Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപഴുക്കാനില കായൽ...

പഴുക്കാനില കായൽ പ്രത്യേക പാക്കേജ് വേണം ^കൊടൂരാർ മേഖല കൂട്ടായ്മ

text_fields
bookmark_border
പഴുക്കാനില കായൽ പ്രത്യേക പാക്കേജ് വേണം -കൊടൂരാർ മേഖല കൂട്ടായ്മ കോട്ടയം: മീനച്ചിലാറി​െൻറയും കൊടൂരാറി​െൻറയും പതനസ്ഥാനമായ പഴുക്കാനില കായൽ സംരക്ഷിക്കുന്നതിനു സംസ്ഥാന സർക്കാർ പ്രത്യേക പാക്കേജ് തയാറാക്കണമെന്ന് മീനച്ചിലാർ--മീനന്തറയാർ--കൊടൂരാർ പുനർസംയോജന പദ്ധതിയുടെ കൊടൂരാർ മേഖല കൂട്ടായ്മ ആവശ്യപ്പെട്ടു. പഴുക്കാനില കായൽ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികൾ ആവിഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പള്ളം സി.എസ്.ഐ ഹാളിൽ ചേർന്ന സമ്മേളനത്തിൽ നാട്ടകം സർവിസ് സഹ. ബാങ്ക് പ്രസിഡൻറ് ബി. ശശികുമാർ അധ്യക്ഷതവഹിച്ചു. പദ്ധതിയുടെ കോഒാഡിനേറ്ററും കോട്ടയം സഹ.അർബൻ ബാങ്ക് ചെയർമാനുമായ അഡ്വ. കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ബാബു ചെറിയാൻ, രാജീവ് പള്ളിക്കോണം, മുനിസിപ്പൽ കൗൺസിലർമാരായ അഡ്വ. ഷീജ അനിൽ, സനൽ തമ്പി, അരുൺ ഷാജി, ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. കെ.എം. ദിലീപ്, ടി.എം. രാജൻ, പി.എം. ജയിംസ്, പി.പി. ജോയി, പ്രഫ. ടി.ആർ. കൃഷ്ണൻകുട്ടി, അനിയൻകുഞ്ഞ് പാലമൂട്, സക്കറിയ കുര്യൻ, അഞ്ജലി ദേവി, ഡോ. സെബാസ്റ്റ്യൻ, ജിം.എം. പീറ്റർ, പ്രശാന്ത് പുല്ലാത്തുശ്ശേരി, പി.ആർ. രാജു, സോണി കോയിത്തറ എന്നിവർ സംസാരിച്ചു. കെ.ജി. അജിത് സ്വാഗതവും ടി.എൻ. മോഹനൻ നന്ദിയും പറഞ്ഞു. നാട്ടകം മേഖല കൺവീനറായി കെ.ജെ. അജിത്തിനെ തെരഞ്ഞെടുത്തു. ഹരിത കേരള മിഷൻ സന്ദർശനം ഇന്ന് കോട്ടയം: മീനച്ചിലാർ--മീനന്തറയാർ--കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി നടന്നുവരുന്ന പ്രവർത്തനം പരിശോധിക്കാൻ ഹരിതകേരള മിഷ​െൻറ സംസ്ഥാനതല പഠനസംഘം ബുധനാഴ്ച പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കും. ഹരിത കേരള മിഷൻ വൈസ് ചെയർമാൻ ഡോ. ടി.എൻ. സീമ, ജലവിഭവ വിഭാഗം കൺസൾട്ടൻറ് എബ്രഹാം കോശി, ജലവിഭവം ടെക്നിക്കൽ ഒാഫിസർ സതീഷ് എന്നിവരാണ് എത്തുന്നത്. അതിനിടെ, മണർകാട് പള്ളി പാരിഷ് ഹാളിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പങ്കെടുക്കുന്ന ബുധനാഴ്ചത്തെ കർഷകസംഗമം മറ്റൊരു ദിവസത്തേക്ക് മാറ്റി. മന്ത്രിയുടെ അസൗകര്യമാണ് കാരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story