Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:11 AM IST Updated On
date_range 27 Sept 2017 11:11 AM ISTചെങ്ങറ സമരം തകർക്കാൻ ഗൂഢാലോചനയെന്ന്
text_fieldsbookmark_border
പത്തനംതിട്ട: ചെങ്ങറ സമരം തകർക്കാൻ സി.പി.എം നടത്തിയ ആസൂത്രിത നീക്കത്തിൻറ ഭാഗമായിരുന്നു കഴിഞ്ഞദിസം നടന്ന സംഘർഷമെന്ന് അംബേദ്കർ സ്മാരക വികസന സൊസൈറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ജൂലൈ 22ന് നടന്ന ചർച്ചയെത്തുടർന്ന് കലക്ടർ നൽകിയ മാർഗനിർദേശത്തിന് വിരുദ്ധമായി രാഷ്ട്രിയ പാർട്ടിയുടെപേരിൽ ഫ്ലക്സ് സ്ഥാപിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. ഡി.വൈ.എഫ്.െഎയുടെ ഫ്ലക്സ് സ്ഥാപിക്കാൻ നീക്കമുണ്ടായപ്പോൾ, സമരഭൂമിക്കുപുറത്ത് വേണമെന്ന് നിർദേശിച്ചതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. അവർ ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് മലയാലപ്പുഴ പൊലീെസത്തി. കലക്ടർ ഇടപ്പെട്ട വിഷയമായതിനാൽ കലക്ടറേറ്റിൽ ചർച്ചനടത്തി തീരുമാനമെടുക്കാമെന്നാണ് പൊലീസ് പറഞ്ഞത്. ഇതിനിടെ, വാക്തർക്കത്തിനിടെ, സൊസൈറ്റി പ്രവർത്തകരെ വെട്ടാൻ ശ്രമിച്ചതോടെ ഒഴിഞ്ഞുമാറിയതാണ് അവർക്കിടയിൽ ഒരാൾക്ക് പരിക്കേൽക്കാൻ കാരണം. ഇയാളെ പിടികൂടി അപ്പോൾ തെന്ന സമരഭൂമിക്ക് പുറത്തുണ്ടായിരുന്ന പൊലീസിന് കൈമാറി. എന്നാൽ, പൊലീസ് അയാളെ രക്ഷപ്പെടുത്തിയതായി ഭാരവാഹികൾ ആരോപിച്ചു. സംഘടർഷത്തിനിടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ മുളകുവെള്ളം തളിച്ചു. ഇതിൽ ആസിഡ് ചേർത്തിരുന്നതായും സംശയിക്കുന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞവരെയും കൂട്ടുനിന്നവരുമായ സ്ത്രീകൾ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ, സി.പി.എം അനുകൂലികൾെക്കതിരെ പൊലീസ് നടപടി സ്വീകരിച്ചില്ല. സമരഭൂമിയിൽ കഴിയുന്നവരെ പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി നിലനിൽക്കുന്നു. ഭൂമിക്കുവേണ്ടി സമരം നടത്തുന്നവരോട് മനുഷത്വപരമായ നിലപാട് സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. രക്ഷാധികാരി ആർ. സോമരാജൻ, വൈസ് പ്രസിഡൻറ് ജെ. കൃഷ്ണൻകുട്ടി, പി.വൈ. ജോർജ്, കെ.വി. മനോജ്, എ. രാജേഷ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story