Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസംസ്ഥാന സ്​കൂൾ...

സംസ്ഥാന സ്​കൂൾ കായികോത്സവം: ലോഗോ പ്രകാശനം ചെയ്തു

text_fields
bookmark_border
പാലാ: സംസ്ഥാന സ്കൂൾ കായികോത്സവ ലോഗോ ഒളിമ്പ്യൻ കെ.ജെ. മനോജ് ലാലിന് നൽകി ജോസ് കെ. മാണി എം.പി പ്രകാശനം ചെയ്തു. പാലാ ഗ്രീൻഫീൽഡ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ ഒക്ടോബർ 20-23വരെയാണ് കായികോത്സവം. വിദ്യാഭ്യാസ മേഖലയിൽ കായിക വിദ്യാഭ്യാസത്തിനു മുന്തിയ പരിഗണന നൽകണമെന്നും നിലവാരമുള്ള കളിക്കളങ്ങൾ കൂടുതലുണ്ടാകണമെന്നും ജോസ് കെ. മാണി പറഞ്ഞു. പാലാ സ്റ്റേഡിയത്തിൽ സ്ഥിരോപയോഗത്തിനു കായികോപകരണങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പാലാ നഗരസഭാധ്യക്ഷ ലീന സണ്ണി അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി. അരവിന്ദാക്ഷൻ, പബ്ലിസിറ്റി കൺവീനർ എസ്. സന്തോഷ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ പെണ്ണമ്മ ജോസഫ്, ബെറ്റി റോയി, ഫിലിപ്പ് കുഴികുളം, വി.സി. ജോസഫ്, പി.ടി.എ പ്രസിഡൻറ് ബിജി ജോജോ, ഡി.ഇ.ഒ തങ്കച്ചൻ, എ.ഇ.ഒ ജോസ് വർഗീസ്, ജയ്സൺ മാന്തോട്ടം, ബൈജു കൊല്ലംപറമ്പിൽ, പ്രിൻസിപ്പൽ സി. റാണി ഞാവള്ളിൽ, ഹെഡ്മിസ്ട്രസ് സി. റെയ്ന എന്നിവർ സംസാരിച്ചു. ലോഗോ രൂപകൽപന ചെയ്ത മലപ്പുറം പൂക്കളത്തൂർ പി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ കോമേഴ്സ് വിഭാഗം വിദ്യാർഥിനി ദിൽന ഷെറിനെ യോഗത്തിൽ അഭിനന്ദിച്ചു. ദിൽന ഷെറിന് ഉപഹാരം നൽകുമെന്ന് യോഗത്തിൽ പ്രഖ്യാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story