Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2017 5:31 AM GMT Updated On
date_range 24 Sep 2017 5:31 AM GMTഡാമുകളിൽ ജലസമൃദ്ധി കഴിഞ്ഞ വർഷെത്തക്കാൾ 449.93 ദശലക്ഷം യൂനിറ്റ് കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കാം
text_fieldsbookmark_border
മൂലമറ്റം(തൊടുപുഴ): കനത്ത മഴയിൽ കഴിഞ്ഞ വർഷത്തേതിെനക്കാൾ 449.93 ദശലക്ഷം യൂനിറ്റ് അധികം വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ ജലം ഡാമുകളിൽ ഒഴുകിയെത്തി. ഇത് ഉപയോഗിച്ച് 161.97 കോടിയുടെ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും. കരാർ പ്രകാരം പുറംസംസ്ഥാനങ്ങളിൽനിന്ന് 3.6 രൂപക്ക് വൈദ്യുതി വാങ്ങുന്നത് കണക്കാക്കുമ്പോഴാണിത്. കരാർ പ്രകാരമല്ലാതെ ശരാശരി ഒമ്പത് രൂപ നിരക്കിലാണ് ലഭിക്കുന്നത്. യൂനിറ്റിന് 3.6 രൂപക്ക് ലഭിച്ചിരുന്ന വൈദ്യുതി ഇപ്പോൾ കിട്ടുന്നത് ഒമ്പത് രൂപ നിരക്കിലാണ്. ഇതുമൂലം ആഭ്യന്തര ഉൽപാദനം വർധിപ്പിച്ച് പുറം വൈദ്യുതി വാങ്ങുന്നതിൽ കുറവു വരുത്തിയിട്ടുണ്ട്. ശനിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 65.602 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 39.82 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് വാങ്ങിയപ്പോൾ 25.77 ദശലക്ഷം യൂനിറ്റ് ഇവിടെ ഉൽപാദിപ്പിച്ചു. കരാർ പ്രകാരം അടുത്ത മാസം ഒന്നുമുതൽ 9.2 ദശലക്ഷം യൂനിറ്റ് കുറഞ്ഞനിരക്കിൽ ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ബാൽകൊ, ജാബുവ, ഒഡിഷ ജിൻറാൽ, വെസ്റ്റ് ബംഗാൾ ജിൻറാൽ എന്നീ കമ്പനികളുമായാണ് കരാർ . ഇവിടെനിന്ന് യൂനിറ്റിന് 3.6 രൂപ നിരക്കിൽ 9.2 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ലഭിക്കുക. ഇതോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. എല്ലാ ഡാമുകളിലും കൂടി ശരാശരി 64 ശതമാനം ജലമാണുള്ളത്. ഇത് ഉപയോഗിച്ച് 2669. 47 ദശലക്ഷം യൂനിറ്റ് വൈദ്യുതിയെ ഉൽപാദിപ്പിക്കാനാകൂ. മൂന്നു വർഷത്തെ ശരാശരിെയക്കാൾ കൂടുതലാണിത്. ഇടുക്കി ഡാമിലെ ജലനിരപ്പ് കഴിഞ്ഞ വർഷെത്തക്കാൾ 12.77 അടി ഉയർന്നു. ആഗസ്റ്റ് അവസാനവാരവും ഇൗ മാസവും ലഭിച്ച ശക്തമായ മഴയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർത്തിയത്. ഒക്ടോബർ രണ്ടാം വാരം തുലാമഴ ആരംഭിച്ച് നവംബർ അവസാനം വരെ തുടർന്നാൽ ജലനിരപ്പ് 70 ശതമാനത്തിന് മുകളിെലത്തുമെന്നുമാണ് പ്രതീക്ഷ. 58.12 ശതമാനം ജലമാണ് ഇപ്പോഴുള്ളത്. കേരളത്തിൽ ലഭിക്കുന്നതിൽ 32 ശതമാനം തുലാമഴയാണ്. ഇടുക്കി ഡാമിൽ 80 ശതമാനത്തിലധികം ജലം തുലാമഴക്കാലത്ത് ഉണ്ടാകാറുണ്ട്.
Next Story