Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപന്നീർ ശെൽവത്തി​െൻറ...

പന്നീർ ശെൽവത്തി​െൻറ പ്രഖ്യാപനത്തിനെതിരെ മുല്ലപ്പെരിയാർ സമരസമിതി

text_fields
bookmark_border
കട്ടപ്പന: മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കുമെന്ന തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർ ശെൽവത്തി​െൻറ പ്രസ്താവനക്കെതിരെ മുല്ലപ്പെരിയാർ സമരസമിതി രംഗത്ത്. ഡാമിലെ ജലം തുറന്നുവിടാൻ തിങ്കളാഴ്ച കുമളിയിലെത്തിയപ്പോഴാണ് പനിനീർ ശെൽവം പ്രസ്താവന നടത്തിയത്. ഇത്തവണ കാലവർഷക്കാലത്തുതന്നെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നു. സാധാരണ തുലാമഴക്കാലത്താണ് ജലനിരപ്പ് ഉയരാറുള്ളത്. ഡാമിലെ ബ്ലോക്കുകൾക്കിടയിൽ ഉണ്ടായിരിക്കുന്ന ചോർച്ച ആശങ്ക ഉയർത്തുന്നതാണ്. ഇത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജലനിരപ്പ് 152 അടിയാക്കുമെന്ന ഏകപക്ഷീയ നിലപാടുമായി പന്നീർ ശെൽവം രംഗെത്തത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്‌നം രമ്യമായി പരിഹരിക്കാൻ ചർച്ച നടത്തുമ്പോൾതന്നെ മന്ത്രി മാത്യു ടി. തോമസ്, മുല്ലപ്പെരിയാർ ഡാം നിർമിക്കാൻ യു.ഡി.എഫ് സർക്കാർ നടപടി സ്വീകരിച്ചെന്ന പ്രസ്താവന നടത്തി കുഴപ്പം സൃഷ്ടിക്കുകയാെണന്ന് സമിതി കുറ്റപ്പെടുത്തി. അനാവശ്യ പ്രസ്താവനകൾ നടത്താതെ ജനങ്ങളുടെ ആശങ്കയകറ്റാൻ നടപടി സ്വീകരിക്കണം. തമിഴ്‌നാടി​െൻറ അഭിപ്രായത്തിനെതിരെ മൗനം പാലിച്ചാൽ ശക്തമായ സമരം വീണ്ടും തുടങ്ങുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story