Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭൂമിവിഷയം ചർച്ചചെയ്യാൻ...

ഭൂമിവിഷയം ചർച്ചചെയ്യാൻ ഉന്നതതല യോഗം ഇന്ന്​

text_fields
bookmark_border
കോട്ടയം: വൻകിട തോട്ടങ്ങൾ ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോർട്ടടക്കം ഭൂമിയും കാർഷികമേഖലയുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ വിവിധ വിഷയങ്ങൾ ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ബുധനാഴ്ച തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരും. തീരുമാനങ്ങൾ നിർണായകമാവുമെന്നാണ് സൂചന. അനധികൃതമായി കൈവശംവെച്ച വൻകിട തോട്ടങ്ങൾ ഏറ്റെടുക്കണമെന്ന രാജമാണിക്യം റിേപ്പാർട്ടും ചർച്ചചെയ്യും. രാജമാണിക്യം റിേപ്പാർട്ട് മാസങ്ങളായി റവന്യൂ വകുപ്പിൽ കെട്ടിക്കിടക്കുകയാണ്. ഇക്കാര്യത്തിൽ തീരുമാനം വൈകുന്നത് വിമർശനത്തിനും ഇടയാക്കിയിരുന്നു. ഇൗ സാഹചര്യത്തിലാണ് രാജമാണിക്യം റിപ്പോർട്ടും ഉന്നതതലയോഗം ചർച്ചചെയ്യുന്നത്. എന്നാൽ, ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് അടിയന്തര തീരുമാനം യോഗത്തിൽ ഉണ്ടാകില്ല. വൻകിട തോട്ടമുടകൾ ഹൈകോടതിയെ സമീപിച്ച സാഹചര്യത്തിലാണിത്. വർഷങ്ങൾക്കുമുമ്പ് ആധാരവും പോക്കുവരവും നടത്തിയിട്ടും കരമടക്കാൻ കഴിയാത്ത സാഹചര്യത്തിൽ കർഷകർ നേരിടുന്ന ദുരിതങ്ങൾക്കും പരിഹാരമാകും. ആധാരവും േപാക്കുവരവും നടത്തിയ ഭൂമിക്ക് കരം സ്വീകരിക്കണമെന്ന കർശനനിർദേശവും ഉന്നതതലയോഗം നൽകിയേക്കും. ഇക്കാര്യത്തിൽ ശക്തമായ നടപടി വേണമെന്നാണ് സർക്കാർ നിലപാട്. കരം സ്വീകരിക്കാത്തി​െൻറപേരിൽ കർഷകൻ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ വിഷയം ഗൗരവമായി ചർച്ചചെയ്യണമെന്ന് റവന്യൂ വകുപ്പും നിർദേശിച്ചിട്ടുണ്ട്. സാേങ്കതികതടസ്സങ്ങൾ ഉന്നയിച്ച് കരം സ്വീകരിക്കാത്ത റവന്യൂ ഉദ്യോഗസ്ഥരുടെ നിലപാടുകളും വിലയിടിവിൽ നട്ടംതിരിയുന്ന കാർഷികമേഖലയുടെ സംരക്ഷണത്തിനുള്ള നടപടികളും യോഗം പ്രഖ്യാപിക്കും. കാർഷികനികുതിയും പ്ലാേൻറഷൻ ടാക്സും എടുത്തുകളയാനും നടപടിയുണ്ടാകും. വെട്ടിക്കളയുന്ന റബർ മരങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനമുണ്ടാകും. റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ഫിനാൻസ് സെക്രട്ടറി മിൻഹാജ് ആലം, നിയമവകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, െതാഴിൽ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, കൃഷിവകുപ്പ് സെക്രട്ടറി ടിക്കാറാം മീണ എന്നിവരാണ് പെങ്കടുക്കുക. സി.എ.എം കരീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story