക്ക് സമീപവും കന്നിമല എസ്റ്റേറ്റിലുള്ള വീടുകള്‍ക്ക് സമീപവും കാട്ടാനയെത്തി. കോളനിയിലെ ലോഡ്ജുകളിൽ മുറിയെടുക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്കും കാട്ടാന ഭീഷണിയായി. മാസങ്ങള്‍ക്കുമുമ്പ് ഏറെ സഞ്ചാരികളെത്തുന്ന പഴയ മൂന്നാറിലെ ബ്ലോസം ഇൻറര്‍നാഷനല്‍ പാര്‍ക്കില്‍ കാട്ടാന കയറിയതിനെത്തുടര്‍ന്ന് അടച്ചിടേണ്ടിവന്നിരുന്നു. പാര്‍ക്കിന് സമീപം കാട്ടാനയുടെ മുന്നിൽപെട്ട വാഹനം മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേൽക്കുകയും െചയ്തു. വേനലായതോടെ കാടുകളില്‍ ജലസ്രോതസ്സുകള്‍ വറ്റിത്തുടങ്ങിയതും ഭക്ഷണക്ഷാമം നേരിടുന്നതുമാണ് കാട്ടാന നാട്ടിലേക്കിറങ്ങാന്‍ കാരണമാകുന്നത്. അടിമാലി മേഖലയിൽ സാമൂഹികവിരുദ്ധർ അഴിഞ്ഞാടുന്നു; കള്ളന്മാരും അടിമാലി: സാമൂഹികവിരുദ്ധരും കള്ളന്മാരും പ്രദേശം കൈയടക്കിയതോടെ ജനം ഭീതിയിൽ. മുമ്പ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കവർച്ചനടത്തിയ മോഷ്ടാക്കൾ വീണ്ടും ഇറങ്ങിയിട്ടുണ്ടെന്ന വിവരം പൊലീസ് നൽകുന്നത് നാട്ടുകാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം അടിമാലി സ​െൻറ് ജോർജ് കത്തീഡ്രലിൽ മോഷണം നടത്തിയതാണ് ഒടുവിലത്തെ സംഭവം. അടിമാലി, വെള്ളത്തൂവൽ, രാജാക്കാട്, മൂന്നാർ സ്റ്റേഷൻ പരിധിയിലാണ് മോഷണം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ദേവികുളത്ത് അടച്ചിട്ട വീട്ടിൽ നിന്ന് കഴിഞ്ഞദിവസം പണം കവർന്നിരുന്നു. മിക്കസ്ഥലങ്ങളിലും മോഷണശ്രമങ്ങളും നടക്കുന്നു. അടിമാലി, മൂന്നാർ മേഖലയിൽ വീടുകളുടെ വാതിൽ കുത്തിത്തുറക്കാനുള്ള ശ്രമങ്ങൾ പലതുണ്ടായി. വീട്ടുകാർ ഉണർന്നതിനാൽ മോഷ്ടാക്കൾ ഓടിക്കളഞ്ഞു. സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് മറ്റൊരു തലവേദന. പകൽ പോലും ഇത് വ്യാപകമാണ്. അടിമാലി സ്റ്റേഷൻ പരിധിയിൽ ദേവിയാർ കോളനിമുക്കിലാണ് സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം കൂടുതലും. വ്യാജചാരായ വിൽപനക്കാരും ഉപഭോക്താക്കളുമാണ് ഇതിനുപിന്നിൽ. മാങ്കുളത്ത് ചാരായനിർമാണം വ്യാപകമായതോടെ ആദിവാസി കേന്ദ്രങ്ങളിലും മറ്റും സമാധാനാന്തരീക്ഷം തകർന്നു. പൊലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ല. ഇരുമ്പുപാലം കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ ശക്തമാണ്. ഇതര ജില്ലക്കാരായ നിരവധിപേർ ഇവിടെ കഞ്ചാവ് ഉൾപ്പെടെ ലഹരിമരുന്ന് തേടിയെത്തുന്നു. വെള്ളത്തൂവൽ സ്റ്റേഷൻ പരിധിയിൽ വടക്കേ ശല്യാംപാറ പോസ്റ്റ് ഒാഫിസ് പടിയിലും ലഹരിമാഫിയ സജീവമാണ്. ബുധനാഴ്ച അടിമാലി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ റോഡുവക്കിൽനിന്ന് രണ്ട് ചുവട് കഞ്ചാവ് ചെടി കണ്ടെത്തി നശിപ്പിച്ചു. പഴമ്പിള്ളിച്ചാൽ, മാമലക്കണ്ടം മേഖലയിൽ പരസ്യമായ ചീട്ടുകളിയും മദ്യപാനവും വഴിപോക്കരെ ശല്യം ചെയ്യലുമടക്കം നിയമലംഘനങ്ങൾ അരങ്ങേറുന്നു. അടിമാലി സ്റ്റേഷൻ പരിധിയിലുള്ള സ്ഥലമാണെങ്കിലും വളരെ ദൂരത്തായതിനാൽ മുഴുസമയ നിരീക്ഷണത്തിന് പരിമിതിയുണ്ട്. പേട്രാളിങ് ശക്തമാക്കുമെന്ന് അടിമാലി സ്റ്റേഷൻ ഹൗസ് ഓഫിസർ പി.കെ. സാബു പറഞ്ഞു. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളടക്കം ശ്രദ്ധയിൽപെട്ടാൽ സ്റ്റേഷനിൽ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story