Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2017 10:55 AM IST Updated On
date_range 30 Sept 2017 10:55 AM ISTകാക്ക രഞ്ജിത്ത് കവർന്ന സ്വർണം വാങ്ങിയയാൾ പൊലീസ് കസ്റ്റഡിയിൽ
text_fieldsbookmark_border
കോഴിക്കോട്: കുപ്രസിദ്ധ മോഷ്ടാവ് ഒളവണ്ണ സ്വദേശി കാക്ക രഞ്ജിത്ത് കവർച്ച ചെയ്ത മൂന്നരക്കിലോ സ്വർണം 80 ലക്ഷം രൂപക്ക് വാങ്ങിയതിന് അറസ്റ്റിലായയാൾ പൊലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസം നല്ലളം പൊലീസ് പിടിയിലായ കൊല്ലം ജോനകപുരം കനകവിള പുത്തൻ വീട്ടിൽ രാജേഷ് ഖന്നയെയാണ് (53) കോടതിയിൽ ഹാജരാക്കി എഴുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് സ്വർണം ഇൗടുവാങ്ങി പലിശക്ക് പണം കടം നൽകുന്ന ഇയാളെ ശനിയാഴ്ച പൊലീസ് തെളിവെടുപ്പിന് െകാണ്ടുപോകും. കേസിൽ ഇനിയാരും പിടിയിലാവാനില്ലെന്നും തൊണ്ടി മുതൽ വീണ്ടെടുക്കുകയാണ് വേണ്ടതെന്നും നല്ലളം എസ്.െഎ കൈലാസ്നാഥ് പറഞ്ഞു. ജൂലൈ 16ന് രാവിലെ കരിപ്പൂരിൽ നിന്ന് കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രവാസി തലശ്ശേരി ചൊക്ലി സ്വദേശി ഇസ്മായിലിെന മോഡേൺ ബസാറിൽ തടഞ്ഞാണ് സ്വർണമടങ്ങിയ ബാഗ് കവർച്ച ചെയ്തത്. സംഭവത്തിൽ പന്തിരാങ്കാവ് സ്വദേശി ദിൽഷാദ്, കൊടൽ നടക്കാവ് സ്വദേശി അതുൽ, ചക്കുംകടവ് സ്വദേശി റാസിക് എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരെ ചോദ്യം ചെയ് തപ്പോഴായിരുന്നു രഞ്ജിത്തിെൻറ പങ്ക് വ്യക്തമായത്. പിന്നാലെ രഞ്ജിത്തും അറസ്റ്റിലായി. രഞ്ജിത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് രാജേഷ് ഖന്നയാണ് 80 ലക്ഷത്തോളം രൂപക്ക് സ്വർണം വാങ്ങിയതെന്ന് വ്യക്തമായത്. അതിനിടെ രഞ്ജിത്തിന് പങ്കാളിത്തമുള്ള ബംഗളൂരുവിലെ ഹോട്ടൽ - ബേക്കറി വ്യവസായങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾ ബംഗളൂരുവിലെ ഒരു ദലിത് സംഘടനയുടെ ഭാരവാഹിയായി പ്രവർത്തിച്ചുവരുന്നതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കുഴൽപ്പണവും കള്ളക്കടത്ത് സ്വർണവും തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാൾക്കെതിരെ കേസുകളുണ്ടായിരുന്നു. ഇത്തരത്തിൽ അടുത്തിടെയുണ്ടായ സംഭവങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇതിൽ പരാതിക്കാരാരും രംഗത്തുവന്നിട്ടില്ല. കരിപ്പൂരിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെ തെൻറ കാറിലുണ്ടായിരുന്ന അഞ്ചുലക്ഷം രൂപയടങ്ങിയ ബാഗ് അജ്ഞാത സംഘം കവർന്നു എന്നായിരുന്നു കേസിലെ പരാതിക്കാരനായ ഇസ്മായിലിെൻറ മൊഴി. എന്നാൽ പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ബാഗിലുണ്ടായിരുന്നത് സ്വർണമാണെന്ന് പൊലീസിന് വ്യക്തമായത്. -സ്വന്തം ലേഖകൻ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story