Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎസ്​.​െഎയുടെ...

എസ്​.​െഎയുടെ തൊപ്പിവെച്ച്​​ സെൽഫി: പുറത്താക്കിയ നേതാവിനെ പാർട്ടി തിരിച്ചെടുത്തു; ഡി.വൈ.എഫ്​.​െഎക്ക്​ പുറത്തുതന്നെ

text_fields
bookmark_border
കോട്ടയം: പൊലീസ് കസ്റ്റഡിയിലിരിക്കെ എസ്.െഎയുടെ തൊപ്പി വെച്ച് സെൽഫിയെടുത്ത വിവാദത്തിൽ സസ്പെൻഷനിലായ ഡി.വൈ.എഫ്.െഎ നേതാവ് മിഥുനെ (അമ്പിളി-23) പാർട്ടി തിരിച്ചെടുത്തിട്ടും ഡി.വൈ.എഫ്.െഎ നിലപാടിൽ ഉറച്ചുനിൽക്കുന്നു. ഡി.വൈ.എഫ്.െഎ കുമരകം മേഖല സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ മിഥുനെ തിരിച്ചെടുത്തിട്ടില്ലെന്ന് ജില്ല സെക്രട്ടറി പി.എൻ. ബിനു 'മാധ്യമ'ത്തോട് പറഞ്ഞു. സസ്പെൻഷൻ കാലാവധി ഒന്നരമാസം തികയും മുമ്പ് സി.പി.എം തിരിച്ചെടുത്തത് സമ്മേളകാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച കേസിൽ ഇൗസ്റ്റ് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെയാണ് മിഥുൻ പൊലീസ് തൊപ്പി വെച്ച് സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ ആഗസ്റ്റ് എട്ടിന് സി.പി.എം പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. എന്നാൽ, പാർട്ടി സമ്മേളനങ്ങൾ കണക്കിലെടുത്ത് സി.പി.എം കുമരകം കണ്ണാടിച്ചാൽ ബ്രാഞ്ച് കമ്മിറ്റി അംഗമായ മിഥു​െൻറ സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു. ജില്ല കമ്മിറ്റിക്ക് മാപ്പ് എഴുതിനൽകിയതി​െൻറ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം. മിഥു​െൻറ സസ്പെൻഷനും പാർട്ടി സമ്മേളനപങ്കാളിത്തവും സമ്മേളനങ്ങളിൽ വിഷയമായതോടെയാണ് സസ്പെൻഷൻ പിൻവലിച്ചതായി ലോക്കൽ സമ്മേളനത്തിൽ അറിയിച്ചത്. സ്റ്റേഷനുള്ളിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷനിലായ പൊലീസുകാർ ജോലിയിൽ കയറിയശേഷം സ്ഥലം മാറ്റുകയും ചെയ്തു. ഗ്രേഡ് എ.എസ്.െഎ എം.കെ. അനിൽ കുമാർ, സി.പി.ഒമാരായ സി.ജി. വിനോദ്, സി.എസ്. ജയചന്ദ്രൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അനിൽകുമാറിനെ അയർക്കുന്നത്തേക്കും വിനോദിനെയും ജയചന്ദ്രനെയും പള്ളിക്കത്തോട് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story