Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലഹരി ഉപ​േയാഗം:...

ലഹരി ഉപ​േയാഗം: പിടിയിലാകുന്നവരിലേറെയും കൗമാരക്കാരും വിദ്യാര്‍ഥികളും ^ഋഷിരാജ് സിങ്

text_fields
bookmark_border
ലഹരി ഉപേയാഗം: പിടിയിലാകുന്നവരിലേറെയും കൗമാരക്കാരും വിദ്യാര്‍ഥികളും -ഋഷിരാജ് സിങ് അടിമാലി: ലഹരി ഉപേയാഗവുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരിലേറെയും കൗമാരക്കാരും വിദ്യാര്‍ഥികളുമാണെന്ന് എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ്. അടിമാലി എസ്.എന്‍.ഡി.പി സ്‌കൂളില്‍ നടന്ന ലഹരിവിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചാബ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേർ ലഹരി ഉപയോഗിക്കുന്നത് കേരളത്തിലാണ്. എട്ട് മുതല്‍ 18 വരെ പ്രായമായ കുട്ടികളില്‍ 70 ശതമാനം പേരും വിവിധ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. 10 മാസത്തിനിടെ 1.14 ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 30,000 പേര്‍ അറസ്റ്റിലായി. അവരിലേറെയും കൗമാരക്കാരും വിദ്യാര്‍ഥികളുമാണ്. കേരളത്തിലേക്ക് കൂടുതല്‍ ലഹരിവസ്തുക്കള്‍ എത്തുന്നത് തമിഴ്‌നാട്ടില്‍നിന്നാണ്. സംസ്ഥാനത്ത് കഞ്ചാവ് ഉൽപാദനം നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും കഞ്ചാവ്, ഹഷീഷ് മുതലായ ലഹരിവസ്തുക്കള്‍ വന്‍തോതിലാണ് ഇവിടേക്ക് എത്തുന്നത്. ആന്ധ്ര, തെലങ്കാന, ഒഡിഷ മുതലായ സംസ്ഥാനങ്ങളിലാണ് ഇവയുടെ ഉൽപാദനം കൂടുതലായി നടക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചാണ് ഇതുമായി ബന്ധപ്പെട്ട മാഫിയ പ്രവര്‍ത്തനം. ഇത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ എക്‌സൈസ് വകുപ്പ് തയാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ എം.ബി. ശ്രീകുമാര്‍ അധ്യക്ഷതവഹിച്ചു. െഡപ്യൂട്ടി എക്‌സൈസ് കമീഷണര്‍ അബ്ദുൽ കലാം മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പൽ ഒ.വി. സാജു സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story