Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:09 AM IST Updated On
date_range 27 Sept 2017 11:09 AM ISTമകൻ വിറക് കമ്പുകൊണ്ട് അടിച്ചുവീഴ്ത്തി; വയോധികയുടെ കൈയൊടിഞ്ഞു
text_fieldsbookmark_border
അടിമാലി: വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് എഴുപത്തഞ്ചുകാരിയെ മകന്‍ വിറക് കമ്പുകൊണ്ട് അടിച്ച് കൈയൊടിച്ചതായി പരാതി. കൈക്കും തലക്കും നടുവിനും അടിയേറ്റ ഇടുക്കി മുരിക്കാശേരി സ്വദേശിനി മാധവിയമ്മ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. മകന്‍ ബിജുവാണ് ആക്രമിച്ചതെന്ന് മാധവിയമ്മ പറഞ്ഞു. അടിയേറ്റ് നിലത്തുവീണ തന്നെ നിലത്തിട്ടും മകന്‍ ക്രൂരമായി മര്‍ദിച്ചതായി വയോധിക പറയുന്നു. ഇടതുകൈയാണ് ഒടിഞ്ഞത്. വര്‍ഷങ്ങളായി മകന്‍ വഴക്കിടാറുണ്ടായിരുന്നെങ്കിലും ക്രൂരമായി മര്‍ദിക്കുന്നത് ആദ്യമായാണ്. മരുമകൾ വീടിന് പുറത്തുപോയ സമയത്താണ് സംഭവെമന്നും കൈയൊടിഞ്ഞ് വേദനകൊണ്ട് പുളഞ്ഞ തന്നെ കേണപേക്ഷിച്ചിട്ടും മകന്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും ഓട്ടോക്കാരെൻറ സഹായത്താലാണ് ആശുപത്രിയിലെത്തിയതെന്നും അവർ പറഞ്ഞു. പത്തുവര്‍ഷം മുമ്പ് മാധവിയമ്മക്ക് പഞ്ചായത്ത് അനുവദിച്ച വീട്ടിലാണ് മൂവരും കഴിയുന്നത്. ഈ വീട്ടില്‍നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് മകെൻറ ആക്രമണമെന്ന് ഇവർ പറയുന്നു. വയോധികയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജുവിനെതിരെ മുരിക്കാശേരി പൊലീസ് കേസെടുത്തു. സംഭവശേഷം ഇയാള്‍ ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story