Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ല വികസന സമിതിയിൽ...

ജില്ല വികസന സമിതിയിൽ വിഷയമായത്​ റോഡും വെള്ളവും

text_fields
bookmark_border
പത്തനംതിട്ട: ജില്ല വികസന സമിതിയിൽ പ്രധാന ചർച്ചയായത് ജില്ലയിലെ റോഡുകൾ. ശബരിമല സീസൺ അടുത്തതോടെയാണ് ഗതാഗതത്തിനു പ്രാധാന്യം കൈവന്നത്. കുടിവെള്ളവും മറ്റൊരു വിഷയമായി. ഉന്നതനിലവാരം വ്യവസ്ഥ ചെയ്ത് ബി.എം.-ബി.സി ടാറിങ് നടത്തിയ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതിലെ കാരണം പരിശോധിക്കണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സി. എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. രാജു എബ്രഹാം എം.എൽ.എയാണ് വിഷയം ഉന്നയിച്ചത്. പത്തനംതിട്ട--കൈപ്പട്ടൂര്‍ റോഡിലൂടെ ഉള്‍പ്പെടെ യാത്ര ദുരിതപൂര്‍ണമാണെന്ന് എം.എല്‍.എ പറഞ്ഞു. റോഡില്‍ വെള്ളം നില്‍ക്കാത്ത രീതിയില്‍ നിര്‍മാണം നടത്തണം. വെള്ളം ഒഴുകിപ്പോകുന്നതിന് ഓട പണിയണം. കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ കുറ്റൂര്‍--മൂത്തൂര്‍, ചങ്ങനാശ്ശേരി--കവിയൂര്‍, കാവുംഭാഗം--ഇടിഞ്ഞില്ലം, മുത്തൂര്‍--കുറ്റപ്പുഴ, കിഴക്കന്‍മുത്തൂര്‍-മനയ്ക്കച്ചിറ റോഡുകള്‍ക്ക് അംഗീകാരം ലഭിച്ചതായി പൊതുമരാമത്ത് നിരത്തുവിഭാഗം അറിയിച്ചു. ഓട്ടാഫിസ്, കാവനാല്‍കടവ് പാലങ്ങളുടെ പണി പൂര്‍ത്തിയാക്കാന്‍ ബാക്കി പ്രവൃത്തികളുടെ നിർദേശം ചീഫ് എന്‍ജിനീയര്‍ക്ക് നല്‍കി. വേണം കുടിവെള്ളം ശക്തമായ മഴയില്‍ തകര്‍ന്ന സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കണമെന്ന് അടൂര്‍ പ്രകാശ് എം.എല്‍.എ ആവശ്യപ്പെട്ടു. പ്രമാടം പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയും റാന്നി അങ്ങാടി, കൊറ്റനാട് കുടിവെള്ള പദ്ധതിയും നബാര്‍ഡി​െൻറയോ മറ്റേതെങ്കിലും ഏജന്‍സിയുടെയോ സഹായത്തോടെ നടപ്പാക്കാന്‍ കഴിയുമോയെന്ന് വ്യക്തമാക്കാന്‍ ജല അതോറിറ്റിയുടെ കേന്ദ്ര കാര്യാലയത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ജല അതോറിറ്റി അറിയിച്ചു. പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചതായും ടെന്‍ഡര്‍ വിളിക്കാത്ത എസ്റ്റിമേറ്റുകള്‍ പ്രൈസ് സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തി അനുമതിക്ക് സമര്‍പ്പിച്ചതായും അറിയിച്ചു. കോന്നി മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതിക്ക് പുതുതായി കണ്ടെത്തിയ വസ്തുവിലെ പുറമ്പോക്ക് തിട്ടപ്പെടുത്തി ലഭിക്കുന്ന മുറക്ക് കിണര്‍ നിര്‍മിക്കാൻ നടപടി സ്വീകരിക്കും. കല്ലറേത്ത് മുതല്‍ മലനടവരെ പ്രദേശത്ത് കുടിവെള്ള പദ്ധതി ആരംഭിക്കാനായി പെരുന്താളൂര്‍ ഭാഗത്ത് കുളത്തിനും മലനട ക്ഷേത്രത്തിനു സമീപത്തായി ടാങ്കിനും സ്ഥലം കണ്ടെത്താൻ തീരുമാനിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഒഴുവന്‍പാറ-വടശേരിക്കര റോഡി​െൻറ കരാര്‍ നടപടി പൂര്‍ത്തിയായി. നിരണം ഡക്ക് ഫാമിലെ മാലിന്യം പുനരുജ്ജീവിപ്പിച്ച കോലറയാറിലേക്ക് ഒഴുകുന്നത് തടയണമെന്ന് ജലവിഭവ മന്ത്രിയുടെ പ്രതിനിധി അലക്‌സ് കണ്ണമല ആവശ്യപ്പെട്ടു. റെയില്‍പാത ഇരട്ടിപ്പിക്കലി​െൻറ ഭാഗമായി കറ്റോട്--തിരുമൂലപുരം റോഡിലെ അടിപ്പാതയിലും കുറ്റപ്പുഴയിലും ഉണ്ടായ വെള്ളക്കെട്ട് അപകടകരമാണെന്നും പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. നിരണം ആശാന്‍കുടി ഭാഗത്ത് മട വീണ് 20 വീട് ഒറ്റപ്പെട്ടു. ഇതിനു പരിഹാരം കാണണം. മല്ലപ്പള്ളി അട്ടക്കുഴി പാലം നിര്‍മാണം ആരംഭിക്കണം. തിരുവല്ല--മല്ലപ്പള്ളി റോഡി​െൻറ കുഴി അടക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കണം. പടുതോട്--എഴുമറ്റൂര്‍, വാലാങ്കര--നാരകത്താനി റോഡുകള്‍ അറ്റകുറ്റപ്പണി നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കലക്ടര്‍ ആര്‍. ഗിരിജ അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story